Author: News Desk

തിരുവനന്തപുരം: വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍.മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം. ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയേ ആണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണ്ണർ നാളെ ഉത്തരേന്ത്യയിലേക് പോകും. അടുത്ത മാസം ആദ്യം ആയിരിക്കും മടക്കം.

Read More

പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് അമ്മയെയും മകളെയും കടിച്ച വളർത്തു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകൾ രേഷ്മ എന്നിവരെയാണ് നായ കടിച്ചത്. പേവിഷബാധ കണ്ടെത്തിയതിന് പിന്നാലെ നായ ഇന്ന് ചത്തു. പുഷ്പയ്ക്കും മകൾ രേഷ്മയ്ക്കും രണ്ട് ദിവസം മുമ്പാണ് വളർത്തു നായയുടെ കടിയേറ്റത്. കടിയേറ്റയുടൻ ഇരുവർക്കും വാക്സിൻ എടുത്തിരുന്നു. അതിനിടെ, കായംകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോർട്ടറെ തെരുവുനായ ആക്രമിച്ചു. കായംകുളം എരുവ സ്വദേശി മധുവിനെയാണ് തെരുവ് നായ ആക്രമിച്ചത്. വാക്സിൻ നൽകുന്നതിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം, കായംകുളം റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയ ശാസ്താംകോട്ട സ്വദേശിയെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.  

Read More

കോലാർ: കർണാടകയിലെ കൊപ്പൽ ജില്ലയിൽ ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ. മാലൂർ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ വിഗ്രഹത്തിൽ ദലിത് ബാലൻ സ്പർശിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്. മൂന്ന് ദിവസം മുമ്പ്, ക്ഷേത്രത്തിലെ ഒരു ആഘോഷത്തിനിടെ, കുട്ടി വിഗ്രഹത്തിൽ സ്പർശിക്കുകയും തലയിൽ ചുമക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുകണ്ട് നാട്ടുകാർ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്ന് ഗ്രാമത്തലവന്മാർ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Read More

ദുബായ്: ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് താരമിപ്പോൾ. ഏകദിന റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്കും താരം കയറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ സ്മൃതിയുടെ തകർപ്പൻ ഫോമാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 111 റൺസാണ് സ്മൃതി നേടിയത്. ഈ പ്രകടനത്തെത്തുടർന്നാണ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം രണ്ടാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 91 റൺസാണ് സ്മൃതി നേടിയത്. തുടർന്ന് ഏകദിന റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. 

Read More

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നും അറിയിപ്പുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് പിതാവിന്റെ സഹോദരൻ ബിയർ കുടിപ്പിച്ചു. സംഭവത്തിൽ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “കുടിയെടാ, ആരു ചോദിക്കാന്‍” എന്ന് ഇയാൾ കുട്ടിയോട് പറയുന്നതും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തിരുവോണനാളിലായിരുന്നു സംഭവം. ഇയാൾ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാൾ മദ്യം കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

Read More

അഹമ്മദാബാദ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ സ്‌കീമുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. “ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വലിയ തോതില്‍ തെരുവിലിറങ്ങി. അവരുടെ പ്രധാന ആവശ്യം പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക എന്നതാണ്. ഇന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഞങ്ങള്‍ ഗുജറാത്തില്‍ ഒ.പി.എസ് നടപ്പിലാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു” കെജ്‌രിവാള്‍ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രവേശനത്തിൽ ഇരട്ട സംവരണം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കെ.എ.എസ്സിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനമാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നവരും സർക്കാർ സർവീസിൽ നിന്ന് കെഎഎസിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും പരീക്ഷയും അഭിമുഖവും പാസാകണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ, സർക്കാർ സർവീസിൽ നിന്ന് കെ.എ.എസിലേക്ക് വരുന്നവർക്ക് തുടർ സർവീസ് ലഭിക്കില്ല. ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഉള്ള സീനിയോറിറ്റി മാത്രമേ ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമസ്ത നായർ സമാജം എന്ന സംഘടനയും ചില ഉദ്യോഗാർത്ഥികളുമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ…

Read More

ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക് വർദ്ധനവിന് കാരണം. ഇൻ-ആപ്പ് പർച്ചേസുകൾക്കും ആപ്ലിക്കേഷനുകൾക്കും നിരക്കുകൾ വർദ്ധിക്കും. യൂറോ കറൻസിയായി വരുന്ന എല്ലാ രാജ്യങ്ങളിലും ദക്ഷിണ കൊറിയ, ചിലി, ഈജിപ്ത്, മലേഷ്യ, പാകിസ്താന്‍, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും നിരക്ക് വര്‍ധിക്കും. മോണ്ടിനെഗ്രോ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിസ്ഥാന വിലയായ 0.99 യൂറോയില്‍ നിന്ന് 1.19 യൂറോ ആയി നിരക്ക് കൂടും. ജപ്പാനില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും.

Read More

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിൽ വച്ച് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിൽവച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. വിദ്യാർത്ഥിനിയായ മകളുടെ സൗജന്യ യാത്രയെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് ഗതാഗത മന്ത്രി ആന്‍റണി രാജു അടിയന്തര റിപ്പോർട്ട് തേടി. ഓഫീസിലെത്തിയ ആളെ പൊലീസിന് കൈമാറാൻ മാത്രമാണ് ജീവനക്കാർ ശ്രമിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. എന്നാല്‍ പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം. വിദ്യാർത്ഥിനിയായ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ കെ.എസ്.ആർ.ടി.സിയുടെ കാട്ടാക്കട ഡിപ്പോയിൽ എത്തിയതായിരുന്നു ആമച്ചൽ സ്വദേശി പ്രേമൻ. കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രമേ…

Read More