- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘പേസിഎം’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിന്, ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ഇത്. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സർക്കാർ പ്രവൃത്തികളിൽ തുകയുടെ 40 ശതമാനം കമ്മിഷൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകാൻ നിർബന്ധിതരാകുന്നുവെന്ന കെ.എസ്.സി.എ പ്രസിഡന്റ് ഡി കെംബണ്ണയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സർക്കാരിനെതിരെ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്.
തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിച്ച് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ. കാട്ടാക്കടയിലെ ആക്രമണം നടത്തിയത് മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇത്തരക്കാരെ മാനേജ്മെന്‍റ് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. ബിജു പ്രഭാകറിന്‍റെ പ്രസ്‍താവന – “തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. പ്രസ്തുത സംഭവത്തിൽ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെഎസ്ആർടിസി എന്ന മഹാ പ്രസ്ഥാനത്തിൽ. കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്‍റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം. തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്ന് പോന്നിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ…
വാഹനപ്രേമികളെ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക്. ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്. ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന വാഹന പ്രദര്‍ശനത്തിലായിരുന്നു പറക്കും ബൈക്കുകളെ അവതരിപ്പിച്ചത്. 7,77,000 ഡോളറാണ് റ്റുറിസ്‌മോ എന്ന് വിളിക്കുന്ന ഈ ഹോവര്‍ ബൈക്ക് നിര്‍മിക്കാന്‍ ഇപ്പോള്‍ ചെലവായത്. അടുത്ത വര്‍ഷം ഇതിന്റെ ഒരു ചെറിയ പതിപ്പ് അവതരിപ്പിക്കുമെന്നും 2025ല്‍ ഇതിന്റെ ഒരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നും അത് 50000 ഡോളറിന് വില്‍ക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ റാംസെസ് രണ്ടാമൻ ഭരിച്ചിരുന്ന കാലത്തേതാണ് ഈ ഗുഹ. 1279 ബിസി മുതൽ 1213 ബിസി വരെ റാംസെസ് രണ്ടാമൻ ഈജിപ്ത് ഭരിച്ചു. ഈ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ സുഡാൻ മുതൽ സിറിയ വരെയുള്ള പ്രദേശം അക്കാലത്ത് ഈജിപ്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. പൽമാഹിം ബീച്ച് ദേശീയോദ്യാനത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് അപ്രതീക്ഷിതമായി ഗുഹ കണ്ടെത്തിയത്. ഐ.എ.എ.യുടെ പുരാവസ്തു ഗവേഷകരെ പിന്നീട് സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചു. സംഘം ഗോവണി ഇറങ്ങി ഗുഹയിലേക്ക് പോയി. അകത്തെ വസ്തുക്കൾ നന്നായി സംരക്ഷിച്ച രീതിയിലായിരുന്നു. ശവസംസ്കാരത്തിനുള്ള പുരാവസ്തുക്കൾ, സെറാമിക്, വെങ്കല പാത്രങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. മരണാനന്തരജീവിതത്തിന് മരിച്ചവരെ ഈ പാത്രങ്ങൾ സഹായിക്കും…
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റുകളിൽ പകുതിയിലേറെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 13567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റഴിഞ്ഞത്. ഇതിനുപുറമെ, കേരള ക്രിക്കറ്റ് അസോസിയേഷൻ വഴി വിവിധ സ്ഥാപനങ്ങൾ 1500 ഓളം സീറ്റുകളുടെ കോർപ്പറേറ്റ് ബുക്കിംഗ് നടത്തിയിട്ടുണ്ട്. ആകെ 30000 ത്തിലധികം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്. യഥാക്രമം 1500 രൂപ, 2750 രൂപ, 6,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎം മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ വാങ്ങാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.
ബാംഗ്ലൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി മുനീർ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിൻ (21), തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (24) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശിവമോഗ റൂറൽ പൊലീസ് തിങ്കളാഴ്ച മൂവർക്കുമെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികൾക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ഗ്യാനേന്ദ്ര പറഞ്ഞു. നിരോധിത ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ശിവമോഗ എസ്.പി ബി.എം ലക്ഷ്മിപ്രസാദ് പറഞ്ഞു.
ചെന്നൈ: കരിഞ്ചന്തയിലെ മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച കൗണ്‍സിലറെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിന് സമീപം പടപ്പൈ മധുവീരപ്പാട്ട് പഞ്ചായത്ത് കൗണ്‍സിലർ സതീഷ് (31) ആണ് മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തർ ലോകേശ്വരി (37) ഒളിവിലാണ്. മധുവീരപ്പാട്ട് പ്രദേശത്ത് എസ്തറിന്‍റെ അനധികൃത മദ്യവിൽപ്പനയെ കുറിച്ച് സതീഷ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ ദിവസം എസ്തർ സതീഷിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു, പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. സംഭാഷണത്തിനിടയിൽ എസ്തർ അരിവാൾ ഉപയോഗിച്ച് സതീഷിന്‍റെ തലയും മുതുകും വെട്ടുകയായിരുന്നു. തുടർന്ന് വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിച്ച് വീട് പൂട്ടിയിട്ട് ഒളിവിൽ പോയി. ചില കൂട്ടാളികളും എസ്തറിനൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സോമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സതീഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിന്‍റെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് എസ്തർ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട സതീഷ് അവിവാഹിതനാണ്.
ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. “തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നും ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം” ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു. ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. ആനന്ദ് അഹൂജയുടെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് മൂവരും. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്‍റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍. ‘വായു കപൂര്‍ അഹൂജ’ എന്നാണ് കുഞ്ഞിന്റെ പേര്. “ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം പകരുന്ന ശക്തിയുടെ പേരില്‍, അപാരമായ ധൈര്യവും ശക്തിയും ഉള്‍ക്കൊള്ളുന്ന ഹനുമാന്റേയും ഭീമന്റേയും പേരില്‍, പവിത്രവും ജീവന്‍…
ഓസ്ട്രിയൻ സൂപ്പർബൈക്ക് ബ്രാൻഡായ കെടിഎം അന്താരാഷ്ട്ര വിപണികളിൽ 890 അഡ്വഞ്ചർ ആർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. പുതിയ ബൈക്കിൽ ചില പുതിയ സ്റ്റൈലിംഗ് അപ്ഡേറ്റുകളും ഇലക്ട്രോണിക്സ് ഘടകങ്ങളും ഉണ്ട്. കെടിഎം 890 അഡ്വഞ്ചർ ആറിന്റെ ബോഡി വർക്ക് അപ്‌ഡേറ്റ് ചെയ്തു, പുതിയ ഫെയറിംഗും ഇന്ധന ടാങ്കും കൗലിംഗും നൽകുന്നു. കെടിഎം 450 റാലി ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബോഡിവർക്കെന്നും, ഇത് മോട്ടോർസൈക്കിളിന്‍റെ എയറോഡൈനാമിക്സും എർഗോണോമിക്സും വർദ്ധിപ്പിക്കുമെന്നും കെടിഎം പറയുന്നു. പുതിയതും താഴ്ന്നതുമായ വിൻഡ്ഷീൽഡ്, ഉയർന്ന ഫ്രണ്ട് ഫെൻഡർ, പുതിയ എഞ്ചിൻ പ്രൊട്ടക്ടർ എന്നിവയും കെടിഎം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും വഹിക്കാന്‍ ഗെഹ്ലോട്ടിന് അനുമതി നല്‍കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഇതിന് പകരം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം അദ്ദേഹത്തിന്‍റെ വസതിയിൽ നടത്തിയിരുന്നു. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. ഈ ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ട് സ്ഥാനങ്ങളും ഒരുമിച്ച് നൽകില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
