Author: News Desk

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ചീറ്റകൾ ഇന്ത്യൻ മണ്ണിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇപ്പോൾ എല്ലാ ചീറ്റകളും നല്ല ആരോഗ്യത്തിലാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയെന്നുമാണ് അധികൃതർ പങ്കുവയ്ക്കുന്ന വിവരങ്ങൾ. ഇന്ത്യയിൽ എത്തിയതിന് ശേഷം ആദ്യമായി ഭക്ഷണം കഴിച്ചതായി ദേശീയോദ്യാനത്തിലെ അധികൃതരും അറിയിച്ചു. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സവന്ന, സാഷ, ആശ, ഓബാൻ, സിബ്ലി, സൈസ, ഫ്രെഡി, ആൾട്ടൺ എന്നിങ്ങനെയാണ് ചീറ്റപ്പുലികളുടെ പേര്. നമീബിയിൽ വച്ച് നൽകിയ പേരുകൾ മാറ്റാൻ അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആശ എന്ന പേര് ഒരു ഇന്ത്യൻ പേരായതിനാൽ, ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്ന സമയത്ത് ഏതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥനാവും കൂടിന് വെളിയിൽ പേരെഴുതിയതെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഇവർക്ക് ആദ്യം ഭക്ഷണം നൽകിയത്. ഓരോ ചീറ്റയ്ക്കും രണ്ട് കിലോ ഇറച്ചി നൽകി. ഒരു മടിയും…

Read More

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. കോവിഡ് സമയത്ത് മറ്റേതൊരു കമ്പനിയെയും പോലെ തന്നെ സക്കർബർഗും അദ്ദേഹത്തിന്‍റെ കമ്പനിയും പ്രതിസന്ധി നേരിട്ടെങ്കിലും, ചെലവ് വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71 കോടി ഡോളർ കുറഞ്ഞു. നിലവിൽ 55.9 കോടി ഡോളർ ആസ്തിയുള്ള ആഗോള ശതകോടീശ്വരൻമാരിൽ 20-ാം സ്ഥാനത്താണ് സുക്കർബർഗ്. 2014ന് ശേഷം അദ്ദേഹം ഏറ്റവും പിന്നിലാവുന്ന സ്ഥാനമാണിത്. രണ്ട് വർഷം മുമ്പ് 38കാരനായ സക്കർബർഗിന്‍റെ ആസ്തി 106 കോടി ഡോളറായിരുന്നു. അക്കാലത്ത്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് തുടങ്ങിയ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളായിരുന്നു സുക്കർബർഗ്. 2021 സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരി ഏറ്റവും ഉയര്‍ന്ന 382 ഡോളറിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി ഏറ്റവും ഉയര്‍ന്ന 14200 കോടി ഡോളറിലെത്തി.

Read More

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ കഴിയൂ. മതനിരപേക്ഷതയുടെ യഥാർത്ഥ പോരാളിയാണ് രാഹുൽ എന്ന് ഒരു സംശയവും കൂടാതെ പറയാം. തനിക്ക് ഇപ്പോഴും നിരവധി രാഷ്ട്രീയ ഓപ്ഷനുകൾ ഉണ്ടെന്നാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞത്. ഈ പ്രസ്താവനയിൽ നിന്ന് തരൂരിന് രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്ന് മനസിലാക്കാൻ കഴിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് സംസ്ഥാനത്തെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനോട് വിരോധമില്ലെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും നേതൃനിരയിൽ ഉണ്ടാകണമെന്നാണ് നേതാക്കൾ ആഗ്രഹിക്കുന്നത്.

Read More

ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24 കാരനായ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. ഉഗാണ്ടൻ ആരോഗ്യ അധികൃതർ ഈ മാസം ജില്ലയിൽ നടന്ന സംശയാസ്പദമായ ആറ് മരണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം, കേസ് താരതമ്യേന അപൂർവമായ സുഡാൻ വകഭേദമാണെന്ന് അറിയിച്ചു. നിലവിൽ സംശയാസ്പദമായ എട്ട് കേസുകൾ ആരോഗ്യ കേന്ദ്രത്തിൽ പരിചരണത്തിലാണ്.

Read More

തൃശ്ശൂർ: തൃശൂർ കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും മാതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന, മകൻ റണാഖ് ജഹാൻ എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞായിരുന്നു പോയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മകനെ ദേഹത്ത് കെട്ടിയിട്ടാണ് ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ള കുട്ടിയാണ് മകൻ റണാഖ്. കുന്നംകുളം പൊലീസ് അന്വേഷിണം ആരംഭിച്ചു.

Read More

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ ബൊലേറോയുടെ വില 22,000 രൂപ വർദ്ധിപ്പിച്ചു. യഥാക്രമം 20,701 രൂപ, 22,000 രൂപ വിലയുള്ള ബി 4, ബി 6 വേരിയന്‍റുകളിലാണ് എസ്യുവി മോഡൽ ലൈനപ്പ് വരുന്നത്. മഹീന്ദ്ര ബൊലേറോ നിയോ എൻ 4, എൻ 10, എൻ 10 (ഒ) എന്നിവയുടെ വില യഥാക്രമം 18,800 രൂപ, 21,007 രൂപ, 20,502 രൂപ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്.  ഫ്രണ്ട് ഗ്രിൽ, വീൽ ഹബ് ക്യാപ്പുകൾ, ടെയിൽഗേറ്റ്, സ്റ്റിയറിംഗ് വീൽ എന്നിവയിൽ സ്ഥാപിച്ച ബ്രാൻഡിന്‍റെ പുതിയ ട്വിൻ പീക്ക്സ് ലോഗോയുമായി അടുത്തിടെ രണ്ട് എസ്യുവികളും ഡീലർഷിപ്പുകളിൽ എത്തി.

Read More

ടെഹ്‌റാന്‍: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധ സമരത്തിന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തെന്നും സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാനിലെ കുര്‍ദിഷ് മേഖലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മഹ്സ അമിനിയുടെ ജന്മനാടായ സാക്വെസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

Read More

2018 മാർച്ചിൽ ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ ഒരാളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര യുഎസിൽ അതിന്‍റെ ആദ്യ വാഹനമായ റോക്സർ ഔദ്യോഗികമായി അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡായ ജീപ്പിന്‍റെ ജൻമസ്ഥലമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു പതിപ്പ് ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര അവതരിപ്പിച്ചു. പിന്നാലെ ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യം ഉണ്ടെന്നു കാണിച്ച് ഫിയറ്റ് ക്രിസ്‍ലര്‍ റോക്സറിനെതിരെ യുഎസ് ഇന്‍റർനാഷണൽ ട്രേഡ് കമ്മീഷന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവരികയാണ്.  ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുനർരൂപകൽപ്പന ചെയ്‍ത റോക്‌സർ ഓഫ് റോഡ് വാഹനങ്ങളുടെ യുഎസ് വിൽപ്പന ശാശ്വതമായി തടയാനുള്ള രണ്ടാമത്തെ അവസരം ഫിയറ്റ് ക്രിസ്‌ലറിന് ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ 2020ന് ശേഷമുള്ള റോക്സറുകൾ ഉപഭോക്തൃ ആശയക്കുഴപ്പത്തിന് കാരണമാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയപ്പോൾ ഡെട്രോയിറ്റ് ഫെഡറൽ കോടതി തെറ്റായ മാനദണ്ഡം പ്രയോഗിച്ചതായി ആറാമത്തെ യുഎസ് സർക്യൂട്ട് കോടതി ഓഫ് അപ്പീൽ പറഞ്ഞു.

Read More

കൊല്ലം: യുവ അഭിഭാഷകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സഹോദരൻ. അറസ്റ്റിലായ കണ്ണൻ നായർക്ക് പണത്തോടുള്ള അത്യാഗ്രഹമായിരുന്നുവെന്ന് മരിച്ച ഐശ്വര്യയുടെ സഹോദരൻ അതുൽ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ഐശ്വര്യയെ അനുവദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ കണ്ണൻ തന്നെ മർദ്ദിച്ചെന്നും അതുൽ പറഞ്ഞു. റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ബാഗ് കീറിയതിനും, മീൻ വരഞ്ഞത് ശരിയാകാഞ്ഞതിനും, നനഞ്ഞ തുണി കട്ടിലിൽ കിടന്നതിനും, ബന്ധുവീട്ടിൽ നിന്ന് മരച്ചീനി വാങ്ങി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ ഉപദ്രവിച്ചതായി അതുൽ പറഞ്ഞു. ഐശ്വര്യ ജോലിക്ക് പോകുന്നതിനെ കണ്ണൻ എതിർത്തിരുന്നതായി ഐശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു. എൽഎൽഎം പൂർത്തിയാക്കി കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15 നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിയും ആത്മഹത്യാക്കുറിപ്പും പരിശോധിച്ച ശേഷമാണ് ഐശ്വര്യയുടെ ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പൊലീസ്…

Read More

ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ. സഹരൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണു ക്യാമറയിൽ പകർത്തിയതെന്നാണു വിവരം. ടോയ്‍ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. ഒരു പാത്രത്തിൽനിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. തറയിലെല്ലാം അഴുക്കും പാടുകളും കാണാം.

Read More