- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
Author: News Desk
ഭോപാൽ: തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം നാട്ടിലേക്ക് മടങ്ങിയത്. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ കേരളം നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. 19 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 49 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 175 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.
ബാംഗ്ലൂർ: ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. അഞ്ചു വർഷം സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കിൽ വെച്ച് തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും പിന്നീട് ആ ബന്ധം വിവാഹത്തിൽ വരെ എത്തിയതും യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്. ബാംഗ്ലൂർ തിരക്കേറിയ റോഡുകൾക്കും ഐടി വ്യവസായത്തിനും ഒരേ സമയം പേരുകേട്ടതാണ്. നഗരത്തിലെ കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുമ്പ് നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബെംഗളുരുവിലെ ഗതാഗതക്കുരുക്കും പോസിറ്റീവ് ഇഫക്റ്റ് ഉണ്ടാക്കുമെന്നാണ് ഇപ്പോൾ റിപ്പോർട്ട്. ട്രാഫിക്കിൽ കുടുങ്ങിയതിന്‍റെ ഫലമായി തനിക്ക് കാമുകിയെ ലഭിച്ചുവെന്ന് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് തുറന്നു പറഞ്ഞു. ഇത് ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെയാണ് പ്രണയകഥ വൈറലായി മാറിയത്. റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച്, സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവർ പിന്നീട് സുഹൃത്തുക്കളായി. ഒരുമിച്ചുള്ള യാത്രക്കിടെ ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം കാരണം…
മോസ്‌കോ: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ യുവേഫ, ഫിഫ, ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കിയിട്ടുണ്ട്. ജൂലൈയിൽ ആ വിലക്കിനെതിരെയുള്ള അപ്പീൽ കോടതി ഓഫ് ആർബിട്രേഷൻ തള്ളിക്കളഞ്ഞു. ഫൈനൽ മത്സരങ്ങൾ ജർമ്മനിയിൽ ആതിഥേയത്വം വഹിക്കും
തിരുവനന്തപുരം: ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ചാക്കാ ഐ.ടി.ഐയിൽ 2022 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ദേശീയ ട്രേഡ് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐടിഐകളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്‍റ് സെല്ലുകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് മേളയിലൂടെയും ഐടിഐ ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ കൂടുതൽ തൊഴിൽ സാധ്യതയുള്ള പുതുതലമുറ ട്രേഡുകൾ ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ (മാർച്ച് 2023) തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 1983ൽ ബ്രാൻഡ് പുറത്തിറക്കിയ മാരുതി 800 അല്ലെങ്കിൽ സുസുക്കി ഫ്രണ്ടെ SS80 മോഡലിന്റെ കീഴിൽ അവതരിപ്പിച്ച ഈ എഞ്ചിൻ തലമുറ മാറ്റങ്ങളിലൂടെ ഇന്ന് ആൾട്ടോയിൽ വരെ എത്തി നിൽക്കുകയാണ്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കും പരിമിതികൾക്കും അടിസ്ഥാനമാക്കിയാണ് വിടപറയാൻ ഒരുങ്ങുന്നത്. അതോടൊപ്പം ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ത്രീ സിലിണ്ടർ, 796 സിസി പെട്രോൾ എഞ്ചിൻ 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വിടപറയാൻ ഒരുങ്ങുമ്പോൾ ഇനി മുതൽ 1.0 ലിറ്റർ എഞ്ചിനിലായിരിക്കും മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുക.
കൊച്ചി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് കണ്ടറിയണം. കോൺഗ്രസിന് മാത്രമേ ഇത്തരം തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ബി.ജെ.പിയിൽ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സച്ചിൻ പൈലറ്റ് കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിട്ടുണ്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യു.എസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല. ചികിത്സക്കായി യു.എസ്.എയിലേക്ക് പോയ സാമന്ത എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമന്ത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.
മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ തോറ്റതിൽ എന്താണ് വഴിത്തിരിവായത് എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഹാർദിക് പാണ്ഡ്യ. തോൽവിയുടെ കാരണത്തെക്കുറിച്ചോ മത്സരത്തിലെ വഴിത്തിരിവിനെ കുറിച്ചോ തനിക്ക് അറിയില്ലെന്നും, നിങ്ങളാണ് പറയേണ്ടതെന്നും ഹാർദിക് പറഞ്ഞു. ഹർഷൽ പട്ടേൽ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസ് വിട്ടുകൊടുത്തതാണോ കളിയില്‍ വഴിത്തിരിവായതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഹാര്‍ദ്ദിക് നല്‍കി മറുപടി ഇതായിരുന്നു. “നിങ്ങൾ പറയൂ കാരണമെന്താണെന്ന് എനിക്കറിയില്ല, ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, ഉടൻ തന്നെ അത് നിർത്തുമായിരുന്നു.” “നോക്കൂ, സർ, ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കാനോ ഒരാളെ മാത്രം കുറ്റപ്പെടുത്താനോ സാധ്യമല്ല. അവർ പന്തെറിയുമ്പോൾ ഞങ്ങളും ഒരു ഓവറിൽ 20 റൺസ് നേടിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും ചർച്ച ചെയ്യില്ല. ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലേ പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ കൂടിയുണ്ട്, അതിനാൽ ഞങ്ങൾക്ക് തിരിച്ചുവരാൻ അവസരമുണ്ട്,” ഹാർദിക് പറഞ്ഞു.
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും വലിയ വേദനയിലാണ്. രാജ്ഞിയെ അവസാനമായി ഒരു തവണ കാണാൻ നിരവധി പേർ ക്ഷമയോടെ ക്യൂ നിന്നു. അതേസമയം, അതിനിടയിൽ ‘രാജ്ഞി മരിച്ചില്ല’ എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. “രാജ്ഞി മരിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. അതിനാൽ, രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയും” എന്നാണ് മാർക്ക് ഹേഗ് എന്നയാൾ ടെലിവിഷൻ ജീവനക്കാരോട് പറഞ്ഞത്. പബ്ലിക് ഓർഡർ ആക്ട് പ്രകാരമുള്ള കുറ്റത്തിന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഇയാളെ ഉടനെ അറസ്റ്റ് ചെയ്തു. രാജ്ഞിയുടെ ശവപ്പെട്ടി കാണുന്നതിനിടെ അറസ്റ്റിലായ രണ്ടുപേരിൽ ഹേഗും ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. കൂടാതെ, ഇയാളുടെ പെരുമാറ്റത്തിന് 10,888 രൂപ പിഴയും ചുമത്തി. ലൈംഗികാതിക്രമ പരാതിയിൽ മൂന്നാമതൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
മൊഹാലി: ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരം നിരാശാജനകമായിരുന്നു. 200ലധികം റൺസ് നേടിയിട്ടും നാല് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നാല് പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ കാമറൂണ് ഗ്രീൻ (30 പന്തിൽ 61), മാത്യു വെയ്ഡ് (21 പന്തിൽ 45) എന്നിവരാണ് ഓസീസിന്‍റെ വിജയശിൽപികൾ. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ചതാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും 24 പന്തിൽ 35 റൺസ് നേടി. 12-ാം ഓവറിൽ സ്മിത്തിനെ പുറത്താക്കിയതിനെ തുടർന്നാണ് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്താണു സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്.…
