- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടിക്ക് നോട്ടീസ് അയച്ചു. ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും നേതാക്കൾക്കുമെതിരെ ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.
ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിൽ ഷിൻസോ ആബെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങുകൾ വിപുലമായി നടത്തുന്നതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പൊതുഖജനാവിൽ നിന്ന് വൻതോതിൽ പണം ചെലവഴിച്ച് ചടങ്ങുകൾ നടത്തുന്നതിനെതിരെയായിരുന്നു വിമർശനം. ചടങ്ങുകൾക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും പൊതുചടങ്ങിന് എതിരെയായിരുന്നു എന്ന സർവേ ഫലങ്ങൾ പുറത്ത് വന്നിരുന്നു.
ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. മുതിർന്ന നേതാവ് എ.കെ ആന്‍റണിയെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗെഹ്ലോട്ടിന് പകരം പുതിയ പേരുകൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗങ്ങളുടെയും സമവായമുള്ള നേതാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എ.കെ.ആന്‍റണിയെ ഡൽഹിയിൽ എത്തിച്ച് സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്. അതേസമയം, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രതികരിച്ചു. മത്സരിക്കുമോ എന്ന ചോദ്യത്തിന് 30…
ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കാതെയാണ് ഹാദിസ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കൈയില്‍ ആയുധമോ, പ്രകോപനപരമായ യാതൊന്നും ഉണ്ടായിരുന്നില്ല. വെടിയേറ്റ ഉടനെ ഹാദിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹ്സയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയൈനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പത്ത് ദിവസം പിന്നിടുന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊല്ലപ്പെടുകയും 1,200 ലധികം പേരെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ആളിക്കത്തുന്ന പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. കുര്‍ദ്ദ് ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ പ്രതിഷേധം ശക്തമാണ്.
തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വി.സി നിയമന വിവാദത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത് നിയമവിരുദ്ധമാണെന്ന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വി.സി പറഞ്ഞു. സെനറ്റ് യോഗം വിളിക്കുന്നതിൽ വി.സി തീരുമാനമെടുത്തില്ല. ഗവർണർ നിയോഗിച്ച സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും കേരള സർവകലാശാല വി.സി പറഞ്ഞു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ല. ഗവർണറുടെയും യു.ജി.സിയുടെയും പ്രതിനിധികൾ മാത്രം ഉൾപ്പെടുന്ന സമിതി രൂപീകരിച്ചത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് ഗവർണറെ തള്ളി പ്രമേയം പാസാക്കിയ കാര്യം വി.സി മറുപടിയായി നൽകി. പ്രമേയത്തെക്കുറിച്ച് അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ അന്ത്യശാസനമായി വി.സിക്ക് പുതിയ കത്ത് നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വി.സി തയ്യാറായില്ല. ഇതോടെ വി.സിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ…
ചെന്നൈ: ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ച, ടോപ് സ്‌കോററായ, സഞ്ജു സാംസണിന്‍റെ മികവിൽ ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് വിജയം. മത്സരത്തിൽ ഇന്ത്യ 106 റൺസിന് വിജയിച്ചു. ഇന്ത്യ എ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് എ 38.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ സഞ്ജു തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജു സാംസണിന്‍റെ അർധസെഞ്ചുറിയുടെ മികവിൽ 284 റൺസ് ആണ് നേടിയത്. 68 പന്തിൽ ഒരു ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെയാണ് സഞ്ജു 54 റൺസ് എടുത്തത്. ശാര്‍ദൂല്‍ ഠാക്കൂർ (33 പന്തിൽ 51), തിലക് വർമ (62 പന്തിൽ 50) എന്നിവർ മികവ് കാട്ടി.…
പുതിയ ഫോണുമായി വിപണി പിടിക്കാൻ ഒപ്പോ. ഒപ്പോ എ 17 വിപണിയിൽ അവതരിപ്പിച്ചു. മലേഷ്യയിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയത്. 50 മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിനുള്ളത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പവർ ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. മീഡിയടെക് ഹീലിയോ പി 35 (എംടി6765) എസ്ഒസി 4 ജിബി റാമിനൊപ്പം പെയർ ചെയ്തിട്ടുണ്ട്. വികസിപ്പിച്ചെടുത്ത റാമിനും പ്രത്യേകതകളുണ്ട്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഏകദേശം 10,600 രൂപ ആണ് ഒപ്പോ എ 17 ന്‍റെ വില. ലേക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ രാജ്യത്ത് ലഭ്യമാകും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളർ ഒഎസ് 12.1.1 പ്രവർത്തിപ്പിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്ഫോണാണ് ഒപ്പോ എ 17. 6.56 ഇഞ്ച് എച്ച്ഡി + (720×1,612 പിക്സലുകൾ) ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോണിന് 4 ജിബി പെയർ ചെയ്ത മീഡിയടെക് ഹീലിയോ പി 35 എസ്ഒസിയാണ് കരുത്തേകുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കും, ഒപ്പോ എ…
കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ പേരില്‍ വാലായി ഉപയോഗിക്കരുതെന്ന് സി.പി.ഐ(എം.എല്‍)
കോഴിക്കോട്: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്‍റെ 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ വാലായി ഉപയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഇത് നടപ്പിലാക്കാൻ പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ ധാരണയായി. സെപ്റ്റംബർ 25 മുതൽ 29 വരെ കോഴിക്കോട് എസ്.കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലാണ് പന്ത്രണ്ടാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്. രാജ്യത്തെ വളരെ ഗുരുതരമായ അവസ്ഥയിലാക്കിയ ആര്‍.എസ്.എസ്- ബി.ജെ.പി നവഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുന്നതിനായി എല്ലാ ജനാധിപത്യ ശക്തികളെയും ഫാസിസ്റ്റ് വിരുദ്ധ പാർട്ടികളെയും ഒന്നിപ്പിക്കേണ്ടതുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി 29ന് വിധി പറയും. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിലേക്ക് എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ചെറിയ സ്ഫോടനത്തിൽ നിന്നാണ് നൂറുകണക്കിന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങലിലെ ദുരന്തം സംഭവിച്ചത്. അത്രയും വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തതെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഭരണകക്ഷിയിലെ പ്രധാന കക്ഷി നൽകിയ പരാതിയിൽ ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെയാണ് സാക്ഷികളെ സ്വാധീനിക്കുകയെന്നും പ്രതിഭാഗം ചോദിച്ചു. 180 സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് പ്രതിയുടെ മുഖം തിരിച്ചറിയാത്തതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാല്…
കൊച്ചി: എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു. എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. കാക്കനാട് സ്വദേശി ഫൈസലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ് പരിസരത്താണ് സംഭവം. ഇവിടെയെത്തിയ ഫൈസൽ രേഷ്മയെ പോസ്റ്റ് ഓഫീസിൽ നിന്ന് വിളിച്ചിറക്കി കത്തികൊണ്ട് മുഖത്ത് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട് ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രേഷ്മ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
