Author: News Desk

കോഴിക്കോട്: കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവിട്ടു. ബിജെപി കൗൺസിലർമാർ പാർട്ടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ഉത്തരവ്. കോർപ്പറേഷന്‍റെ ഭരണസമിതിക്കെതിരെ വിവാദ വിഷയങ്ങൾ നിലനിൽക്കുമ്പോൾ കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങൾ പാസാക്കിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെയാണു നീതി ആയോഗിനെതിരെയുള്ള പ്രമേയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. 75ാം വാർഡ് കൗൺസിലർ വി.കെ.മോഹൻദാസാണ് അജണ്ട അവതരിപ്പിക്കാനിരുന്നത്. ഇത്തരം പ്രമേയങ്ങൾ കോർപ്പറേഷന്‍റെ പരിധിക്ക് പുറത്താണെന്നും നഗരപാലിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി ‌ആക്ഷേപമുന്നയിച്ചു കൗൺസിലറും ബിജെപി കൗൺസിൽ പാർട്ടി ലീഡറുമായ നവ്യ ഹരിദാസ് നോട്ടിസ് നല്കിയിരുന്നു. എന്നാൽ മേയറോ സെക്രട്ടറിയോ അവതരണാനുമതി നിഷേധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് നീതി ആയോഗിനെതിരെയുള്ള പ്രമേയം…

Read More

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂരിൽ വ്യാപക ആക്രമണം. പാപ്പിനിശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന നാലുപേർ രക്ഷപ്പെട്ടു. ഹർത്താൽ ദിനത്തിൽ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. പെട്രോൾ ബോംബ് സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അക്രമി രക്ഷപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായിട്ടുണ്ട്. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. 

Read More

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മമ്മൂട്ടി മുഖ്യവേഷത്തിലെത്തുന്ന ‘നൻ പകല്‍ നേരത്ത് മയക്കം’ ആണ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാലുമായും ഒരു ചിത്രം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചർച്ചയിലാണെന്ന് പ്രമുഖ പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 ജനുവരിയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുമെന്ന് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.  ‘പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോണ്‍സ്റ്റര്‍’ ഒക്ടോബറിലായിരിക്കും റിലീസ്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ…

Read More

കൊല്‍ക്കത്ത: ടി20 ലോകകപ്പ് നേടാൻ എല്ലാ ടീം അംഗങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായില്ലെന്ന് ഒരു സ്വകാര്യ ചടങ്ങിനായി കൊൽക്കത്തയിലെത്തിയ ഗാംഗുലി പറഞ്ഞു. വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെപ്പറ്റി കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ടീമിന്‍റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് രോഹിത്തിനും രാഹുലിനും ആശങ്കയുണ്ടെന്ന് എനിക്കറിയാം. ഓസ്ട്രേലിയക്കെതിരെനാഗ്പൂരില്‍ നടക്കുന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഞാനും പോവുന്നുണ്ട്. നാഗ്പൂരില്‍ ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കാം” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Read More

യുഎഇ: ഈ വർഷം 2022ൽ യുഎഇയിൽ അവശേഷിക്കുന്ന മൂന്ന് ഔദ്യോഗിക അവധി ദിവസങ്ങളിൽ ആദ്യത്തേത് ഒക്ടോബറിൽ. മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ചയാണ് ഇത്. ശനി-ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് നീണ്ട വാരാന്ത്യങ്ങളിൽ ബാധകമല്ലെങ്കിലും, ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് അവധിയായി ലഭിക്കും. തുടർന്ന് അനുസ്മരണ ദിനമായും യുഎഇ ദേശീയ ദിനമായും 4 ദിവസത്തെ വാരാന്ത്യ അവധിയായിരിക്കും. ഡിസംബർ 1, 2, 3 തീയതികളിലായിരിക്കും ഇത്. ഡിസംബർ 4 ഞായറാഴ്ചയാണ്. അതിനാൽ അങ്ങനെ വരുമ്പോൾ 4 ദിവസത്തെ അവധിയായി മാറും.

Read More

ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ പത്ത് ജില്ലകളിലെയും ഗുഡ്ഗാവിലെയും സ്കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. ഡൽഹിയുടെ ചില ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും മതിൽ തകർന്നും 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. ഫിറോസാബാദിലും അലിഗഡിലും ഉൾപ്പെടെ എല്ലാ സ്കൂളുകളും അടച്ചു. രാവിലെ 8.30 നും വൈകിട്ട് 5.30 നും ഇടയിൽ 31.2 മില്ലിമീറ്റർ മഴയാണ് ഇന്നലെ ഡൽഹിയിൽ ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് കാരണം പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഗുഡ്ഗാവിൽ വ്യാഴാഴ്ച 54 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വസീറാബാദിൽ 60 മില്ലീമീറ്റർ മഴ ലഭിച്ചു.

Read More

സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കുറുപ്പ്’ എന്ന സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമ റിലീസ് ചെയ്യുന്നതിനാൽ ഇനി പ്രദർശനം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയാണ് ചിത്രം ലംഘിക്കുന്നതെന്നാണ് ഹർജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശി സെബിൻ തോമസാണ് ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴാണ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ചിത്രം ഇതിനകം റിലീസ് ചെയ്തതിനാൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടതായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഉന്നയിച്ച വിഷയം ഇപ്പോഴും പ്രസക്തമാണെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാതെയാണ് കോടതി ഹർജി തള്ളിയത്.

Read More

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. താലിബാൻ മാതൃകയിലുള്ള മതമൗലികവാദം പ്രചരിപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആയുധ പരിശീലനം നൽകുന്നുണ്ടെന്നും എന്‍ഐഎ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എൻഐഎ ഡിജി വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സംഘടനയെ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എൻഐഎ നടത്തിയിരുന്നു. ഐഎൻഎസ് വിക്രാന്ത് എന്ന യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സന്നിഹിതനായിരുന്നു. ഈ സന്ദർശനത്തിനിടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവൽ സംസ്ഥാന പോലീസ് മേധാവിയുമായി സംസാരിച്ചത്. പിന്നീട് വിവിധ കേന്ദ്ര ഏജൻസികളുടെ യോഗം ചേർന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്…

Read More

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക് നേപ്പാളിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ഒല ഇലക്ട്രിക്കും ചേർന്നു. ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നേപ്പാൾ വിപണിയിൽ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷം ഒല സ്കൂട്ടറുകൾ ലഭിക്കുന്ന ആദ്യ രാജ്യമായി നേപ്പാൾ മാറും.  ഇവി വിപ്ലവത്തിന് തുടക്കമിട്ടതിലൂടെ ഇന്ത്യ ഒല എസ് 1 സ്കൂട്ടറുകളെ ഇഷ്ടപ്പെട്ടുവെന്ന് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ വാഹനത്തെആഗോളമായി എടുക്കുകയാണെന്നും 2022 അവസാനത്തോടെ നേപ്പാളിലെ ഉപഭോക്താക്കൾ വിപ്ലവത്തിൽ പങ്കാളികളാകുമെന്നും ഒല സിഇഒ പറഞ്ഞു. ലാറ്റിനമേരിക്ക (ലാറ്റം), അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ), യൂറോപ്യൻ യൂണിയൻ…

Read More

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പിൾ അപ്ഡേറ്റിൽ, ഒരു നിശ്ചിത പരിധിക്കപ്പുറം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ആപ്പിളിന്‍റെ നിയന്ത്രണങ്ങൾ ലംഘിക്കുകയും ഉപയോക്താക്കൾക്കെതിരെ നിയമവിരുദ്ധമായ നിരീക്ഷണം നടത്തുകയും ചെയ്തുവെന്ന് പുതിയതായി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. ആപ്പിളിന്‍റെ പുതിയ നിയന്ത്രണങ്ങൾ വകവെക്കാതെ, ഫേസ്ബുക്കിലെ ലിങ്കുകളിൽ ക്ലിക്കുചെയ്യുമ്പോൾ തുറക്കുന്ന ഇൻ-ആപ്പ് ബ്രൗസറിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തില്‍ ബാധിക്കപ്പെട്ട ഫെയ്‌സ്ബുക്കിന്റെ മറ്റ് ഉപയോക്താക്കള്‍ക്കും കക്ഷിചേരാന്‍ സാധിക്കുന്ന ക്ലാസ് ആക്ഷന്‍ ലോസ്യൂട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. അനുമതിയില്ലാതെ ഇലക്ട്രോണിക് ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നത് നിരോധിക്കുന്ന ‘വയർടാപ്പ് ആക്ട്’ ഉൾപ്പെടെയുള്ള സംസ്ഥാന തല, ഫെഡറൽ തലത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ ഫേസ്ബുക്ക് ലംഘിച്ചുവെന്നും രണ്ട് പരാതിക്കാർ ആരോപിച്ചു. കഴിഞ്ഞ മാസവും മെറ്റയ്ക്ക് എതിരെ സമാനമായ പരാതി ലഭിച്ചിരുന്നു. ഫേസ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റ് ബ്രൗസർ ആപ്ലിക്കേഷനുകളിലേക്ക്…

Read More