Author: News Desk

ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാൻഡ് തിരിച്ചുവിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെസി വേണുഗോപാൽ അശോക് ഗെഹ്ലോട്ടുമായി സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്ന് ഗെഹ്ലോട്ട് കെസി വേണുഗോപാലിനോട് പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനം രാജി വെപ്പിച്ച് സച്ചിൻ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഗെഹ്ലോട്ട് ക്യാമ്പിലെ ചില എംഎൽഎമാർ സച്ചിനെ പിന്തുണയ്ക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നിയമസഭാ കക്ഷി യോഗം വിളിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. എന്നാൽ 92 എംഎൽഎമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്നും അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും ഗെഹ്ലോട്ട് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ടത്തോടെ രാജിവയ്ക്കുമെന്നും എം.എൽ.എമാർ ഭീഷണി മുഴക്കി. യോഗം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് യോഗം റദ്ദാക്കിയത്. 

Read More

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി. ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ഈ പദവി വീണ്ടും ഏറ്റെടുക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തിയെന്നും റോഹത്ഗി പറഞ്ഞു. നിലവിലെ എജി കെ കെ വേണുഗോപാൽ ഈ മാസം 30ന് വിരമിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ കെ വേണുഗോപാൽ 2017 ജൂലൈയിലാണ് ഈ പദവി ഏറ്റെടുത്തത്. 2020ൽ അദ്ദേഹത്തിന്‍റെ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ, ഒരു വർഷം കൂടി തുടരാൻ സർക്കാർ വേണുഗോപാലിനോട് അഭ്യർത്ഥിച്ചു. തുടരില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് റോഹത്ഗിയെ വീണ്ടും പരിഗണിച്ചത്. 2014-17 ലും റോഹത്ഗി എജി ആയിരുന്നു. ഇപ്പോൾ റോഹത്ഗിയും പിൻമാറിയതോടെ അടുത്ത എജിക്കായി സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്.

Read More

‘നാനേ വരുവേൻ’ ഒരു മികച്ച ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ധനുഷിന്‍റെ ആരാധകർ. ‘തിരുച്ചിദ്രമ്പലം’ എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ കഥയും ഒരുക്കിയിരിക്കുന്നത്. സെൽവരാഘവനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കലൈപുലി എസ് താണുവാണ് ‘നാനേ വരുവേൻ’ നിർമ്മിക്കുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബി.കെ. വിജയ് മുരുകനാണ് കലാസംവിധാനം. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ.

Read More

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,287 പേരെ അറസ്റ്റ് ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു.

Read More

ചൈനീസ് ഗവേഷകർ ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ചു. വംശനാശത്തിൽ നിന്ന് മറ്റ് സ്പീഷീസുകളെ രക്ഷിക്കാനും ഭൂമിയുടെ ജൈവവൈവിധ്യം ഉറപ്പാക്കാനും സഹായിക്കുന്ന ഒരു നേട്ടമാണിത്. പ്രായപൂർത്തിയായ ഒരു മൃഗത്തിൽ നിന്നുള്ള ഒരു കോശം ഉപയോഗിച്ച് ഒരു സസ്തനിയെ ക്ലോൺ ചെയ്യാൻ കഴിയുമെന്ന് സ്കോട്ടിഷ് ശാസ്ത്രജ്ഞർ 1996 ലാണ് തെളിയിച്ചത്. ഇത് സാധ്യമാണെങ്കിലും അത്ര എളുപ്പമല്ല. അവരുടെ 277 ശ്രമങ്ങളിൽ വിജയിച്ച ഒരേയൊരു ക്ലോൺ ഡോളി ദി ഷീപ്പ് ആയിരുന്നു. ക്ലോണിംഗ് ഇപ്പോഴും ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്. 25 ൽ താഴെ മൃഗ സ്പീഷീസുകളെ ഇതുവരെ ക്ലോൺ ചെയ്തിട്ടുണ്ട്. ഡോളിയുടെ ജനനത്തിന് 25 വർഷങ്ങൾക്ക് ശേഷമുള്ള ഒരു സ്പീഷീസിന്‍റെ ആദ്യത്തെ വിജയകരമായ ക്ലോണിംഗ് ആണിത്.

Read More

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടന്നു. മുൻ ബിജെപി നേതാവിന്‍റെ മകൻ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അങ്കിതയുടെ കുടുംബം മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പൂർണ്ണമായും അറിയിക്കുമെന്നും അന്വേഷണം കുറ്റമറ്റതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് കുടുംബം സംസ്കാരത്തിന് സമ്മതിച്ചത്. തെളിവ് നശിപ്പിക്കാനാണോ റിസോർട്ട് പൊളിച്ചത്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പൂർണ്ണ വിശദാംശങ്ങൾ, പ്രതികൾക്ക് വധശിക്ഷ എന്നിവ സംബന്ധിച്ച് ഉത്തരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശനിയാഴ്ച പോസ്റ്റുമോർട്ടം പൂർത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയ്യാറായിരുന്നില്ല. ഒടുവിൽ ജില്ലാ മജിസ്ട്രേറ്റുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നൂറുകണക്കിന് ആളുകളാണ് മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയത്. തെളിവ് നശിപ്പിക്കാനാണ് റിസോർട്ട് പൊളിച്ചതെന്ന് കുടുംബം പറഞ്ഞതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്.

Read More

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ, 15 നും 49 നും ഇടയിൽ പ്രായമുള്ള ഓരോ അഞ്ചാമത്തെ വ്യക്തിയും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോർട്ട്. 21.3 ശതമാനം സ്ത്രീകളും 18.5 ശതമാനം പുരുഷൻമാരും അമിതഭാരം/പൊണ്ണത്തടി വിഭാഗത്തിൽ പെടുന്നവരാണെന്ന് ലിംഗാധിഷ്ഠിത വിലയിരുത്തൽ വ്യക്തമാക്കി.

Read More

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന കിഷോർ അന്ന് രാവിലെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ചടയമംഗലം പൊലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മരണത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം അടൂർ പഴവിളയിലെ വീട്ടിൽ സംസ്കരിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ലക്ഷ്മി അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്‍റെയും രമയുടെയും മകളാണ്. ഒരു വർഷം മുമ്പാണ് ലക്ഷ്മി വിവാഹിതയായത്. ഒരു മാസത്തിന് ശേഷം വിദേശത്തേക്ക് പോയ കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.…

Read More

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിന്‍റെ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിൽ പ്രതിപക്ഷ റാലി നടന്നു. ഐഎൻഎൽഡി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റാലി വിളിച്ചതെങ്കിലും ബിജെപിക്കെതിരായ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ സഖ്യമാണ് റാലിയിൽ കണ്ടത്. ക്ഷണം ലഭിച്ചിട്ടും മമതയും ചന്ദ്രശേഖർ റാവുവും റാലിക്ക് എത്തിയില്ല. എൻഡിഎ വിട്ട അകാലിദൾ, ജെഡിയു, ശിവസേന പാർട്ടികളും റാലിയിൽ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെ റാലിയിൽ എൻസിപി നേതാവ് ശരദ് പവാർ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസന്മാരാണ് ബി.ജെ.പിയെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി…

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയോട് “വിചിത്രമായ” ഭയമാണെന്ന് പറഞ്ഞ ലാവ്റോവ്, അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ തന്‍റെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം റഷ്യോഫോബിയ വ്യാപിച്ചിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പറഞ്ഞു. റഷ്യക്കെതിരായും മറ്റുമുള്ള ഉപരോധ മാര്‍ഗങ്ങളിലൂടെ ലോകത്തെ മുഴുവന്‍ തങ്ങളുടെ കൈവെള്ളയിലൊതുക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ലോകത്ത് ഏതുകോണില്‍ നടക്കുന്ന ജിയോപൊളിറ്റിക്കല്‍ മാറ്റങ്ങളെയും തങ്ങളുടെ ആധിപത്യത്തിന് നേരെയുള്ള ഭീഷണിയായാണ് വരേണ്യ വര്‍ഗക്കാരായ പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Read More