- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് മുതൽ ഒക്ടോബർ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓൺലൈൻ ലേലം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1,200 ഓളം മെമന്‍റോകളും സമ്മാനങ്ങളും ലേലത്തിന് വയ്ക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇ-ലേലത്തിന്‍റെ നാലാമത്തെ പതിപ്പാണിത്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു ഇവയെല്ലാം. പെയിന്‍റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ കലാ സൃഷ്ടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, ആചാരപരമായ വാളുകൾ തുടങ്ങി പരമ്പരാഗതമായി നൽകി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഏഴ് ആശുപത്രികൾക്ക് പുനഃഅംഗീകാരവും നൽകുകയും രണ്ട് ആശുപത്രികൾക്ക് പുതിയ എൻക്യുഎഎസ് അംഗീകാരം ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എഫ്.എച്ച്.സി കോട്ടുകാല്‍ 92 ശതമാനവും മലപ്പുറം എഫ്.എച്ച്.സി ഓഴൂർ 98 ശതമാനവും സ്കോർ നേടി. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികൾക്ക് എൻ.ക്യു.എ.എസിന്‍റെ അംഗീകാരം ലഭിച്ചു. അഞ്ച് ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, എട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകൾ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്. പാലക്കാട് സി.എച്ച്.സി കടമ്പഴിപ്പുറം 86%, കോട്ടയം എഫ്.എച്ച്.സി വാഴൂർ 93%, പാലക്കാട് പി.എച്ച്.സി ശ്രീകൃഷ്ണപുരം 94%, കാസർകോട് പി.എച്ച്.സി വലിയപറമ്പ് 90%, കോട്ടയം യു.പി.എച്ച്.സി പെരുന്ന 93.70%, കാസർകോട് പി.എച്ച്.സി കയ്യൂർ 95%, പി.എച്ച്.സി കരിന്ദളം 94% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വർഷത്തിന് ശേഷം പുനഃഅംഗീകാരം…
ജിദ്ദ: സൗദി അറേബ്യയിലെ അഞ്ചിടങ്ങളിൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്ത് തടഞ്ഞതായി സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 168 കിലോയിലധികം മയക്കുമരുന്ന് അതോറിറ്റി പിടികൂടി. വിദേശികളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ വഴിയും യു.എ.ഇ, ഒമാൻ, യമൻ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴിയുമാണ് മയക്കുമരുന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ സ്വദേശി യുവാക്കളും അറസ്റ്റിലായി. റിയാദ് വിമാനത്താവളം വഴി ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയിലധികം മയക്കുമരുന്നും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിലൂടെ ലോറിയിൽ ടിഷ്യൂ പേപ്പർ ബോക്സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 കിലോയിലധികം മയക്കുമരുന്നും പിടിച്ചെടുത്തു. ജിദ്ദ വിമാനത്താവളം വഴി യാത്രക്കാരൻ ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചു കിലോ ലഹരി മരുന്നും സൗദി-ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി വാഹനത്തിന്റെ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 114 കിലോ ലഹരിമരുന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള പോര് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറും സർക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കേരളത്തിൽ ഗവർണർ സർക്കാർ പറയുന്നത് ചെയ്യുമ്പോൾ നല്ല മനുഷ്യനായി മാറുകയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോൾ ബിജെപി-ആർഎസ്എസ് വക്താവായി മാറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ ഇടനിലക്കാർ ഉള്ളതുപോലെ മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിൽ ഇടനിലക്കാരുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ വാദം ഇപ്പോൾ ശരിയായായെന്നും വി.ഡി സതീശൻ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി, സർവകലാശാല നിയമഭേദഗതി, മിൽമ യൂണിയൻ ഭേദഗതി എന്നിവയിൽ ഗവർണർ ഒപ്പിടരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അധാർമ്മികവുമാണ്. ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണർ അതിൽ ഒപ്പുവെച്ചു. ഇപ്പോൾ ഗവർണർ ബില്ലിൽ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്‍റെ നിലപാട് എല്ലായ്പ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം…
ഓസ്ട്രേലിയ: 380 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്‍റെ ഫോസിലിൽ നിന്നാണ് ഈ പഴക്കമുള്ള ഹൃദയം കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഫോസിലൈസ്ഡ് ആമാശയം, കുടൽ, കരൾ എന്നിവയ്ക്കൊപ്പമാണ് ഹൃദയം കണ്ടെത്തിയത്. അവയവങ്ങളുടെ സ്ഥാനം സ്രാവിന്‍റെ ശരീരഘടനയ്ക്ക് സമാനമാണ്. ഈ കണ്ടുപിടുത്തം മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾ എങ്ങനെ പരിണമിച്ചു എന്നതിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ. 419 ദശലക്ഷത്തിനും 359 ദശലക്ഷത്തിനും ഇടയിലുള്ള ഡെവോണിയൻ കാലഘട്ടത്തിലെ ഫോസിലൈസ് ചെയ്ത താടിയെല്ലുള്ള മത്സ്യത്തിന്റേതാണ് അവയവങ്ങൾ എന്നാണ് കണ്ടെത്തൽ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബെർലി മേഖലയിലെ ഗോഗോ പാറക്കെട്ടുകളിൽ നിന്നാണ് ഗവേഷകർ ഫോസിലുകൾ കണ്ടെത്തിയത്. ഡെവോണിയൻ കാലഘട്ടത്തിന്‍റെ അവസാന കാലത്തെ തനതായ ജന്തുജാലങ്ങളെയും സസ്യജാലങ്ങളെയും കണ്ടെത്തിയ പാറയാണിത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഗവേഷകർ ഇതിനകം താടിയെല്ലുള്ള മത്സ്യത്തിന്റെ 3 ഡി മോഡലുകൾ സൃഷ്ടിച്ച് കഴിഞ്ഞു.
കൊൽക്കത്ത: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2022 ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്സും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിച്ചത്. ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ മഹാരാജാസ് മികച്ച തുടക്കം കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വേൾഡ് ജയന്‍റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. വേൾഡ് ജയന്‍റ്സിന്‍റെ അയർലൻഡിന്‍റെ കെവിൻ ഒബ്രിയാൻ 31 പന്തിൽ 52 റണ്സ് നേടി. മഹാരാജാസിന് വേണ്ടി പങ്കജ് സിംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. യൂസഫ് പഠാൻ്റെയും ഇർഫാൻ പഠാന്‍റെയും പ്രകടനമാണ് ഇന്ത്യൻ മഹാരാജാസിന്‍റെ മറുപടി ബാറ്റിംഗിൻ്റെ നട്ടെല്ല്. യൂസഫ് പഠാൻ, തൻമയ് ശ്രീവാസ്തവ എന്നിവരുടെ ബാറ്റിംഗാണ് സെവാഗിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം മഹാരാജാസ് കരകയറാൻ സഹായിച്ചത്. യൂസഫ് 35 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യൂസഫിന്‍റെ ഇന്നിങ്സ്. ശ്രീവാസ്തവ 39 പന്തിൽ…
തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി മംഗലാപുരം വരെ നീട്ടുന്ന കാര്യവും ചർച്ച ചെയ്യും. തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻഗുഡ് പാതകളെക്കുറിച്ചും ചർച്ച ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിലാണ് സിൽവർലൈൻ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്. സിൽവർ ലൈനിന്‍റെ സാങ്കേതിക വിശദാംശങ്ങൾ കർണാടക ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലും ആശയവിനിമയം നടന്നു.
കായംകുളം: കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചില വിഷയങ്ങളിൽ, സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണർ കൂട്ടുനിൽക്കാത്തപ്പോൾ മാത്രമാണ് പ്രശ്നം. ലോകായുക്ത വിഷയത്തിൽ ബില്ലിൽ ഒപ്പിടാതിരിക്കുന്നത് നല്ല തീരുമാനമാണ്. ഗവർണറുടെ തെറ്റായ തീരുമാനങ്ങളെ പ്രതിപക്ഷം എതിർത്തിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ നിലപാട് രാഷ്ട്രീയം നോക്കിയല്ല, വിഷയം നോക്കിയാണ്. വർഗീയ ശക്തികളെയും ബി.ജെ.പിയെയും സംഘപരിവാറിനെയും ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ യാത്ര. സി.പി.എം അതിനെതിരെ രോഷം കൊള്ളുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും നേതാക്കളോ സി.പി.എമ്മിനെ ആക്രമിച്ചിട്ടില്ല. സി.പി.എം കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി യുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം. ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം ആണെന്നാണ് സതീശന്‍ പറഞ്ഞത്. നിയമസഭാ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷ അംഗങ്ങള്‍ അക്രമിച്ച് ബോധരഹിതനാക്കിയെന്നും ഇ പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ആലങ്കാരിക ഭാഷയിലുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഗവർണർ-മുഖ്യമന്ത്രി വാക്പോരിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയാണെന്ന് തെളിയുന്നുവെന്നും സതീശൻ പറഞ്ഞു.
ജിദ്ദ: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്‍റെ പതാകയും മുദ്രാവാക്യവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രചാരണങ്ങൾക്കായി സൗദി അറേബ്യൻ പതാക ഉപയോഗിക്കുന്നതാണ് വാണിജ്യ മന്ത്രാലയം നിരോധിച്ചത്. കൂടാതെ, നേതൃത്വത്തിന്‍റെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും വാണിജ്യ ഇടപാടുകളിൽ അവരുടെ പേരുകളും പബ്ലിസിറ്റിക്കായി ഉപയോഗിക്കരുത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ ഇടപാടുകളിൽ രാജ്യത്തിന്‍റെ ചിഹ്നമായ രണ്ട് വാളുകളും ഈന്തപ്പനയും ഉപയോഗിക്കുന്നത് നിരോധിച്ച് നാല് വർഷം മുമ്പ് വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.
