Author: News Desk

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭാരത് ജോഡോ യാത്രയെ തുടർന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിക്കാരൻ ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന എല്ലാ വഴികളിലും ഗതാഗതക്കുരുക്കുണ്ടെന്നും റോഡ് പൂർണ്ണമായും ജോഡോ യാത്രക്കാർക്കായി വിട്ടു കൊടുക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭാരത് ജോഡോ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഭാരത് ജോഡോ യാത്രയ്ക്കായി പൊലീസ് നൽകുന്ന സുരക്ഷയ്ക്കായി പണം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എന്നിവരെയാണ് ഹർജിയിൽ പ്രതിചേർത്തിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാളെ കേസ് പരിഗണിക്കും. 

Read More

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം ‘കേരള കാളിദാസൻ’ എന്ന് വിളിപ്പേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട് നീങ്ങി. ഇന്ത്യയിൽ ഒരു കാറപകടത്തിൽ മരിക്കുന്ന ആദ്യത്തെ വ്യക്തി അദ്ദേഹമാണെന്ന് പറയപ്പെടുന്നു.

Read More

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും 5,000 ത്തിലധികം കെർബ്സൈഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് പോയിന്‍റുകൾ സ്ഥാപിക്കാൻ ദേശീയ തലസ്ഥാന സർക്കാർ പദ്ധതിയിടുന്നു. ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കെർബ്സൈഡ് ചാർജിംഗ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഡിഡിസിഡി വൈസ് ചെയർപേഴ്സൺ ജാസ്മിൻ ഷാ നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം. തെരുവ് വിളക്ക് പോസ്റ്റുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ പ്രത്യേക ചാർജിംഗ് പോസ്റ്റുകളിലൂടെയോ റോഡരികിൽ പാർക്ക് ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന, ആഗോളതലത്തിൽ ഉയർന്നുവരുന്ന ആശയമാണ് കെർബ്‌സൈഡ് ചാർജിംഗ്.

Read More

ബിസിനസിന്‍റെ സൽപ്പേരിനെ ബാധിക്കുന്ന ഏകപക്ഷീയമായ വർഗ്ഗീകരണം നടപ്പാക്കുന്നതിൽ നിന്ന് ഗൂഗിളിനെ വിലക്കണമെന്ന് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിൻസോ ആവശ്യപ്പെട്ടു. പ്ലേ സ്റ്റോറിലെ ഒരു പൈലറ്റ് പ്രോജക്റ്റിൽ ഫാന്‍റസി സ്പോർട്സും റമ്മിയും അനുവദിക്കുന്ന സമീപകാല ഗൂഗിൾ നയത്തിന് നിരോധനം ഏർപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇടെക് വെർനാക്കുലർ സോഷ്യൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ വിൻസോ പറഞ്ഞു. വിൻസോയുടെ ബിസിനസിന്‍റെ സൽപ്പേരിനെ ബാധിക്കുന്ന ഏകപക്ഷീയമായ വർഗ്ഗീകരണം നടപ്പാക്കുന്നതിൽ നിന്ന് ഗൂഗിളിനെ വിലക്കണമെന്ന് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിൻസോ ആവശ്യപ്പെട്ടു.

Read More

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഈ മാസ്ക് ധരിക്കുന്നവർക്ക് ചുറ്റും വൈറസുകൾ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും. “മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു” പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറഞ്ഞു. രോഗബാധിതർ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന തുപ്പൽ, വായു കണികകൾ എന്നിവയിലൂടെയാണ് കോവിഡ്, എച്ച് വൺ എൻ വൺ, ജലദോഷം എന്നിവയ്ക്ക് കാരണമാകുന്ന അണുക്കൾ പകരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾക്ക്, പ്രത്യേകിച്ച് ചെറിയ വായു കണികകൾക്ക് ദീർഘനേരം വായുവിൽ നിലനിൽക്കാൻ കഴിയും.

Read More

പാമ്പ് കടിക്ക് പരിഹാരം കാണുന്നതിന് വിശ്വാസ ചികിത്സകരുടെ സഹായം തേടിയുള്ള മരണം അസമിൽ സാധാരണമാണെങ്കിലും, ശിവസാഗർ ജില്ലയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർ 2024 ഓടെ ഇരകളുടെ മരണനിരക്ക് പൂജ്യമാക്കുന്നതിനായി ഒരു സമഗ്ര പരിചരണ മാതൃക വികസിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിലെ അനസ്തേഷ്യോളജിസ്റ്റും ഡെമോ റൂറൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (ഡിആർസിഎച്ച്സി) സേവനമനുഷ്ഠിക്കുന്നയാളുമായ ഡോ. സുരാജ് ഗിരി, സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ, പാമ്പ് കടിയേൽക്കുന്ന പ്രശ്നം തന്‍റെ മാതൃകയിൽ പരിഹരിക്കാൻ ശ്രമിക്കുന്നു. ജില്ലാ ദുരന്ത നിവാരണ സേനയുടെ കീഴിൽ വെനം റെസ്പോൺസ് ടീം ഇതിനായി രൂപീകരിച്ചു. ഒരു ഡ്യൂട്ടി ഡോക്ടറും നഴ്‌സും അടങ്ങുന്ന ടീം പാമ്പു കടിയേൽക്കുന്നവരെ രക്ഷിക്കാൻ എത്തും. അവശ്യ മരുന്നുകൾ അടങ്ങിയ സ്നേക് റൂമും സജ്ജമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തിൽ, പ്രതിവർഷം 1.38 ലക്ഷം ആളുകൾ പാമ്പ് കടിയേറ്റു മരിക്കുന്നു, അതിൽ 50,000 പേർ ഇന്ത്യയിലാണ്.

Read More

മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിലെത്തിയപ്പോൾ മാണി സി കാപ്പൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ പറയുന്നു. കോടതി പിരിഞ്ഞ ശേഷം കേസ് വേഗത്തിൽ തീർപ്പാക്കിയില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞു. മുംബൈ പോലീസിൽ പരാതി നൽകുമെന്ന് ദിനേശ് മേനോൻ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെടുത്തെന്നാണ് ദിനേശ് മേനോന്‍റെ പരാതിയിൽ പറയുന്നത്.  ദിനേശ് മേനോന്‍റെ…

Read More

കൊളംബോ: ഏഷ്യാ കപ്പിൽ സർപ്രൈസ് കിരീടം ഉയർത്തിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിർണായക മാറ്റം. ശ്രീലങ്കൻ പരിശീലകൻ ടോം മൂഡി ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ സ്ഥാനമൊഴിയുന്നു. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഡയറക്ടറായി ചുമതലയേറ്റത്. ഈ വർഷത്തെ ടി20 ലോകകപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ലക്ഷ്യമിട്ടായിരുന്നു മൂഡിയുടെ നിയമനം. എന്നാൽ ഇപ്പോൾ ശ്രീലങ്ക ഏഷ്യാ കപ്പ് നേടിയ സമയത്താണ് മൂഡി പുറത്താകുന്നത്. മൂഡി ഈ മാസം അവസാനം സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ. മൂഡിയുമായുള്ള മൂന്ന് വർഷത്തെ കരാർ റദ്ദാക്കിയതായി ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്. മൂഡിക്ക് നൽകേണ്ട ഭീമമായ പ്രതിഫലം താങ്ങാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഡയറക്ടർ സ്ഥാനത്തേക്ക് ശ്രീലങ്കയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരാളെയാണ് അധികൃതർ ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. യുഎഇ ടി20 ലീ​ഗ് ടീം ഡെസേർട്ട് വൈപ്പേഴ്സിൽ ഡയറക്‌ടർ സ്ഥാനത്തേക്കാണ്…

Read More

ഇൻഫ്ലുവൻസ, കോവിഡ് -19 പോലുള്ള വൈറസുകളെ വായുവിൽ തുള്ളികൾ അല്ലെങ്കിൽ എയറോസോളുകളായി കണ്ടെത്താൻ കഴിയുന്ന ഒരു ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. നിർദ്ദിഷ്ട വൈറസുകൾ വായുവിൽ ഉണ്ടെങ്കിൽ, വളരെ സെൻസിറ്റീവ് ആയ മാസ്ക് ധരിക്കുന്നവരെ അവരുടെ മൊബൈൽ ഉപകരണങ്ങൾ വഴി 10 മിനിറ്റിനുള്ളിൽ ഇത് വിവരം അറിയിക്കും. ‘മാസ്ക് ധരിക്കുന്നത് രോഗം പടരുന്നതിനും ബാധിക്കുന്നതിനുമുള്ള അപകടസാധ്യത കുറയ്ക്കുമെന്ന് മുമ്പത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നയാൾക്ക് മുന്നറിയിപ്പ് നൽകാനും കഴിയുന്ന ഒരു മാസ്ക് സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു’ പഠനത്തിന്‍റെ സഹ-രചയിതാവായ ഷാങ്ഹായ് ടോംഗ്ജി സർവകലാശാലയിലെ മെറ്റീരിയൽ സയന്‍റിസ്റ്റ് യിൻ ഫാങ് പറഞ്ഞു. കോവിഡ് -19, എച്ച് 1 എൻ 1 ഇൻഫ്ലുവൻസ എന്നിവയ്ക്ക് കാരണമാകുന്ന ശ്വാസകോശ രോഗകാരികൾ, രോഗബാധിതർ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവിടുന്ന ചെറിയ തുള്ളികളിലൂടെയും എയറോസോളുകളിലൂടെയും പകരുന്നു. വൈറസ് അടങ്ങിയിട്ടുള്ള ഈ തന്മാത്രകൾക്ക്, പ്രത്യേകിച്ച് ചെറിയ എയറോസോളുകൾക്ക് വായുവിൽ ദീർഘകാലം നിലനിൽക്കാൻ കഴിയും. മാസ്കിൽ…

Read More

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ എക്സ്സി 40 റീചാർജിന്‍റെ ലോഞ്ചിന് ശേഷം, വോൾവോ കാർസ് ഈ ആഴ്ച രണ്ട് മോഡലുകൾ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. സ്വീഡിഷ് ഓട്ടോ ഭീമൻ ഫ്ലാഗ്ഷിപ്പ് എക്സ്സി 40, എക്സ്സി 90 എസ്യുവികളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകൾ സെപ്റ്റംബർ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ ഒരു മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കൂട്ടിച്ചേർക്കൽ ഉണ്ടാവും. ഇതിനുപുറമെ, എക്സ്സി40 ഫെയ്സ്ലിഫ്റ്റിന് എക്സ്റ്റീരിയർ ട്വീക്കുകൾ, കൂടുതൽ ബാഹ്യ കളർ ഓപ്ഷനുകൾ, മറ്റ് സൗന്ദര്യവർദ്ധക മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

Read More