Author: News Desk

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം. ടിറ്റാഗഡ് ഫ്രീ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്‍റെ ആദ്യ രണ്ട് നിലകളിലെ മുറികളിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും. മൂന്നാം നിലയുടെ മേൽക്കൂരയിലാണ് സ്ഫോടനം നടന്നത്. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് പരിഭ്രാന്തരായ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. സ്ഫോടനത്തിന് ശേഷം അധ്യാപകർ മേൽക്കൂരയ്ക്ക് സമീപം പരിശോധനയ്ക്കായി പോയിരുന്നതായി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം പറഞ്ഞു. നാടൻ ബോംബ് ആണ് സ്ഫോടനത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ബരാക്‌പൂർ പൊലീസ് കമ്മീഷണറേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ബോംബ് എറിഞ്ഞതാണോ അതോ സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ബോംബ് പെട്ടെന്ന് പൊട്ടിത്തെറിച്ചതാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ബരാക്‌പൂർ എംപി അർജുൻ സിംഗ്…

Read More

ആലുവ: മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണ് കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നതെന്ന് ഗവർണർ. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തുകളാവും ഗവർണർ പുറത്തുവിടുക. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്നും ചാൻസലർ സ്ഥാനത്ത് തുടരാൻ തന്നോട് മുഖ്യമന്ത്രി നിർദേശിക്കുന്ന കത്തും പുറത്തുവിടുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കുട്ടിച്ചേർത്തു. കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിടും. ഗവർണറെ ആക്രമിച്ചാൽ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നിൽ നിന്ന് നേടിയിട്ടുണ്ട്. അത് പുറത്തുവിടില്ല. അക്കാര്യങ്ങളെല്ലാം ഉചിതമായ സമയത്ത് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നും ഗവർണർ പറഞ്ഞു.

Read More

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയാത്ര സുരക്ഷിതമാക്കാൻ റിഫ്‌ളക്ടീവ് ജാക്കറ്റുകളും ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. സൈക്കിളുകൾ രാത്രിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. അമിത വേഗതയിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം. സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അടുത്തിടെ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഇന്ധനവില കൂടിയതോടെ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു.

Read More

നടൻ ആമിർ ഖാനെതിരെ സഹോദരനും നടനുമായ ഫൈസൽ ഖാൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആമിർഖാൻ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച് ഏറെക്കാലമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളായാണ് തന്നെ ചിത്രീകരിച്ചതെന്നും ഫൈസൽ ഖാൻ ആരോപിച്ചു. വസ്തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം നേടിയെടുക്കാൻ ആമിർ ശ്രമിച്ചുവെന്നും ഫൈസൽ ഖാൻ ആരോപിച്ചു. “ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്പിൽ പറയണമെന്നായിരുന്നു ആമിറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാൻ തീരുമാനിച്ചത്” ഫൈസൽഖാൻ പറഞ്ഞു. കുടുംബവുമായി ഞാൻ അകലം പാലിച്ചു. ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിർഖാൻ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കു ശേഷമാണ് പ്രതിഷേധിക്കാൻ തുടങ്ങിയത്.” അദ്ദേഹം പറഞ്ഞു.

Read More

ബെംഗളൂരു: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിൽ നടക്കുന്ന പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബാഗേപള്ളിയിൽ നടക്കുന്ന റാലി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്‍റെ തുടക്കമാണ്. ഊരിപ്പിടിച്ച കഠാരകള്‍ക്കും വടിവാളിനുമിടയിലൂടെ തലയുയർത്തി നടന്ന കഥ പറഞ്ഞു പിണറായി വിജയന്‍ സംഘപരിവാറിനെ വെല്ലുവിളിച്ചിട്ടു കൊല്ലം അഞ്ചുകഴിഞ്ഞു. ഇതിനുശേഷം ആദ്യമായാണു മുഖ്യമന്ത്രി കന്നഡ മണ്ണിലെ പൊതുവേദിയിലെത്തുന്നത്. 1970കളിൽ എ.കെ.ജി നയിച്ച ഭൂസമരങ്ങളാൽ ചുവന്നു തുടുത്ത ബാഗേപ്പള്ളിയിൽ റാലി നടത്തുമ്പോൾ സി.പി.എമ്മിന് നിരവധി ലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ജെഡിഎസിനേക്കാളും ബിജെപിയേക്കാളും വോട്ടുമുണ്ട്. ബാഗേല്‍പള്ളിയില നിന്ന് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള കാലങ്ങളായുള്ള പ്രചാരണത്തിന്‍റെ തുടക്കമാണ് റാലി. ബിജെപിയെ അവരുടെ മടയില്‍പോയി നേരിടണമെന്നു കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന കേരളത്തിലെ സിപിഎമ്മിന് അതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുള്ളതു കൂടിയാണു പരിപാടി. ബെംഗളൂരു നഗരത്തിലെ ഐടി മേഖലയില്‍ നിന്നുള്ളവരടക്കം പതിനായിരത്തിലധികം…

Read More

അബുദാബി: ഈ വർഷത്തെ ടി20 ലോകകപ്പിൽ മലയാളി താരം സി.പി റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശേരി സൈദാർപള്ളി സ്വദേശിയായ ഈ യുവതാരം അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ക്യാപ്റ്റന്‍റെ തൊപ്പി അണിയും. ഇതാദ്യമായാണ് ഒരു മലയാളി താരം ലോകകപ്പിന്‍റെ ക്യാപ്റ്റനാകുന്നത്. മലയാളി താരങ്ങളായ ബേസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷ്ണു സുകുമാരനെ റിസർവ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സീനിയർ താരം രോഹൻ മുസ്തഫയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. ലോകകപ്പിന് മുന്നോടിയായി ഈ മാസം 25 മുതൽ ബംഗ്ലാദേശിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് യുഎഇ കളിക്കുക. ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2022 യോഗ്യതാ മത്സരങ്ങളിലും റിസ്‍വാൻ റൗഫ് യു.എ.ഇയെ നയിച്ചിരുന്നു. ഒക്ടോബർ 14ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലാണ് യു.എ.ഇ ആദ്യം കളിക്കുക. ഗ്രൂപ്പ് എയിൽ ശ്രീലങ്ക, നെതർലാൻഡ്സ്, നമീബിയ എന്നീ ടീമുകൾ യുഎഇയുമായി ഏറ്റുമുട്ടും. മൽസരത്തിന് യോഗ്യത നേടിയത്…

Read More

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ എ അക്ബറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ചില ഉദ്യോഗസ്ഥർ സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും മോഹനൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ‘പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അസമയത്ത് പരിശോധന നടത്തുന്നു. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. സി.പി.എമ്മിനെ പരസ്യമായി കരിവാരിത്തേക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. മെഡിക്കൽ കോളേജ് സംഭവത്തിൽ പൊലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും ഒരു തരത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. കഴിഞ്ഞ ദിവസം കേസിൽ പ്രതിചേർക്കപ്പെട്ടതായി പൊലീസ് അവകാശപ്പെടുന്ന ഒരാളുടെ ഗർഭിണിയായ ഭാര്യയെ, മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായി’. ‘കോഴിക്കോട് പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പൊലീസ് സംഘം ഇത്തരം ഹീനമായ നടപടികൾ സ്വീകരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം നേരിട്ടത്തോടെ…

Read More

കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ ചന്ദന നിവാസിൽ ബിന്ദു (51), പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് (48), വയനാട് മലയ്ക്കൽ റീന ജോർജ് (43), കോഴിക്കോട് അമ്പാടിയിലെ അബീഷ് (45), നിതിൻ (26), പൊന്നാനി പള്ളിത്തിലായി ശൈലജ (34), പട്ടാമ്പി കോമത്തൊടി അരുന്ധതി (23), ഒതുക്കുങ്ങൽ പി.ലിസിത (24), തിരുവനന്തപുരം സ്വദേശിനി രേഷ്മ (27), ബംഗാൾ സ്വദേശിനി ആനന്ദ ബസക് (30), ശാസ്താംപറമ്പിൽ അനഘ് (24), മുക്കം സ്വദേശിനി രാധാമണി (54), മാവൂർ കണ്ണംപിലാക്കൽ ലീല (60), കോഴിക്കോട് ഷഹനാസ്(29), അഭിലാഷ്(29), കോഴിക്കോട് അശ്വതി (23), കടവിൽ പറമ്പിൽ അബ്ദുൽ ജലീൽ (46) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ എടരിക്കോടിനും കോഴിക്കോടിനും ഇടയിൽ…

Read More

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു.

Read More

രാജസ്ഥാൻ: കാലം ഒരുപാട് പുരോഗമിച്ചുവെന്ന് നാം പറയുന്നു. എന്നിരുന്നാലും, സ്ത്രീകൾക്കെതിരായ അക്രമവും വിവേചനവും മാറിയിട്ടില്ലെന്നതാണ് വാസ്തവം. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്. പുതുതായി വിവാഹം കഴിഞ്ഞ യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും, നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ഭർത്താവിന്‍റെ കുടുംബവും പഞ്ചായത്തും. വരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ പഞ്ചായത്ത് ആവശ്യപ്പെട്ടത് 24 കാരിയായ സ്ത്രീയോടാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സാൻസി ഗോത്രത്തിൽപ്പെട്ട യുവതിയെ വിവാഹത്തിന് മുമ്പ് അയൽവാസി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം യുവതി നേരത്തെ ഭർതൃവീട്ടുകാരെ അറിയിച്ചിരുന്നു.  സംഭവത്തിൽ സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ പറഞ്ഞു. യുവതിയുടെ ഭർതൃപിതാവ് ഹെഡ് കോൺസ്റ്റബിളാണ്. ഈ സംഭവത്തെക്കുറിച്ച് ഇയാൾക്ക് അറിയുകയും ചെയ്യുമായിരുന്നു.

Read More