- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് മികച്ച പ്രിന്റിംഗ് ആൻഡ് ഡിസൈനിനുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സിന്‍റെ ദേശീയ അവാർഡ് നേടി. ആകെ 10 പുരസ്കാരങ്ങളാണ് ഡിസി ബുക്സിന് ലഭിച്ചത്. വായനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഏത് പേജിലൂടെയും വായന തുടര്‍ന്ന് പൂര്‍ത്തിയാക്കാവുന്ന വിധമാണ് തരകന്‍സ് ഗ്രന്ഥവരി എന്ന നോവല്‍ പുറത്തിറങ്ങിയത്.സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണികൾക്കായി ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘത്തെയാണ് നിയോഗിക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ ജില്ലകളിൽ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് ശേഷം ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും. ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താനാണ് ആലോചന. ഈ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥർ ഫീൽഡിൽ പോയി പരിശോധന നടത്തുക എന്ന സുപ്രധാന ഉത്തരവാദിത്തം നിർവഹിക്കാൻ ഭാവിയിൽ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘത്തിന്‍റെ പരിശോധന വെള്ളിയാഴ്ചയും തുടർന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ജില്ലകളിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്.
ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഭാരത് ജോഡോ യാത്ര കോൺഗ്രസ്സ് നിർത്തിവച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു. എൻഐഎ നടത്തിയ റെയ്ഡിനെ തുടർന്ന് ഉണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് കേരളത്തിൽ ഹർത്താൽ നടത്തിയത്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിർത്തിവെച്ചതായി ബിജെപി നേതാവ് ആരോപിച്ചു. അതേസമയം മിശ്രയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ്സ് രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് എല്ലാ ആഴ്ചയും ഒരു ദിവസത്തെ അവധിയുണ്ടെന്ന് കോൺഗ്രസ്സിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ പവൻ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച സെപ്റ്റംബർ 15 നായിരുന്നു ഇത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പള്ളി സന്ദർശിച്ചതിനെക്കുറിച്ചും പവൻ ചോദ്യങ്ങൾ ഉന്നയിച്ചു. പോപ്പുലർ ഫ്രണ്ടിനോട് മാപ്പ് പറയാൻ ഒരു പദയാത്ര തുടങ്ങാൻ പോകുകയാണോ എന്ന് പറയാനും ഭാഗവതിനോട് അദ്ദേഹം…
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന് പകരമായി കൂപ്പൺ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ മുന്നിൽ കോടതിയെ അപകീർത്തിപ്പെടുത്താനാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ നിർദേശിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാമ്പത്തിക സഹായം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകാൻ 50 കോടി രൂപ അനുവദിക്കാമെന്നും ബാക്കി തുകയ്ക്ക് സമാനമായ കൂപ്പൺ നൽകാമെന്നും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ നിർദ്ദേശം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.
നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘പള്ളിമണി’. സൈക്കോ-ഹൊറർ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ശ്വേത മേനോൻ, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുകയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സജീഷ് താമരശ്ശേരിയാണ് ചിത്രത്തിന്‍റെ കലാസംവിധാനം. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. നാരായണനാണ് ചിത്രത്തിന്‍റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ജിദ്ദ: സൗദി അറേബ്യ 92-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതുസ്ഥലങ്ങളും സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും ചിത്രങ്ങളാൽ അലങ്കരിച്ചു. രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു. ലക്ഷക്കണക്കിന് പൗരൻമാർ അഭിമാനത്തിന്‍റെ മഹത്തായ ദിനം ആഘോഷിക്കാൻ എത്തി. എല്ലാ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് മുന്നിലും ദേശീയ പതാക ഉയർന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കുന്നുണ്ട്. വിവിധ പ്രവർത്തനങ്ങളും പരിപാടികളിലും പൗരൻമാരും പ്രവാസികളും പങ്കെടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ആഘോഷങ്ങൾ ആരംഭിച്ചത് മുതൽ രാജ്യത്തുടനീളം ആവേശം അലയടിക്കുകയാണ്. യഥാർത്ഥ ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള സവിശേഷമായ നിമിഷമായാണ് ആളുകൾ ഈ ദിവസത്തെ കാണുന്നത്.
കോഴിക്കോട്: വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പുതിയ ആംബുലൻസ് എത്തി. എം കെ രാഘവൻ എം പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ആംബുലൻസിനുള്ള തുക അനുവദിച്ചത്. 2021 ജൂണിൽ എംകെ രാഘവൻ എംപി 30 ലക്ഷം രൂപയുടെ ബജറ്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം ആംബുലൻസ് വൈകി. കഴിഞ്ഞ മാസം ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ രോഗി ആംബുലൻസിന്‍റെ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ ചികിത്സ വൈകി മരിച്ചിരുന്നു. ബീച്ച് ആശുപത്രിയിലെ ആംബുലൻസിന്‍റെ കാലപ്പഴക്കം ആയിരുന്നു പ്രശ്നത്തിന് കാരണം. ആംബുലൻസിന് 20 വർഷം പഴക്കമുണ്ടായിരുന്നു. ഇതേതുടർന്ന് അനുവദിക്കപ്പെട്ട ആംബുലൻസ് എത്താത്തത് വീണ്ടും ചർച്ചയായിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും അന്നത്തെ കളക്ടറും മനപ്പൂർവ്വം നടപടികൾ വൈകിപ്പിക്കുകയാണെന്ന് എം.പി ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് ഫയലുകൾ വേഗത്തിലാക്കുകയും ആംബുലൻസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്നുള്ള ഐസിയു ആംബുലൻസാണ് ആധുനിക സൗകര്യങ്ങളോടെ ബീച്ച് ആശുപത്രിയിലെത്തിയത്. രാവിലെ ബീച്ച്…
തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളത്ത് മദ്രസ അധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: 2021 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവിധായകൻ കെ.പി കുമാരന് ജെ.സി.ഡാനിയേൽ അവാർഡും ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി നൽകും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് ബിജുമേനോൻ, ജോജൂ ജോര്‍ജ്, മികച്ച ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ശ്യാം പുഷ്കരൻ, എഡിറ്റർ മഹേഷ് നാരായണൻ,ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. 2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നൽകി പ്രകാശനം ചെയ്യും.
തിരുവനന്തപുരം: 2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിന് ശേഷവും സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾക്ക് ഒരു കുറവും ഉണ്ടായില്ല. കേരളത്തിൽ ഈ വർഷം മാത്രം 17 ഹർത്താലുകളാണ് നടന്നത്. മാർച്ചിൽ മാത്രം മൂന്ന് ഹർത്താലുകളാണ് നടന്നത്. രണ്ട് ദിവസം ദേശീയ പണിമുടക്കും ഉണ്ടായിരുന്നു. ആലത്തൂർ താലൂക്കിൽ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആദ്യ ഹർത്താൽ. തുടർന്ന് കെ-റെയിൽ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോട്ടയത്തെ ചങ്ങനാശേരിയിലും മഞ്ചേരി നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടതിന്റെ പേരിൽ മലപ്പുറത്തെ മഞ്ചേരി നഗരസഭയിലും ഹർത്താൽ ആചരിച്ചു. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചു. പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്ഷൻ…
