- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ഒരു ഫാൻസ് ക്ലബ്ബിലും വിശ്വസിക്കാത്ത നടനാണ് അജിത്ത്. തല ഉൾപ്പെടെയുള്ള വിശേഷണങ്ങൾ തന്നെ വിളിക്കരുതെന്ന് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും അജിത്തിന്‍റെ ഓരോ സിനിമയും തമിഴകത്തെ സംബന്ധിച്ചിടത്തോളം ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. അജിത്തിൻ്റെ പുതിയ ചിത്രമാണ് ‘തുനിവ്’. ചിത്രത്തിൻ്റെ പോസ്റ്ററും പുറത്ത് വിട്ടു. ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ‘വലിമൈ’യ്ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനത്തിൽ കൂടുതൽ വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെ പാർട്ടി ന്യായീകരിക്കുന്നില്ലെങ്കിലും, പൊലീസിനെ വക്രീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ നയത്തിനും നിലപാടിനും വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അതാണ് പാർട്ടി എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച് ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ 41 കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല. നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് സ്വിങ് ചെയ്യാൻ കഴിയുക എന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് റോജർ ഫെഡറർ പറഞ്ഞു. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറേ, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവർക്കൊപ്പം ടീം യൂറോപ്പിന്‍റെ താരമാണ് ഫെഡറർ. ബ്യോൺബോർഗാണ് ടീമിന്‍റെ ക്യാപ്റ്റൻ. വിരമിക്കലിന് ശേഷം, മറ്റ് പലരെയും പോലെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും എല്ലാം നൽകിയ ടെന്നീസുമായി ബന്ധപ്പെട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫെഡറർ പറഞ്ഞു. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തിളക്കത്തോടെയാണ് ഫെഡറർ കളം വിടുന്നത്. ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് ഫെഡറർ നേരത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ‘എനിക്ക് 41 വയസ്സായി. 1500ലധികം മത്സരങ്ങൾ കളിച്ചു. 24 വർഷമായി കോർട്ടിലുണ്ട്. ടെന്നീസ് ഞാൻ സ്വപ്നം കണ്ടതിനേക്കാൾ…
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ വൈത്തീശ്വരി (17)യെയാണ് ഹോസ്റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി ചില വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ടെന്നും വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പൊലീസ് സൂപ്രണ്ട് എൽ ബാലാജി ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടി പല കാര്യങ്ങളാൽ അസ്വസ്ഥയായിരുന്നു. എല്ലാം പരിശോധിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈത്തീശ്വരിയുടെ അമ്മായി അടുത്തിടെയാണ് മരിച്ചത്. അമ്മായിയുടെ മരണത്തിൽ വൈത്തീശ്വരി വളരെയധികം ദുഃഖിതയായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. അടുത്തിടെ, പെൺകുട്ടി ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയോട് “എന്നെ ഇനി ജീവനോടെ കാണില്ലെന്നും ഇത് അവസാന കൂടിക്കാഴ്ചയായിരിക്കും” എന്നും പറഞ്ഞിരുന്നു. കേസ് സംസ്ഥാന പൊലീസിന്‍റെ സിബിസിഐഡി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മദ്രാസ്…
ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്. ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി ചെയ്യുന്നത് വിശ്വാസ ലംഘനവും വഞ്ചനയുമാണെന്ന് വിപ്രോ ചെയർമാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ചതിന് ശേഷമാണ് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും റിഷാദ് പ്രേംജി പറഞ്ഞു.
കോഴിക്കോട്: വീട്ടുജോലിക്കായി നിർത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയുമാണ് പതിനഞ്ചുകാരിയെ വീട്ടുജോലി ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഉത്തരേന്ത്യൻ സ്വദേശിയാണ് പെൺകുട്ടി. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ബാലികാ മന്ദിരത്തിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. വീട്ടുജോലിക്കായി പെൺകുട്ടിയെ നിര്‍ത്തിയതും ക്രൂരമായി മര്‍ദ്ദിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ചില അയൽവാസികളാണ് സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.
തിരുവനന്തപുരം: ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത് ചരിത്രവിരുദ്ധ പരാമർശം നടത്തിയപ്പോഴാണ് പ്രതിഷേധം നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിഎഎയ്ക്കെതിരെ പ്രതിഷേധം ഉയർന്ന സമയത്താണ് കണ്ണൂരിൽ ചരിത്ര കോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തെ അനുകൂലിച്ചാണ് ഗവർണർ അവിടെ സംസാരിച്ചത്. ചരിത്ര വിരുദ്ധ പരാമർശങ്ങളാണ് നടത്തിയത്. ആ സമയത്താണ് പ്രതിഷേധം ഉണ്ടായത്. ഇർഫാൻ ഹബീബ് ലോകം ആദരിക്കുന്ന ഒരു ചരിത്രകാരനാണ്. ഗവർണർ അദ്ദേഹത്തെയാണ് ഗുണ്ട എന്ന് വിളിച്ചത്. കണ്ണൂർ വി.സിയെ ക്രിമിനൽ എന്നും ഗവർണർ വിളിച്ചു. 92 കാരനായ ഇർഫാൻ ഹബീബ് തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്കെതിരെ പോരാടുന്ന വ്യക്തിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചരിത്രകാരൻമാരിൽ ഒരാളാണ് ഗോപിനാഥ് രവീന്ദ്രൻ. കാവിവൽക്കരണത്തിനെതിരെ ശക്തമായ നിലപാടാണ് ഗോപിനാഥ് രവീന്ദ്രൻ സ്വീകരിച്ചത്. ഇക്കാരണത്താലാണ് ഇരുവരും ആർഎസ്എസിന്‍റെ വെറുക്കപ്പെട്ടവരുടെ…
ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പശു ഓടിപ്പോയത്. പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും എന്നാൽ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും കയ്യിൽ വടിയും പിടിച്ച് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിന് ശ്രദ്ധ കൊടുക്കാനാണ് പശുവിനെ വിധാൻ സഭയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് പശു ‘ഓടിപ്പോയത്’. മൃഗസംരക്ഷണ വകുപ്പിന്‍റെ തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം 59,027 കന്നുകാലികളാണ് ത്വക്ക് രോഗം ബാധിച്ച് ചത്തത്. ആകെ 13,02,907 കന്നുകാലികൾക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ വാർത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ-ഗവർണർ ആശയവിനിമയത്തിന് ഒരു നിയത മാർഗമുണ്ട്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അറിയിക്കാം. പകരം ഗവർണർ പരസ്യ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായി ഗവർണർ പ്രവർത്തിക്കണമെന്ന് ഭരണഘടനയിൽ പറയുന്നു. ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയുടെ തീരുമാനം തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളായിരിക്കണം ഗവർണർ എന്ന് സർക്കാരിയ കമ്മിഷനും പറയുന്നു. പലയിടത്തും ഗവർണർ ഒരു കേന്ദ്ര ഏജന്‍റിനെ പോലെയാണ് പെരുമാറുന്നത്. വാർത്താസമ്മേളനത്തിൽ അദ്ദേഹം ആർഎസ്എസിനെയാണ് പുകഴ്ത്തിയത്. ആർ.എസ്.എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട നഗരമാണ് മുംബൈ. ഒട്ടുമിക്ക സെലിബ്രിറ്റികളുടെ വസതികളും മുംബൈയിലോ സമീപ നഗര പ്രദേശങ്ങളിലോ ആണ്. അടുത്തിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും അവരുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടത്തിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചൻ മുംബൈയിൽ പുതിയ വീട് വാങ്ങി. മുംബൈയിലെ ഫോർ ബംഗ്ലാവ്സ് പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പാര്‍ഥെനോന്‍ ബില്‍ഡിങ്ങിലെ 31-ാമത്തെ നിലയിലാണ് ബിഗ്ബിയുടെ പുത്തന്‍ ഫ്‌ളാറ്റ്. ഫ്ലാറ്റിന്‍റെ ആകെ വിസ്തീർണ്ണം 12,000 ചതുരശ്ര അടിയാണ്. മുംബൈയിലെ ജുഹുവിലെ ജൽസ ബംഗ്ലാവിലാണ് ബച്ചനും കുടുംബവും താമസിക്കുന്നത്. ഒരു നിക്ഷേപമായാണ് ബച്ചൻ ഫ്ലാറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുതിയ ഫ്ലാറ്റിന്‍റെ വില എത്രയാണെന്ന് ബച്ചൻ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
