Author: News Desk

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി. 90 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇത്തവണ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപ്പനയിലൂടെ ഇതുവരെ ആകെ 215.04 കോടി രൂപയാണ് പിരിച്ചെടുത്തത്. ടിക്കറ്റ് വിൽപ്പന ഈ നിലയിൽ തുടരുകയാണെങ്കിൽ, നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിൽക്കാം. ഇത്തവണ 500 രൂപയാണ് ടിക്കറ്റിന്‍റെ വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടും വിൽപ്പനയെ ബാധിച്ചിട്ടില്ല.

Read More

റിയാദ്: താര സംഘടനയായ ‘അമ്മ’യിൽ പുരുഷാധിപത്യ മനോഭാവമില്ലെന്ന് നടി അന്‍സിബ ഹസന്‍. സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും അന്‍സിബ പറഞ്ഞു. ‘അമ്മ’യില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് നടി. സംഘടനയില്‍ ജനാധിപത്യ മാര്‍ഗത്തിലാണ് തെരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ആണ്‍കൊയ്മ ഇല്ലാത്തത് കൊണ്ടാണ് ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്‍സിബ വ്യക്തമാക്കി. എന്നാല്‍ ലോകത്താകെ അതല്ല സ്ഥിതിയെന്നും ഒരു ആണാധിപത്യ മനോഭാവം പരക്കെയുണ്ടെന്നും നടി അഭിപ്രായപ്പെട്ടു.

Read More

പാക്കിസ്ഥാൻ: സൗഹൃദ രാജ്യങ്ങൾ പോലും ഞങ്ങൾ യാചകരാണെന്ന് കരുതുന്നുവെന്ന് പാകിസ്ഥാൻ. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ നമ്മൾ എപ്പോഴും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി അവർ കരുതുന്നുവെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “ഇന്ന്, നമ്മൾ ഏത് സൗഹൃദ രാജ്യത്തിന് ഫോൺ ചെയ്താലും നമ്മൾ പണത്തിനായി ഭിക്ഷ യാചിക്കുന്നു എന്നാണ് കരുതുന്നത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മളെക്കാൾ ചെറിയ രാഷ്ട്രങ്ങൾ പോലും സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു. പക്ഷേ, 75 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഭിക്ഷാപാത്രവും പിടിച്ച് അലയുകയാണ്.” ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന മുൻ സർക്കാരാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

പ്രശസ്ത എഴുത്തുകാരൻ കൽക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധുലിപാല, ജയചിത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതൽ മുടക്ക്. ചോള ചക്രവർത്തിയുടെ സിംഹാസനം പത്താം നൂറ്റാണ്ടിൽ അഭിമുഖീകരിക്കേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും, സൈന്യവും ശത്രുക്കളും രാജ്യദ്രോഹികളും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളും ചിത്രം ചിത്രീകരിക്കുന്നു.

Read More

ഒഡീഷ: ആദ്യ ഘട്ടത്തിൽ 5 ജി ടെലികോം സേവനങ്ങൾ ലഭ്യമാകുന്ന മേഖലകളിൽ ഒഡീഷയും ഉൾപ്പെടുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ തന്നെ 5ജി ടെലികോം സേവനം ലഭ്യമാകും. ഇത് ഉപയോക്താക്കൾക്ക് 4 ജിയുടെ 10 മടങ്ങ് വേഗത നൽകും. ആദ്യ ഘട്ടത്തിൽ രാജ്യത്തുടനീളം 13 നഗരങ്ങളിൽ 5 ജി ടെലികോം സേവനം ലഭിക്കാൻ സാധ്യതയുണ്ട്.

Read More

ലഹോർ: ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പറഞ്ഞു. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്. 2006-ല്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ട അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്.

Read More

മാത്യു തോമസ്, ഡിനോയ് പൗലോസ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരൺ ആന്‍റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ ഇന്ന് മുതൽ തീയേറ്ററുകളിലെത്തും. വിനോദ് ഷൊർണൂർ, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോമോൻ ടി ജോണാണ്. ഡിനോയ് പൗലോസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.

Read More

പൊന്നാനി: പൊന്നാനി തുറമുഖത്ത് 200 മീറ്റർ നീളത്തിൽ കപ്പൽ ടെർമിനൽ വരുന്നു. ഇതിനായുള്ള സാധ്യതാ പഠനം അടുത്തമാസം ആരംഭിക്കും. പദ്ധതി രൂപരേഖ തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് ചുമതല നൽകിയിട്ടുണ്ട്. തുറമുഖ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സർവേയും ഉടൻ ആരംഭിക്കും. വൈകാതെ ചരക്ക്–പാസഞ്ചർ കപ്പലുകൾ പൊന്നാനിയിലേക്ക് എത്തുമെന്ന് പി.നന്ദകുമാർ എംഎൽഎ ഉറപ്പ് നൽകി. പൊന്നാനി ഹാർബർ പ്രദേശത്ത് നിലവിലുള്ള ജങ്കാർ ജെട്ടിയോട് ചേർന്നാണ് കപ്പൽ ടെർമിനൽ നിർമ്മിക്കുന്നത്. 10 മീറ്റർ ആഴം ഉറപ്പാക്കുന്ന വാർഫ് നിർമ്മിക്കാനാണ് നീക്കം. മാലിദ്വീപ്, ലക്ഷദ്വീപ്, പൊന്നാനിയോട് ചേർന്നുള്ള പ്രദേശമായ ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്രാ കപ്പലുകൾക്ക് സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള വലിയ തുറമുഖമാണ് സ്ഥാപിക്കുക. ചരക്കുനീക്കത്തിനുള്ള സാധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തും.

Read More

ലഡാക്ക്: ലഡാക്കിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.19 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആൽചിയിൽ നിന്ന് 189 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കഴിഞ്ഞയാഴ്ചയും സമാനമായ ഭൂചലനം പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

Read More

കറാച്ചി: പാകിസ്ഥാനിൽ പ്രളയം നാശം വിതയ്ക്കുന്നത് തുടരുന്നു. ഇതുവരെ 1500 ലധികം പേരാണ് പ്രളയത്തിൽ മരിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 530 കുട്ടികളടക്കം 1486 പേരാണ് പ്രളയത്തിൽ മരിച്ചത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ 9 വരെയുള്ള കണക്കാണിത്. ആയിരക്കണക്കിനാളുകൾ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് തെരുവുകളിലും പൊതുനിരത്തുകളിലുമാണ് ജീവിക്കുന്നത്.

Read More