Author: News Desk

പെരിന്തൽമണ്ണ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽ ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണ പൂപ്പലത്ത് അവസാനിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി 7.30ന് പാണ്ടിക്കാട് ജംഗ്ഷനിൽ സമാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രതിനിധികളുമായും കർഷകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇന്നും നാളെയുമായി ജില്ലയിൽ പദയാത്ര നടക്കും. ഇന്ന് പാണ്ടിക്കാട്ട് നിന്ന് ആരംഭിച്ച് നിലമ്പൂരിൽ സമാപിക്കും. നാളെ ഏഴിന് ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ നിന്ന് ആരംഭിക്കും. തുടർന്ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് പ്രവേശിക്കും.  എഐസിസി ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, താരിഖ് അൻവർ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ്, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എ.പി.അനിൽകുമാർ, നജീബ് കാന്തപുരം തുടങ്ങിയവർ ഇന്നലെ പങ്കെടുത്തു.

Read More

ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ റഹ്മാൻ നിരവധി ഗാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. അവസാനമായി പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനാണ് എ.ആർ. റഹ്മാൻ സംഗീതം പകർന്നത്. ഈ അവസരത്തിൽ റീമിക്സുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്ന് എ ആർ റഹ്മാൻ പറഞ്ഞു. പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  “റീമിക്സിലൂടെ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യ ലക്ഷ്യം വികൃതമാവുകയാണ്. ആളുകൾ പറയുന്നു അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാഗ്രത പുലർത്താറുണ്ട്. വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാൻ. കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോൾ നിർമാതാക്കൾ പറഞ്ഞു, നിങ്ങൾ (മണി രത്നവും എ ആർ…

Read More

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ സൽമാനാണ് പുതിയ പ്രതിരോധ മന്ത്രി. യൂസഫ് ബിന്ദാ അബ്ദുല്ല അൽ ബെൻയാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. തലാൽ അൽ ഉതൈബിയെ പ്രതിരോധ ഉപമന്ത്രിയായും നിയമിച്ചു. മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിലായിരിക്കും ഇനി മന്ത്രിസഭാ യോഗം നടക്കുകയെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2017ലാണ് മുഹമ്മദ് ബിൻ സൽമാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നേരത്തെ രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏല്‍പ്പിച്ചിരുന്നു.

Read More

ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് നാല് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ രാവിലെ 8.30 മുതലാണ് 12ഉം 13ഉം വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ന്യൂയോർക്ക്: ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. “ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥ.” ജയ്ശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യൻ ഇന്ധനത്തിനായി ജി7 രാജ്യങ്ങൾ പ്രൈസ് ക്യാപ് നിശ്ചയിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ജയ്ശങ്കർ ഈ ആശങ്ക പങ്കുവച്ചത്. തങ്ങൾ പങ്കാളികളുമായി ചേർന്നാണു പ്രവർത്തിക്കുന്നതെന്നും എണ്ണയിൽനിന്നു ലഭിക്കുന്ന വരുമാനം യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ധനമാകരുതെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്ലിങ്കൻ പറഞ്ഞു. ഇതു യുദ്ധം നടത്തേണ്ട കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിന്റ് വ്ളാഡിമിർ പുട്ടിനുമായുണ്ടായ ചർച്ചയിൽ പറഞ്ഞതും ബ്ലിങ്കൻ പരാമർശിച്ചു. യുഎസ്, യൂറോപ്യൻ രാജ്യങ്ങളാണ് പ്രൈസ് ക്യാപ് ഏർപ്പെടുത്താൻ ശ്രമിക്കുന്നത്. ഉപരോധത്തിന്‍റെ ഭാഗമായി വിലനിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ ആഗോള വിപണിയിൽ റഷ്യൻ ഇന്ധനത്തിന്‍റെ ലഭ്യത കുറയും. ഇതുവഴി റഷ്യയുടെ വരുമാനം ഇല്ലാതാക്കാനാണ് ജി 7 രാജ്യങ്ങൾ…

Read More

തിരുവനന്തപുരം: അനന്തപുരി ഒരുങ്ങി, ആരവം ഉയരാൻ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കേരളത്തിൽ തിരിച്ചെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ബുധനാഴ്ച വൈകിട്ട് ഏഴ് മണി മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കൊവിഡ് കാരണം മത്സരങ്ങൾ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോൾ ഗ്രൗണ്ടിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആ കാലം മറന്ന്, സ്വന്തം നാട്ടിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാൻ കാണികൾ ഗ്രീൻഫീൽഡിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടത്തേത്. രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുൻതൂക്കം ലഭിക്കും. അതിനാൽ ടോസ് നിർണായകമാകുമെന്നാണ് കരുതുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പായി. ഇരുപക്ഷവും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ വിഭാഗത്തിന്‍റെ നീക്കം. പ്രകാശ് ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം മത്സരമുണ്ടായാൽ അതിനെ നേരിടാനാണ് കാനത്തിന്‍റെ തീരുമാനം. അതേസമയം, സി ദിവാകരൻ പരസ്യമായി നടത്തിയ വിമർശനത്തിൽ അച്ചടക്ക നടപടിയുടെ സാധ്യത തേടുകയാണ് കാനം.

Read More

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read More

അര മിനിറ്റ് കൊണ്ട് 100 മീറ്റർ ഓടി ഗിന്നസ് റെക്കോർഡ് തകർത്ത് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത റോബോട്ട്. ഒ.എസ്.യു സ്പൈനോഫ് കമ്പനിയായ എജിലിറ്റി റോബോട്ടിക്സ് സ്കൂളിൽ നിർമ്മിച്ച റോബോട്ട് ഏറ്റവും വേഗതയേറിയ 100 മീറ്ററിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തതായി ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അറിയിച്ചു.

Read More

ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകൾ (പിസിസി) ലഭിക്കുവാൻ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പിസിസി) വേഗത്തില്‍ ലഭിക്കുവാന്‍ ഇത്തരമൊരു സൗകര്യമൊരുക്കുന്നത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഈ നടപടി വിദേശത്ത് ജോലി തേടുന്ന ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുക മാത്രമല്ല, മറിച്ച് വിദ്യാഭ്യാസം, ദീര്‍ഘകാല വിസ, എമിഗ്രേഷന്‍ തുടങ്ങിയവയ്ക്കും സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

Read More