- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ പ്രതിയായ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നു വ്യക്തമായതിനെ തുടർന്ന്, ഇഡി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നും ഇഡി കണ്ടെത്തി. ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി വിഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ജാക്വിലിന് സുകേഷ് നിരവധി സമ്മാനങ്ങൾ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പൗരത്വമുള്ള നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ഏപ്രിലിൽ നടിയുടെ പേരിലുള്ള 7.27 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടിയെ ചോദ്യം ചെയ്തിരുന്നു.
സിനിമാ നിരൂപണം അവസാനിപ്പിക്കുകയാണെന്ന് കെ.ആര്‍.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിവാദ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. വിക്രം വേദയോടെ താന്‍ ഈ രംഗത്തോട് വിടപറയുന്നുവെന്ന് അദ്ദേഹം കുറിച്ചു. തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നിരൂപകനാക്കി മാറ്റിയതിനും തന്റെ വാക്കുകള്‍ വിശ്വസിച്ചതിനും നന്ദി പറയുന്നുവെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു. ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ നല്‍കുന്നത് കൊണ്ടാണ് എല്ലാം അവസാനിപ്പിക്കുന്നതെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു. ആമീര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയായിരിക്കും തന്റെ അവസാന ചിത്രമെന്ന് കെ.ആര്‍.കെ മുൻപ് പറഞ്ഞിരുന്നു. ഇത്തവണയും കെ.ആര്‍.കെ വെറുതെ പറയുന്നതാണെന്ന് വിമര്‍ശകര്‍ കുറിച്ചു. ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും അറസ്റ്റിലായ കെ.ആർ.കെയെ അടുത്തിടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. കെആർകെയെ വെര്‍സോവ പൊലീസ് മുംബൈയിൽ വച്ച് അറസ്റ്റ് ചെയ്തു. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021ൽ ഇയാൾക്കെതിരെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവനടിയും മോഡലും ഫിറ്റ്നസ് ട്രെയിനറുമാണ്…
കവാസാക്കിയുടെ റിട്രോ വിഭാഗമായ ഡബ്ല്യൂ സീരീസിലെ ഡബ്ള്യൂ175 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.47 ലക്ഷം രൂപ മുതലാണ് ഡബ്ള്യൂ175ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഡബ്ള്യൂ175. നിലവില്‍ ഡബ്ല്യൂ സീരീസിലെ ഉയര്‍ന്ന മോഡലായ W800 ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. 1.47 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ് ബ്ലാക്ക് മോഡലിന് പുറമെ സ്പെഷ്യൽ എഡിഷനും (റെഡ്) കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ എഡിഷൻ മോഡലിന് 1.49 ലക്ഷം രൂപയാണ് വില. 177 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. 13 എച്ച്പി പവറും 13.2 എൻ എം ടോർക്കുമേകും. ഡബ്ല്യു 175 ന്‍റെ മൈലേജ് മണിക്കൂറിൽ 45 കിലോമീറ്ററിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് മുതൽ കാവസാക്കി ഷോറൂമുകൾ വഴി ഡബ്ല്യു 175 ബുക്ക് ചെയ്യാം. ഡിസംബറിൽ വിതരണം ആരംഭിക്കും.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യത. എഐസിസിയുടെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് മെഡിക്കൽ പരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അതിനാൽ ഇന്നത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ മാത്രമാണ് നിർത്തിവച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. മിസ്ത്രി ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ആരാകണമെന്നതിനെച്ചൊല്ലി ഗെഹ്ലോട്ട്-പൈലറ്റ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിനെയും ബാധിക്കുന്നുണ്ട്. അതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുന്നത്. ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.
പട്‌ന: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ രണ്ട് വൃക്കകളും കാണാതായ സംഭവത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിനെതിരെ അന്വേഷണം ആരംഭിച്ചു. ബിഹാറിലെ മുസാഫർപുരിലുള്ള ശുഭ്കാന്ത് ക്ലിനിക്കിൽ ഈ മാസം മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ യുവതി എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം വയറുവേദന കുറയാതെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഐജിഐഎംഎസ്) ചികിത്സയിലാണ് യുവതി. നഴ്‌സിംഗ് ഹോമിന്‍റെ ഉടമയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും കണ്ടെത്താൻ മൂന്ന് പ്രത്യേക ടീമുകൾ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം; യുവാവിന്റെ ശവകുടീരത്തിനരികില്‍ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് സഹോദരി
ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിനരികില്‍ അലറിക്കരഞ്ഞുകൊണ്ട് മുടി മുറിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്ന വിഡിയോ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചുറ്റുമുള്ള സ്ത്രീകള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മുടിമുറിച്ചാണ് ഇറാന്‍ വനിതകള്‍ തങ്ങളുടെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ കുര്‍ദ് യുവതി മഹ്‌സ അമിനി മരിച്ചതിനെ തുടർന്നാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. ഒമ്പത് ദിവസം പിന്നിട്ട പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 41 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മേഖലയിലെ ഓഷന്‍വീഹ് നഗരം…
ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ
നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം. മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നടക്കുക. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നിലമ്പൂരുകാരുടെ ആര്യാടൻ വിടപറഞ്ഞത്. തുടർന്ന് നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദർശന ചടങ്ങിൽ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് തലസ്ഥാനത്തെത്തും. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ടീമിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. ജൂൺ 28ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം. ദക്ഷിണാഫ്രിക്കൻ ടീമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചു. തുടർന്ന് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്ക് പോയി. ഇന്ത്യൻ ടീമും ഇവിടെയാണ് താമസിക്കുന്നത്. പരിശീലനത്തിനായി ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകുന്നേരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ എത്തേണ്ടതായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മുതൽ 8 വരെയും നാളെ ഉച്ചയ്ക്ക് 1 മുതൽ 4 വരെയും ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. നാളെ വൈകിട്ട് 5 മുതൽ രാത്രി 8 വരെയാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുക.
റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇന്ന് വൈകുന്നരേത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 22 മുതൽ 26 ശതമാനം വരെ വോട്ടുകൾ നേടി മെലോനി വിജയിക്കുമെന്നാണ് പ്രവചനം. തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. 2018ൽ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷൻ വച്ചിട്ടാണ് ഇറ്റലിയിലെ എക്‌സിറ്റ് പോളുകൾ തയ്യാറാക്കുന്നത്. അതുകൊണ്ട് എക്‌സിറ്റ് പോളുകളിൽ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല. ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും. നാല് ശതമാനത്തിൽ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാർട്ടി എത്തുമ്പോൾ അത് യൂറോപ്പിലാകെ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ…
തിരുവനന്തപുരം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാം പ്രതി അബ്ദുൾ സത്താർ, 12ാം പ്രതി സി റൗഫ് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേരളത്തിൽ എൻഐഎ നടത്തിയ റെയ്ഡിനിടെ ഒളിവിൽ പോയവരാണ് ഇവർ. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇക്കാര്യം എൻഐഎ ഉടൻ കോടതിയെ അറിയിക്കും. പ്രതികൾ രാജ്യം വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് എൻഐഎ ഇത്തരമൊരു നീക്കം നടത്തിയത്. റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത് ഇവരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അബ്ദുൾ സത്താർ. ഇയാൾ കൊല്ലം സ്വദേശിയാണ്.
