Author: News Desk

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഓം റാവത്ത്‌ സംവിധാനം ചെയ്യുന്ന ആദിപുരുഷ് രാമായണത്തിന്റെ ആധുനിക പുനരാഖ്യാനമാണ്. ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഒക്ടോബർ 2ന് പുറത്തുവിടും. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസര്‍ റിലീസ് നടക്കുക. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്

Read More

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ വിഷമദ്യ കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ ജയിൽ മോചിതനാക്കാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിഴത്തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം അനിശ്ചിതമായി വൈകുകയാണെന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മണിച്ചൻ ഉൾപ്പെടെ കേസിലെ 33 തടവുകാരെ വിട്ടയച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. ഹൈക്കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ കെട്ടിവച്ചാൽ മാത്രമേ മണിച്ചന്റെ മോചനം സാധ്യമാകൂ. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Read More

പൊന്നാനി: കടൽ ജലം കായലിൽ കയറി പുതുപൊന്നാനിയിലെ മത്സ്യക്കൃഷിക്ക് വലിയ നാശനഷ്ടം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പുതുപൊന്നാനി കായൽ പ്രദേശത്ത് മത്സ്യകൃഷിയിൽ ഏർപ്പെട്ടിരുന്ന പാലയ്ക്കൽ അലിയുടെ കൃഷിയിടത്തിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന കടൽവെള്ളം പൊടുന്നനെ തള്ളിയെത്തിയതാണ് മത്സ്യങ്ങളുടെ നാശത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കരിമീൻ, ചെമ്പല്ലി, കാളാ‍ഞ്ചി തുടങ്ങിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. 400 കിലോഗ്രാം കാളാഞ്ചി, 200 കിലോഗ്രാം കരിമീൻ, 150 കിലോഗ്രാം ചെമ്പല്ലി എന്നിവയാണ് നഷ്ടമായത്. അടുത്ത സീസണിലേക്കായി കരുതിവച്ചിരുന്ന രണ്ടായിരത്തോളം മീൻകുഞ്ഞുങ്ങളും ചത്തു. പൊന്നാനി ഫിഷറീസ് ഇൻ‌സ്പെക്ടർ ശ്രീജേഷ്, എക്സ്റ്റൻഷൻ ഓഫിസർ അംജദ് എന്നിവർ കൃഷിയിടത്തിലെത്തി നഷ്ടം വിലയിരുത്തി.  5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 29-ാം സാക്ഷി സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ടി.കെ സുബ്രഹ്മണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു. സ്വന്തം ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൾ ലത്തീഫിനോട് പാസ്പോർട്ടും ഫോട്ടോയും സഹിതം ഇന്ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 11 പ്രതികളുടെ ജാമ്യാപേക്ഷയും മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.  പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 90, 91 സാക്ഷികളുടെ വിസ്താരമാണ് കോടതി ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. മധുവിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിന്‍റെ തലവനാണ് തൊണ്ണൂറാം സാക്ഷി ഡോ.എൻ.എ.ബൽറാം. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റായ നിസാമുദ്ദീനാണ് ഇന്ന് വിസ്തരിക്കുന്ന മറ്റൊരു സാക്ഷി. കേസിൽ ആകെ…

Read More

ബെംഗളൂരു: ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിന് ഒരു സ്ത്രീക്കും യുവാവിനും നേരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വിവിധ മതങ്ങളിൽപ്പെട്ടവരാണെന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ ഇവരെ തടയുകയും അസഭ്യം പറയുകയും ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയ അക്ബർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം നടന്നത്. പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചു. ഇസ്ലാംപൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് നിർത്തി യുവതിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം ഒരേ സംഘത്തിലെ അവരുടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. ഇവരാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബല്ലാപൂർ നഗർ പോലീസ് കേസെടുത്തു.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നിലവിൽ വരുന്നത്. എട്ട് ഡിപ്പോകളിൽ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിലെ പോരായ്മകൾ യൂണിയനുകൾ ചൂണ്ടിക്കാണിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. സിഐടിയു ഇത് അംഗീകരിച്ചു. ബിഎംഎസ് തീരുമാനം അംഗീകരിച്ചിട്ടുണ്ടെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടഞ്ഞു വയ്ക്കുമെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ബെം​ഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പദയാത്ര വലിയ ഗുണം ചെയ്യുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കർണാടക ഒരുങ്ങിക്കഴിഞ്ഞു. യാത്ര വൻ വിജയമാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

Read More

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക്, ശശി തരൂർ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജി 23 നേതാക്കളിൽ ഒരാളും മത്സരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12.15ന് ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഒക്ടോബർ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. മത്സരം നടക്കുമോ എന്ന് രാവിലെ 8 ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 ന് നടക്കും.

Read More

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. ഇത് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും. ബാങ്കുകൾ ആനുപാതികമായി പലിശ നിരക്ക് ഉയർത്തുന്നതോടെ, വായ്പകളുടെ തിരിച്ചടവിനുള്ള ചെലവ് വർദ്ധിക്കും. ഓഗസ്റ്റിൽ പണപ്പെരുപ്പം 7 ശതമാനത്തിലെത്തിയെന്നാണ് കണക്ക്. രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്‍റെ ഇടപെടൽ പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച പലിശ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.

Read More

ലഖ്‌നൗ: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി പരിഗണിക്കുന്നത് വീണ്ടും മാറ്റി. വ്യാഴാഴ്ച പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധി ആയതിനെ തുടർന്ന് ഒക്ടോബർ 10ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ രണ്ടു തവണ കേസ് മാറ്റിവെച്ചിരുന്നു. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാൽ സിദ്ദീഖ് കാപ്പൻ ഇതുവരെ ജയിൽ മോചിതനായിട്ടില്ല.

Read More