Author: News Desk

കോയമ്പത്തൂർ: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കൗസല്യ എന്ന തമിഴ് പെൺകുട്ടിയെ ആരും മറക്കാനിടയില്ല. ഭർത്താവ് ശങ്കർ ജാതിയുടെ പേരിൽ കണ്മുന്നിൽ പിടഞ്ഞ് വീണത് മുതൽ കൗസല്യ പോരാട്ടം തുടങ്ങി. മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകി. സ്വന്തം കുടുംബത്തിനെതിരായ നിയമപോരാട്ടത്തിന്‍റെ പേരിലും കൗസല്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൗസല്യ ഇപ്പോൾ തന്‍റെ ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ വെള്ളല്ലൂരിൽ ബ്യൂട്ടി പാർലർ ആരംഭിച്ചാണ് അവർ പുതിയ ജീവിതം ആരംഭിച്ചത്. ബ്യൂട്ടി പാർലറിന്‍റെ ഉദ്ഘാടനം നടി പാർവതി തിരുവോത്താണ് നിർവഹിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ പാർവ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു നീണ്ട കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൗസല്യയുടെ പുതിയ സംരംഭം ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരും കൗസല്യയെ പിന്തുണയ്ക്കണമെന്നും പാർവതി കുറിപ്പിൽ പറയുന്നു.

Read More

ഭൂമിയുടെ ശ്വാസകോശം എന്ന് ആമസോൺ മഴക്കാടുകളെക്കുറിച്ച് ആലങ്കാരികമായി പറയുന്നതാണെങ്കിലും പക്ഷേ ഇത് തികച്ചും സത്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ വായുവിന്‍റെ ഗുണനിലവാരവും ശ്രേഷ്ഠതയും പ്രധാനമായും ഈ മഴക്കാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ശാസ്ത്രജ്ഞർ ആമസോൺ മഴക്കാടുകളിൽ നിന്നുള്ള കാർബൺ വികിരണത്തിൽ വലിയ വർദ്ധനവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019 ലും 2020 ലും ശരാശരി റേഡിയേഷന്‍റെ അളവ് അതിന് മുമ്പുള്ള എട്ട് വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ഇന്ന് ലോക പരിസ്ഥിതി ആരോഗ്യ ദിനം. ഈ ദിവസം, ആമസോണിന്‍റെ അപചയവും അതിന്‍റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികളും വെവ്വേറെ ചർച്ച ചെയ്യണം. ആമസോൺ മേഖലയിലെ നിയമപാലകരുടെ പരാജയമാണ് ഉയർന്ന തോതിലുള്ള റേഡിയേഷന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വനനശീകരണം വർദ്ധിച്ചത് കാർബൺ വികിരണം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിയുടെ കാർബൺ ഭൂപടത്തിൽ ആമസോണിന് വലിയ സ്ഥാനമുണ്ട്. ഇവിടത്തെ മണ്ണിലും മരങ്ങളിലും വലിയ അളവിൽ കാർബൺ അടിഞ്ഞുകൂടിയിട്ടുണ്ട്. ആമസോണിന്റെ നല്ലൊരു ഭാഗം സ്ഥിതി ചെയ്യുന്ന രാജ്യമായ…

Read More

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ ആരോപണങ്ങൾ നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിന് പിന്നാലെയാണ് ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്ന് ജയരാജൻ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അപമാനിക്കാനാണ് സ്പീക്കറും സർക്കാരും ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. കേസിലെ മറ്റ് അഞ്ച് പ്രതികളും ഈ മാസം 14ന് നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായില്ല. ഇതേതുടർന്ന് ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഇ.പി ജയരാജനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. വിചാരണ തീയതി അടുത്ത മാസം 26ന് തീരുമാനിക്കും. നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തിനൊപ്പം…

Read More

ന്യൂഡൽഹി: അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിൻമാറി. രാജസ്ഥാനിൽ ഗെഹ്ലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് നിലപാട് മാറ്റിയത്. ഗെഹ്ലോട്ടിന് പകരം മുകുൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കില്ലെന്ന് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം നിരീക്ഷകരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെഹ്ലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്.

Read More

പട്ടാമ്പി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് തരൂർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. “രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ” – തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തേക്കും. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലാണ് കൂടിക്കാഴ്ച. നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ആർക്കും മത്സരിക്കാമെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അതേസമയം, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷം നിർദ്ദേശിക്കുന്ന വ്യക്തിയെ…

Read More

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ബെൻസിന്‍റെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ വർഷം ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ജിഎൽഎസിലേക്ക് നിരവധി ആഢംബര സവിശേഷതകൾ ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ്-ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.

Read More

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. “ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” ആപ്പിൾ അധികൃതർ അറിയിച്ചു. രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ ഐഫോൺ എവിടെ നിർമ്മിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശികമായി നിർമ്മിച്ച മോഡലുകൾ ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിസ്ട്രോൺ, ഫോക്സ്കോൺ, പെഗാട്രോൺ എന്നിവയുമായി ഇന്ത്യയിൽ പങ്കാളിത്തം വഹിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Read More

11 ലക്ഷം രൂപയുടെ കേടായ കാർ നന്നാക്കാൻ ഡീലർഷിപ്പ് നൽകിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. സർവീസ് സെന്‍റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറി. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷിനാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം. അടുത്തിടെ, അനിരുദ്ധിന്‍റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്ഐ ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. വാഹനം വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും മുങ്ങിപ്പോയി. പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ്  വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ സര്‍വ്വീസ് സെന്‍ററിലേക്ക് അയച്ചു. രാത്രിയിൽ കാർ ലോറിയിൽ കയറ്റാൻ ആരും തന്നെ സഹായിക്കാൻ വന്നില്ലെന്നും അനിരുദ്ധ് പറഞ്ഞു.

Read More

മ്യൂണിക്ക്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടാനായാല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് ബോണസായി ലഭിക്കുക വമ്പന്‍ തുക. ലോകകപ്പ് നേടിയാല്‍ ഒരോ കളിക്കാരനും 400000 യൂറോ അഥവാ 3 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഔദ്യോഗികമായി ഇത്രയും ഉയര്‍ന്ന തുക ബോണസായി പ്രഖ്യാപിച്ചിരിക്കുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ 3,50000 യൂറോയായിരുന്നു ബോണസായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ജര്‍മന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ കിരീടം നേടിയ ജര്‍മന്‍ ടീം അംഗങ്ങള്‍ക്ക് ലഭിച്ചത് 3,0000 യൂറോയായിരുന്നു.

Read More

തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലി. ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രമായ ‘ജവാനാ’ണ് ഇപ്പോള്‍ അറ്റ്‍ലീ സംവിധാനം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അറ്റ്ലി വിജയിയുമായി വീണ്ടും ഒന്നിക്കുമെന്നാണ്. 300 കോടി ബജറ്റിൽ തെനണ്ടല്‍ ഫിലിംസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. വിജയ് ‘വരിശ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഹേഷ് ബാബു നായകനായ ‘മഹർഷി’യിലൂടെ 2019 ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരിശ്’. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്. വിജയ്, രശ്മിക മന്ദാന എന്നിവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ…

Read More