Author: News Desk

ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് പിൻവാങ്ങുന്ന ഏറ്റവും പുതിയ കാർ നിർമ്മാതാക്കളായി ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ മാറിയതായി റിപ്പോർട്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. റഷ്യയിൽ വാഹനങ്ങളുടെ നിർമ്മാണം സ്ഥിരമായി നിർത്താൻ ടൊയോട്ട തീരുമാനിച്ചതായും സൂചനയുണ്ട്. മറ്റേതൊരു ജാപ്പനീസ് ബ്രാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ ടൊയോട്ടയ്ക്ക് ഏറ്റവും വലിയ വിപണി വിഹിതമുണ്ടായിരുന്നു. 2007 ലാണ് ടൊയോട്ട റഷ്യയിൽ പ്രാദേശികമായി കാറുകൾ നിർമ്മിക്കാൻ തുടങ്ങിയത്. അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് മുമ്പ്, ആർ.എ.വി 4 സ്പോർട്സ് യൂട്ടിലിറ്റി വാഹനവും കാംറി സെഡാനും നിർമ്മിക്കുന്ന പ്ലാന്‍റ് സെന്‍റ് പീറ്റേഴ്സ്ബർഗിൽ സ്ഥാപിച്ചിരുന്നു. ടൊയോട്ട 80,000 വാഹനങ്ങൾ നിർമ്മിക്കുകയും കഴിഞ്ഞ വർഷം റഷ്യയിൽ 110,000 യൂണിറ്റുകൾ വിൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.

Read More

മലപ്പുറം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ശിപാർശയ്ക്കെതിരെ സമസ്തക്ക് പിന്നാലെ മുസ്ലിം ലീഗിലും പ്രതിഷേധം. സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയത്തിൽ മാറ്റം വരുത്തിയത് അംഗീകരിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുസർക്കാരിന്റെയും അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. സർക്കാരിന്റെ താൽപര്യം ചർച്ചകൾ ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആയിരക്കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തിൽ സമസ്തക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചിക്കാതെ പരിഷ്കരണത്തിന് തിടുക്കപ്പെട്ടാൽ അത് ദോഷകരമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Read More

ന്യൂയോർക്കിലെ ‘ഇല’ എന്ന റസ്റ്റോറന്‍റിൽ ഒരുക്കിയ അത്താഴവിരുന്നിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക പാർട്ടി സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്സായി, ഡിസൈനർ പ്രഭൽ ഗുരുഗ്, ലോറ ബ്രൗൺ, രാധിക ജോനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതിന് താഴെ, ബോളിവുഡ് താരത്തിന്‍റെ ലുക്കിനേയും വസ്ത്രധാരണത്തിനേയും നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. കറുത്ത ബാക്ക്‌ലസ് മാക്സി വസ്ത്രം ധരിച്ച പ്രിയങ്ക പാർട്ടിയിൽ ക്ലാസിക് ലുക്കിലാണ് എത്തിയത്. ഈ വസ്ത്രം ഫാഷൻ ലേബൽ കെയ്ത്തില്‍ നിന്നുള്ളതാണ്. ഇതിന് രണ്ട് ലക്ഷം രൂപയാണ് വില.

Read More

കണ്ണൂര്‍: കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടു. കണ്ണൂർ റേഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 677 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Read More

ദില്ലി: ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്രം. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ മൂൺലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഞ്ചനയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂൺലൈറ്റിംഗിനെ അനുകൂലിച്ച് രംഗത്തെത്തി. പ്രമുഖ ഐടി സ്ഥാപനങ്ങളായ ഇൻഫോസിസും വിപ്രോയും ഒരു സമയത്ത് ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കുമ്പോൾ മറ്റ് കമ്പനികളിൽ ജോലി ചെയ്യരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിപ്രോയിൽ മുഴുവൻ സമയ ജീവനക്കാരനായിരിക്കെ മറ്റ് ഏഴ് കമ്പനികളിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് 300 ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടിരുന്നു.

Read More

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ മൺവിള സ്വദേശി ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജിതിന്‍റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ചോദ്യം ചെയ്യും. വനിതാ നേതാവാണ് പ്രതിക്ക് സ്കൂട്ടർ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം തീരുമാനമെടുക്കും. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജൂൺ 30ന് രാത്രി 11 മണിയോടെ കാറിൽ ഗൗരീശപട്ടത്ത് എത്തിയ ജിതിന് അവിടെയുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടർ നൽകുകയായിരുന്നു. ജിതിൻ കാറിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറി എ.കെ.ജി സെന്ററിന് മുന്നിലെത്തി. സ്ഫോടക വസ്തു സെന്ററിനുനേരെ എറിഞ്ഞ ശേഷം പഴയ സ്ഥലത്തേക്ക് മടങ്ങിയ ഇയാൾ സുഹൃത്തിന് സ്കൂട്ടർ കൈമാറി കാറിൽ വീട്ടിലേക്ക് മടങ്ങിയെന്നാണ് കണ്ടെത്തൽ. വനിതാ നേതാവാണ് സ്കൂട്ടർ കൊണ്ടുവന്നതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. കേസിൽ വ്യാഴാഴ്ചയാണ് ജിതിൻ അറസ്റ്റിലായത്.

Read More

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒക്ടോബർ 17 മുതൽ 21 വരെ ആയിരിക്കും പരീക്ഷയെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരവുമായി ബന്ധപ്പെട്ട വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. ഓരോ സംസ്ഥാനത്തും ഒരുകേന്ദ്രം വീതം ഇരുപത്തിയെട്ട് നഗരങ്ങളെ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്.

Read More

മുംബൈ: തിമിര ശസ്ത്രക്രിയയ്ക്കായി മൂന്ന് മാസത്തേക്ക് സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതിചേര്‍ക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവു സമർപ്പിച്ച ഹർജി എൻ.ഐ.എ കോടതി തള്ളി. ഓഗസ്റ്റ് 17നാണ് 82 കാരനായ വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിട്ടുപോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. ഇതേതുടർന്ന് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഹൈദരാബാദിലേക്ക് പോകാൻ വരവര റാവു അനുമതി തേടിയിരുന്നു. അതേസമയം, മുംബൈ നഗരത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാണെന്നും അതിനാൽ വരവര റാവു നഗരം വിട്ട് ഹൈദരാബാദിലേക്ക് പോകേണ്ടതില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വരവര റാവുവിന്‍റെ ഹർജി കോടതി തള്ളിയത്.

Read More

ന്യൂ ഡൽഹി: ഇന്ത്യൻ ജനത പോലീസിനെയും അന്വേഷണ ഏജൻസികളെയും ഭയന്നാണ് ജീവിക്കുന്നതെന്ന് മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മതത്തെ അങ്ങേയറ്റം രൂക്ഷമായി ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നും കപിൽ സിബൽ പറഞ്ഞു. മതത്തെ ആയുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപിൽ സിബലിന്‍റെ ‘റിഫ്ലക്ഷൻസ്: ഇൻ റൈം ആൻഡ് റിഥം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ് ഇന്‍ഡിഗോ വിമാനത്തിനെതിരെ രംഗത്ത്. വിമാനത്തിൽ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി അധിക തുക ഈടാക്കിയതായി താരം പരാതിപ്പെട്ടു. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 41 ഇഞ്ച് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് കളിക്കാൻ ഹോക്കി ഫെഡറേഷൻ തനിക്ക് അനുവാദം നൽകിയിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ കമ്പനി പറയുന്നു. ഗോൾകീപ്പർ ബാഗേജ് ഹാൻഡിൽ ചെയ്യാൻ തനിക്ക് 1,500 രൂപ അധികമായി നൽകേണ്ടി വന്നതായും ശ്രീജേഷ് വെളിപ്പെടുത്തി.

Read More