Author: News Desk

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ടാണ് നിയമനത്തിന് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ചോദിച്ചു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Read More

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സം വെയർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം സ്വന്തം ഒ.ടി.ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സം വെയർ’. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ്.

Read More

ഇറാനിയൻ പ്രസിഡന്‍റ് ഇബ്രഹാം റൈസിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമ പ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക അറിയിച്ചതിനെ തുടർന്ന് അഭിമുഖം റദ്ദാക്കി. ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിക്കാത്തതിന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വാർത്ത. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിനായി ന്യൂയോർക്കിലെത്തിയ പ്രസിഡന്‍റ് റെയ്സിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ചതായി സിഎൻഎന്നിന്‍റെ മുഖ്യ അന്താരാഷ്ട്ര അവതാരകയായ ക്രിസ്റ്റ്യൻ അമൻപൗർ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ വെളിപ്പെടുത്തി. “യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായിരിക്കും ഇത്” എന്നും അമൻപൗർ പറഞ്ഞിരുന്നു. 

Read More

തിരുവനന്തപുരം: ലോട്ടറി വിജയികൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെടും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് കഴിഞ്ഞ ബജറ്റിൽ ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്തവണത്തെ ഓണം ബമ്പറായ 25 കോടി. തിരുവനന്തപുരം ജില്ലിയിലെ ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി നേടിയ ഭാ​ഗ്യവാൻ.

Read More

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമ ഇന്ന് റിലീസ് ചെയ്യും. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരിഗണിച്ച് ആദ്യ ഷോയുടെ സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് ആറുമണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

Read More

കണ്ണൂര്‍: ഹര്‍ത്താലിന്റെ ഭാഗമായി പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. നിര്‍ബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ മര്‍ദിച്ചത്. കട അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ രാമന്‍തളി ഭാഗത്തുനിന്നെത്തിയ മുനീര്‍, നര്‍ഷാദ് സികെ, ശുഹൈബ് ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരില്‍ തുറന്നുപ്രവര്‍ത്തിച്ച കടകളാണ് പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. നിര്‍ബന്ധപൂര്‍വ്വം കട അടയ്ക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടതോടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സംഘടിതമായി ഇവരെ മര്‍ദിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇവരെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് മാറ്റിയത്.

Read More

കൊല്ലം: വീടിന്റെ മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനിയായ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ, ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അസുഖബാധിതനായ അജികുമാറിന്‍റെ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത് തെറ്റാണ്. വായ്പയെടുത്ത അജികുമാറിനായിരുന്നു നോട്ടിസ് കൈമാറേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ജപ്തി നോട്ടീസിലെ ഉള്ളടക്കം അറിയിക്കാതെ അജികുമാറിന്‍റെ പിതാവിന്‍റെ ഒപ്പിട്ടുവാങ്ങിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. വായ്പക്കാരൻ സംഭവസ്ഥലത്ത് തന്നെയുണ്ടെങ്കിൽ അയാൾക്ക് നോട്ടീസ് കൈമാറുകയും അയാളെകൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമിയെ (20) ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാൻ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്.

Read More

പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നീ ടീമുകള്‍ ജയം നേടി. ഫ്രാന്‍സ് ഓസ്ട്രിയയെയും നെതര്‍ലന്‍ഡ്‌സ് പോളണ്ടിനെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും ബെല്‍ജിയം വെയ്ല്‍സിനെയും കീഴടക്കി. നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫ്രാൻസിനായി കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ഫ്രാൻസിന്‍റെ ആദ്യ വിജയമാണിത്. കഴിഞ്ഞ 4 മത്സരങ്ങളിലും ടീം ജയിച്ചിട്ടില്ല. ഈ വിജയത്തോടെ ടീം മൂന്നാം സ്ഥാനത്തേക്ക് എത്തപ്പെട്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഡെൻമാർക്കിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം വിജയിച്ചത്. ക്രൊയേഷ്യയ്ക്കായി ബോർണ സോസ, ലോവ്‌റോ മായേര്‍ എന്നിവർ ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യൻ എറിക്സൺ ഡെൻമാർക്കിനായി ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്.

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോർപ്പ്, തങ്ങളുടെ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ വില ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവർധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വർധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതൽ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോർസൈക്കിളുകളും (എക്സ്-ഷോറൂം) 66,250 രൂപ മുതൽ 77,078 രൂപ (എക്സ്-ഷോറൂം) വരെയുള്ള നാല് സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത്.

Read More

കോട്ടയം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, കെഎസ്ആർടിസിക്കു നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത് നല്‍കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കി. പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നത്. കുറ്റക്കാരായ ജീവനക്കാര്‍ മാപ്പുപറയണമെന്നും ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read More