Author: News Desk

ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഡാലോചന, ലഷ്കർ-ഇ-ത്വയ്ബ, ഐഎസ്ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതി തയ്യാറാക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 11 പ്രതികളെയും എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിന് പുറമെ ഡൽഹി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും എൻഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. 

Read More

ഡൽഹി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ ലഘുഭക്ഷണമോ നൽകരുതെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഡയറക്ടർ എം ശ്രീനിവാസാണ് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ളവർ മുതിർന്ന ജീവനക്കാർക്ക് ചായയും ലഘുഭക്ഷണവും എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ജോലി സമയത്ത് ഇത്തരം സാധനങ്ങൾ എത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തനിക്ക് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഒരു സെക്യൂരിറ്റി ഗാർഡ് ചായയുമായി പോകുന്നത് ഡയറക്ടർ കണ്ടിരുന്നു. കാർഡിയോതോറാസിക് ആൻഡ് ന്യൂറോ സയൻസസ് സെന്‍ററിലാണ് സംഭവം. തുടർന്ന് ഡയറക്ടർ അതിനെക്കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വന്നത്. “ജീവനക്കാരുടെ ഇത്തരം നടപടികൾ സുരക്ഷാച്ചുമതലയെ ബാധിക്കും. സുരക്ഷാജോലിക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. സെക്യൂരിറ്റി ജോലിക്കും രോ​ഗികളെ സഹായിക്കാനും നിർദ്ദേശിച്ചിരിക്കുന്ന ജീവനക്കാർ അതാത്…

Read More

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. ശമ്പളത്തിനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി മുൻപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങും. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അനുവദിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാവുന്നത്. വൻ സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോയൽ. 2047ഓടെ 30 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും ഗോയൽ പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. വരും വർഷങ്ങളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. “2047ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. കൃഷി, നിർമ്മാണം, കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി പ്രതിരോധിച്ച സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യ.” അദ്ദേഹം പറഞ്ഞു. നിർമ്മാണ മേഖലയുടെ ഒരു ഹബ്ബാക്കി ഇന്ത്യയെ മാറ്റാൻ വ്യവസായികൾ ഇവിടെ നിക്ഷേപം നടത്തണമെന്നും പിയൂഷ് ഗോയൽ അഭ്യർഥിച്ചു. 5ജിയുടെ വരവ് സമ്പദ്‍വ്യവസ്ഥക്ക്…

Read More

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് രണ്ട് ദിവസം മുൻപാണ്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം തന്നെയായിരുന്നു അത്. എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രായാധിക്യത്തെ തുടർന്ന് സൽമാൻ രാജാവ് ഇപ്പോൾ വിശ്രമത്തിലാണ്. പൊതുചടങ്ങുകളിൽ അദ്ദേഹം അപൂർവമായി മാത്രമേ പങ്കെടുക്കാറുള്ളൂ. അതിനാൽ, ആഭ്യന്തര, അന്തർദ്ദേശീയ നയതന്ത്ര വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കുന്നതും വിദേശത്ത് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നതും ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതുമെല്ലാം എംബിഎസാണ്.

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയ്ക്ക് നേരെ തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശിനി അപർണ (31)യുടെ കാലിൽ തെരുവുനായയുടെ കടിയേറ്റു. പൂച്ചയുടെ കടിയേറ്റതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയ അപർണയെ നായ കടിക്കുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അതേസമയം തൃശൂരിലെ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി വളപ്പിലാണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. നായ്ക്കളുടെ ജഡത്തിന് സമീപം കേക്കിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേക്കിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. അതേസമയം, പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലുള്ള കേന്ദ്ര ചട്ടങ്ങളനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് അനുവദനീയമല്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്റെ  ആവശ്യം.

Read More

ന്യൂദല്‍ഹി: എം.പി മനീഷ് തിവാരിയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി-23 അംഗമായിരുന്നു മനീഷ് തിവാരി. ഇതോടെ ജി-23യില്‍ നിന്നും മത്സരിക്കുന്ന രണ്ടാമത്തെയാളാകും മനീഷ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ദിഗ്‌വിജയ് സിങ് എത്തിയിരുന്നു. ജി-23 നേതാക്കളില്‍ പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ, മനീഷ് തിവാരി എന്നിവരുള്‍പ്പെടെ ചിലര്‍ ആനന്ദ് ശര്‍മയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് ഉണ്ട്.

Read More

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് കേരളത്തിലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പെരിയാർ വാലി ട്രസ്റ്റ് ആണ് പോലീസ് സീൽ ചെയ്തത്. എൻഐഎയുടെ സാന്നിധ്യത്തിൽ തഹസിൽദാരുടെയും കേരള പൊലീസിന്‍റെയും നേതൃത്വത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നത്.  ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. നിരോധനം പ്രാബല്യത്തിൽ വന്നയുടൻ മറ്റ് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, കേരളത്തിൽ തിടുക്കം വേണ്ടെന്നും നടപടികൾ നിയമാനുസൃതമായിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ പൊലീസ് അടച്ചുപൂട്ടാൻ തുടങ്ങിയത്. അതേസമയം,…

Read More

കൊല്ലം: കോവിഡ് കാലത്ത് ദുരന്തനിവാരണ അതോറിറ്റി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ ഉടമയ്ക് 13 ലക്ഷത്തിന്റെ ബില്ലയച്ച് കെ.എസ്.ഇ.ബി. ബാങ്ക് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനകേന്ദ്രമായ കല്ലുവാതുക്കല്‍ ഐ.സി.ഡി കോച്ചിങ് സെന്റര്‍ ഉടമ ജയകൃഷ്ണനാണ് 13 ലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ചത്. 2020 മാർച്ചിൽ ആണ് കെട്ടിടം ഏറ്റെടുക്കുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാമെന്ന് കരാറും വച്ചിരുന്നു. 2021 ഒക്ടോബറിൽ കെട്ടിടം തിരികെ നൽകി. എന്നാൽ, വൈദ്യുതി ബില്ലും വെള്ളക്കരവും അടച്ചിട്ടില്ല. വാട്ടർ അതോറിറ്റി പഞ്ചായത്തിൽ നിന്ന് വാട്ടർ ടാക്സ് വാങ്ങിയെടുത്തു. എന്നാൽ വൈദ്യുതി ബോർഡ് ബിൽ അടയ്ക്കാൻ കെട്ടിട ഉടമയോടാണ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പലതവണ പഞ്ചായത്ത് അധികൃതർക്ക് കത്തയച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടര്‍ക്കും കത്ത് നൽകിയിട്ടുണ്ട്. ഉടൻ പരിഹരിക്കുമെന്ന് വാക്കാൽ പറഞ്ഞതല്ലാതെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കെട്ടിടം തിരികെ നൽകിയ ശേഷമുള്ള കാലയളവിലെ ബിൽ പതിവായി അടയ്ക്കുന്നുണ്ടായിരുന്നു. കെട്ടിടം…

Read More

ഗുരുവായൂര്‍: ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂർ മാതൃകയിലുള്ള ക്ഷേത്രം വരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുക. 120 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. വ്യാഴാഴ്ച ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് ആചാര്യൻ. വാസ്തുശാസ്ത്രത്തിന് പേരുകേട്ട കണിപ്പയ്യൂർ മനയിലെ കുട്ടൻ നമ്പൂതിരിപ്പാടാണ് കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഇത് തന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കുട്ടന്‍ നമ്പൂതിരിപ്പാട്, ഫൗണ്ടേഷന്‍ സി.ഇ.ഒ. മധുസൂദനന്‍ രാജഗോപാല്‍, പ്രവര്‍ത്തകരായ മിലിറ്റ്‌സ, പി. മധു, ടി.എം. അനുജന്‍, ജയന്‍ ബിലാത്തിക്കുളം, ഗുരുവായൂര്‍ ദേവസ്വം അസി. എന്‍ജിനീയര്‍ നാരായണന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രം 69 സെന്റിലാണ്. ഉയരത്തിലും വിസ്തൃതിയിലും അളവുകള്‍ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ…

Read More