- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നാശം വിതച്ച മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ജലജന്യ രോഗങ്ങളുടെ ആസന്നമായ രണ്ടാമത്തെ ദുരന്തത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയിൽ, പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടതായും ഇത് കോളറയ്ക്കും മറ്റ് രോഗങ്ങൾക്കും കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നുവെന്നും പറഞ്ഞു. പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലുടനീളമുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പുതിയ നിർദ്ദേശമനുസരിച്ച് ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800 ദിനാർ അടിസ്ഥാന ശമ്പളം ആവശ്യമായി വരും. വിസ ഫോമിനോടൊപ്പം ഒറിജിനൽ വർക്ക് പെർമിറ്റും സമർപ്പിക്കണം. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ തന്നെ നിലവിൽ വരുമെന്നാണ് സൂചനകൾ.
തേഞ്ഞിപ്പലം: ഗ്രാമീണരിൽ ആവേശം പകർന്ന് ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല്. 4 റൗണ്ട് വരെ 4 മണിക്കൂറിനിടെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശക്തി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയം നേടിയത്. കുളത്തിന് കുറുകെയുള്ള മരത്തടിയിൽ 2 പേർ മുഖാമുഖം ഇരുന്ന് തലയണ കൊണ്ട് തല്ലിയായിരുന്നു മത്സരം. ചിലർ സ്വന്തം തലയണ താഴെ വീണ് പുറത്തായി. മറ്റ് ചിലർ എതിരാളിയുടെ തലയണ പ്രയോഗത്തിനിടെ കുളത്തിൽ വീണു മത്സരത്തിൽ തോറ്റു. പലകുറി മത്സരിച്ച് ജയിച്ചു കയറിയ പി.അനന്തു സീനിയർ വിഭാഗം ജേതാവായി. അദ്ദേഹത്തിന് രണ്ട് ചാക്ക് അരി സമ്മാനമായി ലഭിച്ചു. ഒരു ചാക്ക് അരിയായിരുന്നു ജൂനിയർ വിഭാഗത്തിൽ വിജയിച്ച ചക്കുളങ്ങര ഹനാന് സമ്മാനം. ബി പോസിറ്റീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് ജലോത്സവത്തിന്റെ ഭാഗമായി കുളത്തല്ല് മത്സരം നടത്തിയത്. ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി.ദേവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി അപ്പു…
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് വഫയ്ക്കെതിരായ കേസ്. എന്നാൽ, കേസിലെ ഗൂഡാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. വഫയുടെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. പൊലീസിന്‍റെ രേഖകളിലോ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹർജി നൽകുമെന്ന് വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ…
അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണിത്. അതേസമയം, ഡിഐജി ആർ നിശാന്തിനി അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. സമരം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ബാർ അസോസിയേഷന്റെ തീരുമാനം. കൊല്ലം ജില്ലയിലെ കോടതികളിൽ മാത്രമായിരുന്നു ഇതുവരെ സമരം. അഭിഭാഷകർ ബഹിഷ്കരിച്ചതോടെ കോടതി നടപടികൾ പൂർണ്ണമായും താറുമാറായി. അടുത്ത ദിവസം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സമരം നീട്ടുന്നതിൽ ഒരു വിഭാഗം അഭിഭാഷകർക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ബാർ അസോസിയേഷൻ യോഗത്തിൽ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നു.
പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമി ചികിത്സ തേടിയപ്പോൾ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കടിയേറ്റ അഭിരാമി ചികിത്സ തേടി എത്തിയപ്പോൾ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഡോക്ടറും ജീവനക്കാരും ആംബുലൻസ് ഡ്രൈവറും അവിടെ ഉണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും മറ്റുള്ളവരുടെയും അനാസ്ഥ കാരണം അഭിരാമിക്ക് മൂന്ന് മണിക്കൂർ വൈകിയാണ് പ്രഥമ ശുശ്രൂഷ ലഭിച്ചത്.
ജയിലിൽ കഴിഞ്ഞ മുതിർന്നവരിൽ, ജയിലിൽ നിന്ന് മോചിതരായി ആദ്യ വർഷത്തിനുള്ളിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നതായി കണ്ടെത്തൽ. പിഎൽഒഎസ് വൺ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ജയിലിലുള്ള ആളുകൾക്കിടയിൽ മരണത്തിന്‍റെ പ്രധാന കാരണം ക്യാൻസർ ആണ്. ഇത് എല്ലാ മരണങ്ങളുടെയും ഏകദേശം 30% ആണ്. എന്നിരുന്നാലും തടവും ക്യാൻസർ അതിജീവനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം സമഗ്രമായി വിലയിരുത്തിയിട്ടില്ല,” മെഡിസിൻ (ജനറൽ മെഡിസിൻ), പബ്ലിക് ഹെൽത്ത് (സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്) പ്രൊഫസറും പഠനത്തിന്‍റെ മുതിർന്ന രചയിതാവുമായ ഡോ. എമിലി വാങ് പറഞ്ഞു. യേലിലെ എസ്ഇഐസിഎച്ച്ഇ സെന്‍റർ ഫോർ ഹെൽത്ത് ആൻഡ് ജസ്റ്റിസിന്‍റെ ഡയറക്ടറാണ് ഡോ.എമിലി. 2005 മുതൽ 2016 വരെ ക്യാൻസർ രോഗനിർണയം നടത്തിയ കണക്റ്റിക്കട്ടിലെ മുതിർന്നവരുടെ ട്യൂമർ രജിസ്ട്രിയും ജയിൽ സിസ്റ്റം ഡാറ്റയും തമ്മിലുള്ള സംസ്ഥാന വ്യാപകമായ ലിങ്ക് ഉപയോഗിച്ചായിരുന്നു പഠനം. ജയിൽ മോചിതരാവുന്ന വ്യക്തികൾക്കായുള്ള പരിവർത്തന കേന്ദ്രങ്ങളുടെ പ്രാധാന്യമാണ് പഠനം എടുത്തുകാണിക്കുന്നത്. ജയിൽ മോചിതരായ വ്യക്തികളുടെ ക്യാൻസർ പരിചരണവുമായി…
കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി
മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്‍റെ ഏഴയലത്ത് കമ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ആർ.എസ്.എസിന്‍റെ കാക്കി ട്രൗസറുകൾക്ക് തീ പിടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തീപിടിച്ചത് സി.പി.എമ്മിന്‍റെ ചുവന്ന ട്രൗസറുകൾക്ക് ആണെന്ന് കെ.എം ഷാജി പരിഹസിച്ചു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിത്തൊടികയിൽ മുസ്ലിം ലീഗ് ഓഫീസിന്‍റെ ഉദ്ഘാടന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.എം. ഷാജിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. കോൺഗ്രസിന് പകരം ബി.ജെ.പിയെ നേരിടാൻ മറ്റൊരു പാർട്ടിയുമില്ല. ബി.ജെ.പിക്കെതിരെ വലിയ വിമർശനം ഉന്നയിച്ച മമതാ ബാനർജി ചില ആരോപണങ്ങൾ ഉയർന്നപ്പോൾ നിശബ്ദ ആയെന്നും എന്നാൽ എത്രയോ മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂർ: കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. തുടർന്ന് പശുവിനെ ദയാവധം നടത്തി. പശുവിന്‍്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ട്. പശുവിന്‍്റെ ആക്രമണത്തില്‍ 3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നിരുന്നു. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്‍്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ച് കിടന്നിരുന്ന കേസ് ഫയലിൽ 2021 ഓഗസ്റ്റിലാണ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണം വഴിമുട്ടിയ പഴയ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡൽഹി പൊലീസിന്‍റെ നാലംഗ സംഘമാണ് കൊലക്കേസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനും കുടുക്കാനും സംഘം വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചു. 1997 ഫെബ്രുവരിയിൽ ഒരു രാത്രിയിലാണ് ഡൽഹിയിലെ തുഗ്ലക്കാബാദ് സ്വദേശിയായ കിഷൻ ലാലിനെ കുത്തിക്കൊലപ്പെടുത്തിയത്. കിഷൻ ലാലിന്‍റെ വീടിന് സമീപം താമസിച്ചിരുന്ന രാമു എന്നയാളായിരുന്നു പ്രതി. എന്നാൽ സംഭവത്തെ തുടർന്ന് രാമു ഒളിവിൽ പോയി. പട്യാല ഹൗസ് കോടതിയിലാണ് കേസ് എത്തിയത്. രാമുവിനെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതോടെ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കിഷൻ ലാലിന്‍റെ ഭാര്യ സുനിത അദ്ദേഹത്തിന്റെ മരണസമയത്ത് ഗർഭിണിയായിരുന്നു. 2021 ഓഗസ്റ്റിൽ പ്രത്യേക പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ യോഗേന്ദർ…
