- 1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം, സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
- സ്വീകരണം
- ‘ബാഹുബലി’ കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
- കേരളത്തിൻ്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്നലീഡർ കെ. കരുണാകരൻ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി ……
- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
Author: News Desk
തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ സമൂലമായ പരിഷ്കാരം. വിപുലമായ സൗകര്യങ്ങളോടെയാണ് ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിംഗ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത പതിവ് യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സാധാരണ യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ സ്വയം എടുക്കാം. സ്റ്റേഷനിൽനിന്ന് 20 മീറ്ററിനുള്ളിൽ വന്നാൽ ടിക്കറ്റ് എടുക്കാനാകില്ലായിരുന്നു. ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ, അടുത്ത ദിവസത്തെ യാത്ര മുതലേ അനുവദനീയമാകൂ.
ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ് വിജയ് സിംഗിന്‍റെ തീരുമാനം. അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം. മുതിർന്ന നേതാക്കളുമായി ദിഗ് വിജയ് സിംഗ് ഇന്ന് ചർച്ച നടത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗെഹ്ലോട്ട് ഇപ്പോഴും പരിഗണനയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാൻ എം.എൽ.എമാരുടെ നീക്കം ഹൈക്കമാൻഡും ഗെഹ്ലോട്ടും തമ്മിലുള്ള ബന്ധത്തിൽ താൽക്കാലിക വിള്ളലുണ്ടാക്കിയെങ്കിലും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും ഗെഹ്ലോട്ട് തന്നെയാണ് പ്രധാന പരിഗണനയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന നേതാക്കൾ ഗെഹ്ലോട്ടുമായി ചർച്ച നടത്തി വരികയാണ്.
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തിരിതെളിയും. രാജ്യത്തെ പ്രമുഖ കായിക താരങ്ങൾ പങ്കെടുക്കുന്ന മേള മൊട്ടേരയിലെ തന്‍റെ പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബാഡ്മിന്‍റണിലെ രണ്ട് ഒളിമ്പിക് മെഡൽ ജേതാവായ പി.വി.സിന്ധുവും പങ്കെടുക്കും. 28 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സര്‍വീസസ് ഉള്‍പ്പെടെ 36 ടീമുകള്‍ 36 ഇനങ്ങളിലായി മത്സരിക്കുമ്പോള്‍ മൈതാനത്ത് 7500-ലേറെ താരങ്ങള്‍ അണിനിരക്കും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ തുടങ്ങി ആറ് നഗരങ്ങളിൽ 17 വേദികളിലായാണ് മത്സരം നടക്കുക. ആതിഥേയരായ ഗുജറാത്തിൽ നിന്നാണ് ഏറ്റവും വലിയ ടീം. സ്വന്തം നാട്ടില്‍ ആദ്യമായി നടക്കുന്ന ദേശീയ ഗെയിംസില്‍ 696 അംഗങ്ങളുമായാണ് ഗുജറാത്ത് എത്തുന്നത്. കേരളത്തിൽ നിന്ന് 436 പേരാണ് മത്സരരംഗത്തുള്ളത്. 129 പരിശീലകരും ഒഫീഷ്യലുകളുമാണ് സംഘത്തിലുള്ളത്. കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പ് വെള്ളി മെഡൽ ജേതാവ് എം.ശ്രീശങ്കർ മാർച്ച് പാസ്റ്റിൽ കേരളത്തിന്‍റെ പതാക ഉയർത്തും.…
ന്യൂദല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തതയില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക. അശോക് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, ദിഗ്‌വിജയ് സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വീട്ടിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരവും രാത്രിയുമായാണ് പരിശോധന നടത്തിയത്. കനകപുരയിലെ വസതിയിലാണ് റെയ്ഡ് നടന്നത്.
ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ അടക്കം ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി ആർഎസ്എസ് രംഗത്തെത്തി. പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. അത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിലൂടെ, രാജ്യത്തെ വിഭജിക്കാൻ കൂട്ടുനിന്നവരുടെ അതേ ശബ്ദമാണ് കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനെ കുറ്റപ്പെടുത്തി കോൺഗ്രസിന് പാപങ്ങൾ കഴുകിക്കളയാമെന്ന് കരുതണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍ എസ് എസിനെ നിരോധിക്കാൻ ശ്രമിക്കുമ്പോഴെല്ലാം കോൺഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആർഎസ്എസ് ജനാധിപത്യത്തിന്‍റെ സംരക്ഷകർ ആണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ഉഭയകക്ഷി നേട്ടങ്ങൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന സങ്കുചിതമായ ബന്ധമല്ല, മറിച്ച് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ സ്വാധീനിക്കുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് വലിയ സാധ്യതകളുള്ള ബന്ധമാണെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത് ഇനിയും വളരാൻ ധാരാളം ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം നോക്കുകയാണെങ്കിൽ, അത് പരസ്പരം നേട്ടങ്ങൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന ഒരു സങ്കുചിത ബന്ധമല്ല. ഇന്ന് ഞങ്ങളുടെ ബന്ധം ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെയും തീർച്ചയായും ഇന്തോ-പസഫിക് മേഖലയെയും സ്വാധീനിക്കുന്നു. യുഎസ് തലസ്ഥാനത്ത് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ജയശങ്കർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മലപ്പുറം: കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറാൻ ഭാരത് ജോഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നേതാക്കൾ തമ്മിൽ മനസിക ഐക്യം ഉണ്ടായിയെന്നും യാത്ര യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകിയെന്നും അദ്ദേഹം പറഞ്ഞു. യാത്രയെ പരിഹസിക്കാൻ സിപിഎം നടത്തിയത് ബോധപൂർവ്വം ശ്രമങ്ങളാണെന്നും കെ മുരളീധരൻ പറഞ്ഞു. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സിപിഎം വൃത്തികേടുകൾ കാണിച്ചുവെന്നും എഐസിസി പ്രസിഡന്റ് പ്രതിസന്ധി രണ്ടു ദിവസത്തിനകം തീരുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
കാര്യവട്ടം: ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയും ഇന്ത്യയുടെ വമ്പൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഫീൽഡിൽ ബാറ്റ് പിടിക്കാൻ പാടുപെട്ട മൈതാനത്ത് താണ്ഡവമാടി സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന സ്ഥാനം ഉറപ്പിക്കുകയായിരുന്നു യാദവ്. 2 റെക്കോർഡുകളാണ് സൂര്യകുമാർ യാദവ് സൃഷ്ടിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 2018 ൽ ശിഖർ ധവാൻ നേടിയ 689 റൺസ് എന്ന റെക്കോർഡാണ് സൂര്യ മറികടന്നത്. 21 മൽസരങ്ങളിൽ നിന്നും 40.66 ശരാശരിയിലും 180.29 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യകുമാറിന്‍റെ റണ്‍വേട്ട. 2016ൽ 641 റൺസ് നേടിയ വിരാട് കോഹ്ലിയാണ് പട്ടികയിൽ മൂന്നാമത്. മത്സരത്തിലെ ആദ്യ സിക്സറിൽ സൂര്യ മറ്റൊരു റെക്കോർഡും കൂടി നേടി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ പാകിസ്താന്‍റെ മുഹമ്മദ് റിസ്വാന്‍റെ…
തിരുവനന്തപുരം: പി എഫ് ഐ നിരോധനത്തിന് പിന്നാലെ തുടർനടപടിക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കളക്ടർമാർക്കും എസ്.പി മാർക്കും ആയിരിക്കും ഇതിന്റെ ചുമതല ഉണ്ടായിരിക്കുക. കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പി എഫ് ഐ യുടെ 17 ഓഫിസുകളും പൂട്ടി സീൽ ചെയ്യുകയായിരിക്കും ആദ്യത്തെ നടപടി. തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നറിയാൻ പി എഫ് ഐ നേതാക്കൾക്ക് നിരീക്ഷണം ഏർപ്പെടുത്തും. പ്രവർത്തനം തുടർന്നാൽ കരുതൽ തടങ്കൽ പോലുള്ള നടപടികളിലേക്ക് നീങ്ങും. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്.
