Author: News Desk

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു. സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ആവശ്യമുയർന്നത്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആതിഥേയത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് നടന്ന മനുഷ്യാവകാശ കോണ്‍ഗ്രസിലാണ് വിമര്‍ശനമുയര്‍ന്നത്. ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ പ്രതിനിധിയായ ഡാരിയോ മിന്‍ഡന്‍ ആണ് വിമര്‍ശനമുന്നയിച്ചത്.

Read More

യൂട്യൂബില്‍ ഉപഭോക്താക്കള്‍ ഇഷ്ടമല്ലെന്ന് അറിയിച്ചാലും സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും യൂട്യൂബില്‍ കാണിക്കുന്നുണ്ടെന്ന് പഠനം. മോസില്ല നടത്തിയ പഠനമാണ് യൂട്യൂബിലെ ഡിസ് ലൈക്ക് ബട്ടന്‍ ഉള്‍പ്പടെ ഉപഭോക്താക്കളുടെ താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. 20000 യൂട്യൂബ് ഉപയോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ പരിശോധിച്ച ശേഷമാണ് യൂട്യൂബിലെ ‘ഡിസ് ലൈക്ക്’, ‘സ്‌റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍’, ‘റിമൂവ് ഫ്രം ഹിസ്റ്ററി’ എന്നിങ്ങനെയുള്ള ബട്ടനുകള്‍ സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ ഫലപ്രദമാവുന്നില്ലെന്ന് കണ്ടെത്തിയത്. ഉപയോക്താവിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ ഉള്ളടക്കത്തിന് സമാനമായവ വീണ്ടും വരുന്നു. റിഗ്രറ്റ്‌സ് റിപ്പോര്‍ട്ടര്‍ എന്ന ബ്രൗസര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സന്നദ്ധരായ ഉപഭോക്താക്കളെ ഉപയോഗിച്ചാണ് യഥാര്‍ത്ഥ വീഡിയോകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും മൊസില്ല റെക്കമെന്റേഷന്‍ ഡാറ്റ ശേഖരിച്ചത്.

Read More

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ലാവലിൻ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷവും കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. ലാവലിൻ കേസ് കഴിഞ്ഞ തവണയും സമാനമായ രീതിയിൽ മാറ്റിവച്ചിരുന്നു. പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. അതിനുശേഷം, കഴിഞ്ഞ നാല് വർഷത്തിനിടെ 30 ലധികം തവണ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചു. കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്‍റെ അഭിഭാഷക എം.കെ.അശ്വതി ഹർജി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി ഇനി…

Read More

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ. ഇതിനായുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. “ആളുകളിൽ നിന്ന് സൽപ്പേര് നേടാൻ വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നത്. ഇത് എൻ്റെ പ്രവർത്തന രീതിയാണ്. സാധാരണയായി ഞാൻ ഇത് പാർട്ടിക്കു വേണ്ടി ചെയ്യാറുണ്ട്. ഇപ്പോൾ പാർട്ടിക്കു വേണ്ടിയും ഭരണത്തിനു വേണ്ടിയും ചെയ്യുന്നു എന്നുമാത്രം. ഞാൻ കൂടുതലായി ജോലി ചെയ്യുന്നതായി തോന്നുന്നുണ്ടാകാം, അത് സത്യമല്ല. ഇതാണ് എൻ്റെ പ്രവർത്തന ശൈലി.” അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് അമിതമായി മദ്യപിച്ചതിനെ തുടർന്ന് മന്നിനെ ഇറക്കിയെന്നാണ് ആരോപണം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് സിന്ധ്യ പറഞ്ഞു. “ഇതു മറ്റൊരു രാജ്യത്തു നടന്ന സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയണം. വസ്തുതകൾ പരിശോധിക്കും. വിവരങ്ങൾ ലുഫ്താൻസ വിമാനക്കമ്പനി കൈമാറണം,” സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമിത മദ്യപാനത്തെ തുടർന്നാണ് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും സിന്ധ്യയ്ക്ക് കത്തയച്ചു.

Read More

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് നീരജ് ഭാവനയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെടുത്തു. സെപ്റ്റംബർ 12ന് വടക്കൻ ഡൽഹിയിലെ നീരജിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്. മറ്റുള്ളവരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിശദാംശങ്ങൾ, മറ്റു ഗുണ്ടകള്‍ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍, കിട്ടാനുള്ള പണത്തിന്റെ കണക്ക് തുടങ്ങിയ വിവരങ്ങളാണ് റെയ്ഡില്‍ കണ്ടെടുത്തത്. നീരജിന്റെ ഡയറിയില്‍നിന്ന് ചിലരുടെ വിലാസങ്ങളടക്കമുള്ള മറ്റുവിവരങ്ങളും കണ്ടെത്തി. ഇതിനു പുറമേ ചില ആത്മീയ പുസ്തകങ്ങളും മൊസാദ് അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. ‘ഡല്‍ഹിയുടെ ദാവൂദ്’ എന്ന പേരിലാണ് ഗുണ്ടാത്തലവനായ നീരജ് ഭവാന അറിയപ്പെടുന്നത്. അടുത്ത 60 ദിവസത്തേക്ക് ചെയ്യാനുള്ള കാര്യങ്ങൾ വരെ ഇയാള്‍ ഡയറിയില്‍ കുറിച്ചുവച്ചിരുന്നതായാണ് വിവരം. തടവിൽ കഴിയുന്ന ഗുണ്ടകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ വിവരങ്ങളും ഡയറിയിലുണ്ടായിരുന്നു.

Read More

തുര്‍ക്കി: ചരക്ക് ഇറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് ഈജിപ്ഷ്യന്‍ ചരക്കുകപ്പല്‍. തുര്‍ക്കിയിലാണ് സംഭവം നടന്നത്. സീ ഈഗിള്‍ എന്ന ചരക്കുക്കപ്പലാണ് തുറമുഖത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് വലിയ പെട്ടികള്‍ പുറത്തിറക്കുന്നതിനിടെ കപ്പല്‍ വെള്ളത്തിലേക്ക് ചെരിഞ്ഞ് മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് റിപ്പോർട്ട്. ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലിന് ഇന്ധനചോര്‍ച്ച ഉള്ളതായും 24 കണ്ടെയിനറുകള്‍ മുങ്ങിയതായി തുര്‍ക്കി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Read More

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ട് അധികമായില്ലെങ്കിലും അതിന്‍റെ ദുരന്തഫലങ്ങള്‍ ജപ്പാന്‍ അനുഭവിച്ച് തുടങ്ങി. കഴിഞ്ഞയാഴ്ച അവസാനമാണ് രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ഏകദേശം ഒമ്പത് ദശലക്ഷം ആളുകളോട് തീരത്ത് നിന്ന് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നന്മഡോൾ ചുഴലിക്കാറ്റിൽ രണ്ട് പേർ കൊല്ലപ്പെടുകയും 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.  ജപ്പാൻ തീരത്ത് നന്മഡോൾ ചുഴലിക്കാറ്റ് ഞായറാഴ്ച ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം.  ഇതേതുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഞായറാഴ്ചയോടെ ജപ്പാനിലെ നാല് പ്രധാന ദ്വീപുകളുടെ തെക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ക്യുഷുവിന്‍റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തില്‍ നന്മഡോൾ ചുഴലിക്കാറ്റ് നിലം തൊട്ടു. വരും ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഹോൺഷുവിൽ നന്മഡോൾ ചുഴലിക്കാറ്റ് എത്തുമെന്ന് കരുതുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഞായറാഴ്ച…

Read More

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട് ആറ് ലൈംഗിക പീഡന പരാതികളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എ പി അനിൽകുമാർ, ഹൈബി ഈഡൻ എംപി, അടൂർ പ്രകാശ്, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഈ വർഷം ഓഗസ്റ്റിലാണ് കെസി വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ ചോദ്യം ചെയ്തത്.

Read More

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് കരുതുന്നത്. ഏകദേശം 700 ഓളം ചെറിയ ഭൂകമ്പങ്ങൾ കണ്ടെത്തിയതിന് ശേഷം അഗ്നിപർവ്വത മുന്നറിയിപ്പ് നില 0 ൽ നിന്ന് 1 ആയി ഉയർത്തിയതായി ജിയോനെറ്റ് പ്രസ്താവനയിൽ പറഞ്ഞു. അഗ്നിപർവ്വത മുന്നറിയിപ്പ് സംവിധാനം തുടർച്ചയായി വർദ്ധിച്ചുവരുന്ന ആറ് തലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഏത് തലത്തിലും സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും പ്രവർത്തനം വേഗത്തിൽ മാറുന്നതിനാൽ ലെവലുകൾ ക്രമത്തിൽ നീങ്ങില്ലെന്നും ജിയോനെറ്റ് ചൂണ്ടിക്കാണിച്ചു. ബി.സി. 200-ൽ അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ, ടൗപോ അഗ്നിപർവ്വതം 100 ക്യുബിക് കിലോമീറ്ററിലധികം ചാരം അന്തരീക്ഷത്തിലേക്ക് പുറന്തള്ളി. മനുഷ്യപൂർവ കാലഘട്ടത്തിൽ നടന്ന സ്ഫോടനം മധ്യ, വടക്കൻ ന്യൂസിലാൻഡിന്‍റെ ഒരു വലിയ പ്രദേശം…

Read More