Author: News Desk

പഞ്ചാബ്: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയിൽ ലയിക്കും. അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. സെപ്റ്റംബർ 19ന് അമരീന്ദറിന്‍റെ പാർട്ടി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ അമരീന്ദർ സിംഗ് ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. ദീർഘകാലമായി പിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായി തർക്കത്തിലായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോണ്‍ഗ്രസുമായി വേർപിരിഞ്ഞത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയ ഉടൻ തന്നെ അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു.

Read More

ന്യൂഡല്‍ഹി: ഖുർആൻ വ്യാഖ്യാനിക്കാൻ കോടതികൾ സജ്ജമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർണാടകയിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. “ഖുർആനെ വ്യാഖ്യാനിക്കുക എന്നതാണ് ഇതിലെ ഒരു മാർഗം. എന്നാൽ ഞങ്ങൾ ഞങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ല. ഞങ്ങൾക്കത് ചെയ്യാൻ കഴിയില്ല. മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നത് കോടതിയുടെ കടമയല്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി മതപരമായ കാഴ്ചപ്പാടിൽ ശരിയല്ലെന്ന് ഹർജിക്കാർ വാദിച്ചു. ഹൈക്കോടതി ഇസ്ലാമിക കാഴ്ചപ്പാട് പരിഗണിച്ച രീതി ശരിയല്ലെന്നും അവർ വാദിച്ചു. അതേസമയം, ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്ക് കോടതി പോകരുതെന്നും ഹർജിക്കാർ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട വാദത്തില്‍ പല ഹർജിക്കാരും ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമാണെന്ന വാദം ആവർത്തിച്ചു.

Read More

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) നിയമോപദേശത്തിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശം അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ട് മൂന്നാഴ്ചയായെങ്കിലും തീരുമാനമായിട്ടില്ല. എന്നാൽ നിയമോപദേശത്ത കുറിച്ചോ തീരുമാനങ്ങളെ കുറിച്ചോ അറിയില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. സാമൂഹ്യാഘാത പഠനം പുനരാരംഭിക്കുന്നതിനുള്ള നിയമോപദേശം കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. യഥാസമയം പഠനം പൂർത്തിയാകാത്തതിനാൽ പഴയ ഏജൻസിക്ക് തന്നെ കൈമാറാമോ എന്നായിരുന്നു എജിയോട് തേടിയ നിയമോപദേശം. പഠനം പൂർത്തിയാക്കാൻ കഴിയാത്തത് ഏജൻസിയുടെ പിഴവ് മൂലമല്ലാത്തതിനാൽ അവർക്ക് തന്നെ കൈമാറുന്നതിനോ പുതിയ ഏജൻസിയെ ഏൽപ്പിക്കുന്നതിനോ തടസ്സമില്ലെന്ന് എജി സർക്കാരിനെ അറിയിച്ചു. അതേസമയം, നിയമോപദേശം ലഭിക്കാത്തതിനാലാണ് തുടര്‍വിജ്ഞാപനമിറക്കാന്‍ കഴിയാത്തത് എന്ന് പറഞ്ഞിരുന്ന റവന്യു വകുപ്പിന് സാമൂഹികാഘാത പഠനം തുടങ്ങുന്നതിനെപ്പറ്റി ഒരു ധാരണയുമില്ല. നിയമോപദേശത്തിന്‍റെ ഫയലില്‍ മുഖ്യമന്ത്രി എന്ത് എഴുതുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റവന്യുവകുപ്പിന്‍റെ തീരുമാനം. പഴയ ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കണോ പുതിയ ഏജന്‍സി വേണമോ എന്ന്…

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മെഡിക്കൽ കോളേജിന്‍റെ പേര് മാറ്റാൻ നഗരസഭ. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എം.ഇ.ടി മെഡിക്കൽ കോളേജിന്‍റെ പേര് മാറ്റാനാണ് തീരുമാനം. ‘നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്’ എന്നാണ് പുതിയ പേര്. വ്യാഴാഴ്ച ചേർന്ന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജന്മദിനാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് അവസാനിക്കുന്നത്. ബി.ജെ.പി യുവമോർച്ചയും കിസാൻ മോർച്ചയും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് പറഞ്ഞ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിച്ച ഗുലാം നബി ആസാദ്, തീവ്രവാദം കശ്മീരിലെ ജനങ്ങൾക്ക് നാശവും ദുരിതവും മാത്രമേ കൊണ്ടുവരൂവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആസാദിനെതിരെ ഭീകരസംഘടന വധഭീഷണി മുഴക്കിയത്. ആസാദ് രാജ്യദ്രോഹിയാണെന്നും ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഭീകരസംഘടനയുടെ വധഭീഷണി ശ്രദ്ധയിൽപ്പെട്ടെന്നും സമാധാനത്തിന്‍റെ പാതയിൽ തുടരുമെന്നും ആസാദ് പറഞ്ഞു. ശക്തമായ ഭീകരാക്രമണങ്ങൾ നടക്കുന്ന ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. തോക്ക് സംസ്കാരം കശ്മീരിലെ നിരവധി തലമുറകളെ നശിപ്പിച്ചുവെന്ന് ആസാദ് പറഞ്ഞു. കശ്മീർ താഴ്‌വരയില്‍ കൂടുതൽ യുവാക്കൾ മരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തോക്കെടുത്തവരോടുള്ള എന്‍റെ അഭ്യർത്ഥനയാണിത്. നിങ്ങളുടെ കൈവശമുള്ള തോക്കുകൾ ഒരു തരത്തിലും പരിഹാരമല്ല. തോക്കിന് നാശവും ദുരിതവും മാത്രമേ കൊണ്ടുവരാൻ…

Read More

ഉസ്ബെക്കിസ്ഥാൻ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്ഥാനിലെ സമർക്കന്തിൽ ദ്വിദിന ഉച്ചകോടിക്ക് ഇന്നലെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രി ഇറാൻ, ഉസ്ബെക്ക് പ്രസിഡന്‍റുമാരുമായും കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. എസ്.സി.ഒയുടെ 22-ാമത് യോഗമാണിത്. സംഘടനയുടെ പ്രസിഡന്‍റായ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്‍റ് ഷവ്കത്ത് മിർസിയോയേവിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യുമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെട്ടതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സഹായി യൂറി ഉഷാക്കോവ് വിലയിരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവിൽ 120 ശതമാനം വർദ്ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ,…

Read More

കൊല്ലം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വെള്ളം എത്തിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് കോര്‍പ്പറേഷന്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വെഹിക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലിജു ഗോപി എന്നിവരെയാണ് മേയർ പ്രസന്ന ഏണസ്റ്റ് സസ്പെൻഡ് ചെയ്തത്. പേവിഷപ്രതിരോധ പരിപാടിക്ക് പോകാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകി. ഈ സമയത്ത് ടാങ്കര്‍ ലോറി ജീവനക്കാരെ ഡ്രൈവറായി നിയോഗിച്ചു. ഇതോടെ ടാങ്കര്‍ ലോറി ഓടിക്കാന്‍ ആളില്ലാതായി. രാവിലെ 8 മണിക്ക് എത്തിക്കാമെന്ന് പറഞ്ഞ വെള്ളം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിതരണം ചെയ്തത്. പണം നൽകിയിട്ടും വെള്ളം നൽകുന്നതിൽ കാലതാമസം നേരിടുന്നതായി കാണിച്ച് യാത്രയുടെ സംഘാടക സമിതി കോ-ഓർഡിനേറ്റർ അൻസാർ അസീസ് മേയർ പ്രസന്ന ഏണസ്റ്റിന് പരാതി നൽകിയിരുന്നു.

Read More

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പിനിരയായ 39 പേർക്ക് നഷ്ടമായത് 2.5 കോടി രൂപയിലേറെ. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ് തട്ടിപ്പ് നടത്തിയത്. കോവിഡിന്റെ മറവിലായിരുന്നു തട്ടിപ്പ്. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിനിയായ യുവതിക്ക് വൈക്കം ക്ഷേത്രകലാപീഠത്തിൽ പ്യൂണായി ജോലി നൽകാമെന്ന് പറഞ്ഞ് 3,14,000 രൂപ തട്ടിയെടുത്തതാണ് ആദ്യ സംഭവം. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ലെറ്റർപാഡിൽ ചെയർമാന്‍റെ ഒപ്പ് സഹിതമാണ് വ്യാജ നിയമന ഉത്തരവ് നല്‍കിയത്. യുവതി ഓർഡറുമായി ജോലിക്ക് പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 39 പേർ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. 39 പേരിൽ നിന്നായി 2.45 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ക്ലാർക്ക്, പ്യൂൺ, സെക്യൂരിറ്റി തുടങ്ങിയ ജോലികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മാവേലിക്കര സ്വദേശി വിനീഷാണ് മുഖ്യപ്രതി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ൻ എന്ന പേരിലാണ് വിനീഷ് ഉദ്യോഗാർത്ഥികളെ സമീപിച്ചത്. വിനീഷിനെ കൂടാതെ ദേവസ്വം ബോർഡിന്‍റെ പമ്പ പെട്രോൾ പമ്പിലെ…

Read More

തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി, നാല് ദിവസത്തിനകം നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ കൂടി ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. നിലവിലെ സാഹചര്യവും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളും പരിശോധിക്കും. ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഈ മാസം 28ന് മുമ്പ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സിരിജഗൻ സമിതിക്ക് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം. തെരുവ് നായ്ക്കളുടെ കേസ് മെയ് 28ൻ പരിഗണിക്കുമ്പോൾ സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രശ്നത്തിന്‍റെ ഗൗരവം പ്രതിഫലിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സിരിജഗൻ കമ്മിറ്റിയുടെ ശ്രമം. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം, ആക്രമണകാരികളായ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ എണ്ണം, പേവിഷ വാക്സിൻ…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങളെ തകർത്തതിന് പിന്നിൽ പാകിസ്താനാണെന്ന് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അക്രമത്തിന്‍റെ പാത ഒഴിവാക്കണമെന്നും അദ്ദേഹം തീവ്രവാദികളോട് അഭ്യർത്ഥിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ദുരിതത്തിലും നാശത്തിലും പാകിസ്ഥാൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെങ്കിലും ജമ്മു കശ്മീരിലെ ജനങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

Read More