Author: News Desk

ഡൽഹി: മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചതായി അറിയിച്ചു. ജയ്പൂർ സമ്മേളനത്തിൽ പാർട്ടി സ്വീകരിച്ച ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. മല്ലികാർജ്ജുൻ ഖാർഗെ രാജിവെച്ചതോടെ പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഈ തീരുമാനം കാരണമാണ് അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരുന്നത്. പാർട്ടി അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗെഹ്ലോട്ട് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്.  കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വൈകുന്നേരത്തോടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കി അംഗീകൃത പത്രികകൾ ഏതെല്ലാമെന്ന് വ്യക്തമാക്കും. മല്ലികാർജ്ജുൻ ഖാർഗെ, ശശി തരൂർ, കെഎൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഖാർഗെ 14…

Read More

മയിലാടുതുറ: കേരളത്തിലെ തെരുവുനായകളുടെ ശല്യം പോലെ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടിരിക്കുകയാണ്. നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം. സഹികെട്ട് കുരങ്ങുപിടുത്തക്കാരുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു, തോപ്പുത്തെരു, പെരിയത്തെരു എന്നീ പ്രദേശങ്ങളിലെല്ലാം മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള നിരന്തര സംഘർഷം തുടങ്ങിയിട്ട് അഞ്ചു വർഷത്തിലേറെയായി. കുരങ്ങുകളെത്തി വിളകൾ നശിപ്പിക്കും, വീടുകളുടെ ഓടിളക്കി എറിയും, വീടിനകത്ത് കയറി ഭക്ഷണം എടുത്തു തിന്നും. കുട്ടികളെ ഭയപ്പെടുത്തും. കടി കിട്ടിയാൽ ആശുപത്രിയിലും കയറിയിറങ്ങണമെന്ന അവസ്ഥയിലാണ് ഈ ഗ്രാമവാസികൾ. ആദ്യകാലത്ത് ചിറ്റമല്ലിയിൽ കുറച്ചു കുരങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവ പെറ്റുപെരുകിയതോടെ നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചു. കുരുങ്ങുശല്യം തടയാൻ നാട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു. ഗ്രാമസഭയിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകി മടുത്തിരിക്കുകയാണ് ഗ്രാമവാസികൾ. ഒടുവിൽ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ വീട്ടമ്മമാർ കൂട്ടത്തോടെ എത്തി പരാതി പറഞ്ഞതോടെ അദ്ദേഹത്തിന്റെ…

Read More

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവൺമെന്‍റ് യു.പി സ്കൂളിലെ 12 കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും ഛർദ്ദിലുമായി കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയ ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചോറിനൊപ്പം കുട്ടികൾക്ക് മോരുകറിയും കടലക്കറിയുമാണ് നൽകിയത്. അതേസമയം, ഭക്ഷ്യവിഷബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികളാണ് തമ്പകച്ചുവട് ഗവണ്‍മെന്‍റ് യു.പി സ്‌കൂളില്‍ പഠിക്കുന്നത്.

Read More

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗുജറാത്തിലെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി പങ്കെടുത്തത്. ചില കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതേസമയം, അഹമ്മദാബാദിൽ നിന്നുള്ള മോദിയുടെ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ ആളുകൾ വേദി വിടുന്നത് വീഡിയോയിൽ കാണാം. ഒഴിഞ്ഞ കസേരകളും വലിയ തോതിൽ ക്രമീകരിച്ച വേദിയിൽ കാണാൻ കഴിയും. “അഹമ്മദാബാദില്‍ മോദിജിയുടെ പ്രസംഗം ആരംഭിച്ചയുടന്‍ ജനങ്ങളെല്ലാം യോഗ സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ തുടങ്ങി. ഗുജറാത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.” വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവായ നിതിന്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.

Read More

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കം. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. വനിതാ ഏഷ്യാകപ്പിന്റെ എട്ടാം പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ടൂർണമെൻറിൽ ഇതുവരെ കൂടുതല്‍ കിരീടം നേടിയത് ടീം ഇന്ത്യയാണ്. ആദ്യ ആറ് ഏഷ്യാ കപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2004, 2005, 2006, 2008, 2012, 2016 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങൾ. 2018ൽ നടന്ന ഏഴാം ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ഇംഗ്ലണ്ടിനെതിരായ ട്വൻറി-20 പരമ്പരയിൽ പൊരുതിത്തോറ്റെങ്കിലും ഏകദിന പരമ്പര നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീതും സംഘവും.

Read More

ലാഹോര്‍: ക്യാബിൻ ക്രൂ അംഗങ്ങൾ യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കണം എന്ന വിവാദ നിർദേശവുമായി പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്. ഈ നിർദ്ദേശം വിവാദങ്ങൾക്കും ട്രോളുകൾക്കും തിരികൊളുത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎ പുതിയ വിശദീകരണം പുറത്തുവിട്ടു. യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് കാണിച്ച് വ്യാഴാഴ്ചയാണ് പിഐഎ ജീവനക്കാർക്ക് സർക്കുലർ നൽകിയത്. ശരിയായ അടിവസ്ത്രങ്ങളുടെ അഭാവം വിമാനക്കമ്പനിക്ക് ചീത്തപ്പേരും മോശം പ്രതിച്ഛായയും ഉണ്ടാക്കുന്നുവെന്ന് പിഐഎ സർക്കുലറിൽ പറഞ്ഞു. തീര്‍ത്തും അനുചിതമായ കാര്യമാണ് ഇതെന്ന് പല കോണുകളിൽ നിന്നും ഈ നിർദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഈ തിരിച്ചടിയെത്തുടർന്നാണ് പിഐഎ ഉടൻ തന്നെ വിശദീകരണം ഇറക്കിയത്. “ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ ശരിയായ ഡ്രസ് കോഡ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇറക്കിയ ബുള്ളറ്റിനിൽ അശ്രദ്ധമായി, അനുചിതമായ വാക്കുകൾ ഉണ്ടായിരുന്നു” പിഐഎ യുടെ ചീഫ് എച്ച്ആർ ഓഫീസർ രേഖാമൂലമുള്ള വിശദീകരണത്തിൽ പറഞ്ഞു.

Read More

ഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5,551 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ ആക്ട് പ്രകാരമാണ് നടപടി. ഏപ്രിലിൽ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കിയത്.  ചൈനീസ് കമ്പനി അനധികൃതമായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണം കടത്തുന്നുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.  രാജ്യത്തിന് പുറത്ത് ഷവോമി ഇന്ത്യ ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റി കണ്ടെത്തി. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. റോയൽറ്റിയുടെ പേരിൽ ഷവോമി ഇന്ത്യ വിദേശത്തേക്ക് പണം അയച്ചതായി ഏപ്രിലിൽ തന്നെ ഇഡി കണ്ടെത്തിയിരുന്നു.

Read More

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണമുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വേദിയിൽ തടിച്ചുകൂടിയ ജനത്തോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി, സിറോഹിയിൽ വീണ്ടും വരുമെന്നും ഉറപ്പു നൽകി. “ഇവിടെയെത്താൻ വൈകിപ്പോയി. ഇപ്പോൾ സമയം രാത്രി പത്തായി. നിയമവും ചട്ടങ്ങളും അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ്സു പറയുന്നു. അതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.” ഉച്ചഭാഷിണി ഉപയോഗിക്കാതെ പ്രധാനമന്ത്രി വ്യക്തമാക്കി. “പക്ഷേ, ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. ഇതിനു പകരം മറ്റൊരു ദിവസം ഞാൻ ഇവിടെ വന്ന് നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നൽകും.” മോദി പറഞ്ഞു. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ…

Read More

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഏറ്റവും വില കുറഞ്ഞത് ഡൽഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊൽക്കത്തയിൽ 1,959 രൂപയും മുംബൈയിൽ 1,811.5 രൂപയും ചെന്നൈയിൽ 2,009.5 രൂപയുമാണ് ഇന്നത്തെ വില.

Read More

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്ന സംശയത്തെ തുടർന്ന് മുഹമ്മദ് സിറാജിനെയും ഉമ്രാൻ മാലിക്കിനെയും ബാക്ക് അപ്പ് പേസർമാരായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. മെയ് ആറിന് ലോകകപ്പിനായി പുറപ്പെടുന്ന 15 അംഗ ഇന്ത്യൻ ടീമിനൊപ്പം ഇരുവരും ഓസ്ട്രേലിയയിലേക്ക് പോകും. ഒക്ടോബർ ആറിന് പെർത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരാഴ്ച പരിശീലനം നടത്തിയശേഷം ബ്രിസ്ബേനിലേക്ക് പോകും. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം 17ന് ബ്രിസ്ബേനിൽ നടക്കും. നേരത്തെ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയിരുന്നു. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ ലോകകപ്പ് ടീമിൽ ഇടം പിടിച്ച താരമാണ് ഷമി.

Read More