- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
ലോസേന്‍: കായികരംഗത്തെ എങ്ങനെ പരിഷ്കരിക്കാമെന്നും ഇന്ത്യയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) ഇന്ത്യൻ പ്രതിനിധികളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര തന്‍റെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തന്‍റെ 40-ാം ജന്മദിനത്തിന്‍റെ തലേന്നാണ് ബിന്ദ്രയ്ക്ക് അത്‌ലറ്റുകളുടെ പ്രതിനിധി എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചത്. കായിക ഭരണത്തിൽ അത്‌ലറ്റുകളുടെ പങ്കാളിത്തം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ഘടന, സാമ്പത്തിക സുസ്ഥിരത, അത്‌ലറ്റുകളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കളിക്കാർ നേരിടുന്ന വിലക്ക്, നിയന്ത്രണങ്ങൾ, വിവേചനം എന്നിവ പരിഹരിക്കാൻ അത്ലറ്റുകളുടെ പങ്കാളിത്തം ഭരണരംഗത്ത് ഉണ്ടായിരിക്കണമെന്ന് ബിന്ദ്ര വാദിച്ചു. ഒളിംപിക് തയ്യാറെടുപ്പുകളിൽ ഗവൺമെന്‍റിന്‍റെ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കായിക രംഗത്തെ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ കായികരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായി ബിന്ദ്ര ചൂണ്ടിക്കാട്ടി. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തെക്കുറിച്ച് യോഗത്തിൽ…
മോസ്‌കോ: ഓസ്കാർ പുരസ്കാരത്തിനായി സിനിമകൾ അയക്കേണ്ടെന്ന തീരുമാനവുമായി റഷ്യ. ഉക്രൈൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടർന്നാണ് ഈ വർഷത്തെ ഓസ്കാർ പുരസ്കാരത്തിന് മത്സരിക്കാൻ ഒരു റഷ്യന്‍ സിനിമയെയും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്ന വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ തീരുമാനം. അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്‍റെ 2022ലെ ഓസ്കാർ പുരസ്കാരത്തിന് റഷ്യൻ ചിത്രം നാമനിർദ്ദേശം ചെയ്യേണ്ടെന്ന തീരുമാനം റഷ്യൻ ഫിലിം അക്കാദമി പ്രസീഡിയം തീരുമാനിച്ചതായി റഷ്യൻ അക്കാദമിയാണ് പ്രസ്താവനയിൽ അറിയിച്ചത്.
ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു. മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് അദ്ദേഹത്തിന് വീസ ലഭിച്ചത്. ഇത് അപൂർവം ചിലർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ ആദരസൂചകമാണ് യു.എ.ഇ ഗോൾഡൻ വിസയെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. നേരത്തെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുഴുവൻ സമയവും പ്രവർത്തിക്കാനായി തന്‍റെ മാജിക്ക് മുതുകാട് പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഇത് പുതുക്കും. പ്രമുഖ നടൻമാർ ഉൾപ്പെടെ നിരവധി മലയാളികൾക്ക് ഇതിനകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. അടുത്തിടെ, ഗോൾഡൻ വിസ മാനദണ്ഡങ്ങളിൽ യുഎഇ ഇളവ്…
തിരുവനന്തപുരം: ഒക്ടോബർ 1, 2 തീയതികളിൽ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത് സെപ്റ്റംബർ 30ന് വൈകിട്ട് 7 മണിക്ക് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് എല്ലാ മാസവും ഒന്നാം തീയതി അവധിയാണ്. ഗാന്ധിജയന്തിയായതിനാലാണ് ഒക്ടോബർ രണ്ടിനും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കെടിഎം ഇന്ത്യ തങ്ങളുടെ ആർസി 390, ആർസി 200 മോഡലുകളുടെ പുതിയ ജിപി പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കെടിഎമ്മിന്‍റെ മോട്ടോജിപി റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പെയിന്‍റ് സ്കീം. ആർ സി 200 ജിപി എഡിഷന് 2.14 ലക്ഷം രൂപയും ആർ സി 390 ജിപി എഡിഷന് 3.16 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. മോട്ടോർ സൈക്കിളുകൾക്ക് സൗന്ദര്യവർദ്ധക മാറ്റങ്ങൾ മാത്രമേ ലഭിക്കൂ. യാന്ത്രികമായി രണ്ടും ഒരേപോലെ തുടരും.
ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാജ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സനാതന ധർമ്മത്തെ പ്രകീർത്തിച്ച തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പരാമർശത്തെ രാഷ്ട്രീയമായി എതിർക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു എ.രാജയുടെ പ്രതികരണം. മനുസ്മൃതിയാണ് സനാതന ധർമ്മത്തിന്‍റെ അടിസ്ഥാനമെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാൻ കഴിയൂവെന്നുമായിരുന്നു രാജയുടെ പ്രതികരണം. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ മത പ്രീണനത്തിൽ ഏർപ്പെടുകയാണെന്ന് ഡി.എം.കെ നേതാവ് ടി.ആർ ബാലുവും കുറ്റപ്പെടുത്തി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തുന്നത്. ഡി.എം.കെയുടെ നിലപാട് ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് വില്ലുപുരത്തും കോയമ്പത്തൂരിലും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തി. ബി.ജെ.പി, ഹിന്ദുമുന്നണി പ്രവർത്തകരുടെ പ്രതിഷേധം എ.രാജയെയാണ് ലക്ഷ്യമിട്ടത്. ഡി.എം.കെയുടെ ദ്രാവിഡ മാതൃകയിലുള്ള ആശയ പ്രചാരണത്തിനെതിരെ തമിഴ്നാട്ടിൽ ഉടനീളം ഹിന്ദുത്വ അധിഷ്ഠിത എതിർ പ്രചരണം…
ലഖ്‌നൗ: അക്ഷര തെറ്റിന്‍റെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഔരിയ്യയിലാണ് സംഭവം. പ്രതിയെ കണ്ടെത്താനായിട്ടില്ല. നിഖിൽ ദോഹ്‌റെ എന്ന വിദ്യാർഥിയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യവാരമാണ് സംഭവം നടന്നത്. ക്ലാസ് പരീക്ഷ നടത്തുന്നതിനിടെ ‘സോഷ്യൽ’ എന്ന വാക്ക് തെറ്റിച്ചതിനാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.
പാലക്കാട് /വയനാട്: പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ്. വയനാട്, പാലക്കാട് ജില്ലകളിലെ പ്രവർത്തകരുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്. വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ മാനന്തവാടി എരുമതെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നതെന്നാണ് വിവരം. പാലക്കാട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. പാലക്കാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്‍റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ബി.ജെ.പി അധ്യക്ഷൻ ആർ.എസ്.എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്നും യെച്ചൂരി പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനുമുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്നും, അവർ തീവ്രവാദ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും നടത്തിയ കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ സംസ്ഥാനം ഭീകരതയുടെ ഹോട്ട്സ്പോട്ടാണെന്ന നദ്ദയുടെ വ്യാജ ആരോപണങ്ങൾക്ക് കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
