Author: News Desk

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം. അനുമാനങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇ.ഡി എന്നും, കേസിൽ കക്ഷി ആകാതെയാണ് ഉന്നത രാഷ്ട്രീയ പദവികൾ വഹിക്കുന്നവർക്കെതിരെ ഇ.ഡി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ജയിൽ ഉദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ ആരോപിച്ചിരുന്നു. ഇഡിയുടെ…

Read More

ന്യൂയോർക്ക്: തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തത് ഉൾപ്പെടെ, യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരടു പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. ചർച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന വാദം ആവർത്തിച്ച് കൊണ്ടാണ് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുക്രെയ്‌നിൽ റഷ്യയുടെ നീക്കം കനക്കുന്നതിൽ ഇന്ത്യ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് റഷ്യയോട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സമ്പൂർണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുൻനിർത്തി എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രക്ഷാസമിതിയിൽ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎസും അൽബേനിയയും 15 അംഗ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരട് പ്രമേയത്തിൻമേലായിരുന്നു വോട്ടെടുപ്പ്. രാജ്യാന്തര സമൂഹം അംഗീകരിച്ച യുക്രെയ്ന്റെ അതിർത്തികളിൽ കടന്നുകയറി അവരുടെ…

Read More

ശിവകാർത്തികേയൻ തമിഴിൽ തുടരെയുള്ള ഹിറ്റുകളുടെ തിളക്കത്തിലാണ്.  ശിവകാർത്തികേയന്‍റെ ഏറ്റവും അവസാനത്തെ രണ്ട് റിലീസുകളായ ‘ഡോക്ടർ’, ‘ഡോൺ’ എന്നീ ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ശിവകാർത്തികേയന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിൻസ്’ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് പ്രിൻസ് പൂര്‍ത്തിയായിരിക്കുന്നത്. പ്രിൻസിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ 42 കോടി രൂപയ്‍ക്കാണ് സ്വന്തമാക്കിയത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി കെ വിഷ്ണുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു റൊമാന്‍റിക് കോമഡിയായി കണക്കാക്കപ്പെടുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ എസ് ആണ്. ശ്രീ വെങ്കിടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമ്മിക്കുന്നത്. ഒരു വിദേശ സ്ത്രീയുമായി പ്രണയത്തിലാകുന്ന ഒരു തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പ്രിൻസിൽ യുക്രൈൻ താരം മറിയ…

Read More

ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബര്‍ മോട്ടോര്‍ സൈക്കിളായ ജാവ പെരാക്ക് 2019-ല്‍ പുറത്തിറക്കിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍, കമ്പനി പുതിയ ജാവ 42 ബോബര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്മെന്റോടുകൂടിയ ജാവ 42 ആണ് ഇത്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും എന്ന് കമ്പനി അറിയിച്ചു. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ഡൽഹി എക്‌സ് ഷോറൂം വില. അടുത്ത ആഴ്ച ആദ്യം മുതല്‍ ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലുടനീളം ഇത് ടെസ്റ്റ് റൈഡുകള്‍ക്കും ഡെലിവറികള്‍ക്കും ലഭ്യമാകും.

Read More

തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താൻ പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂർ എംപി. പാർട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് രംഗത്തിറങ്ങിയ തിരുത്തൽവാദി സംഘം (ജി 23) ഹൈക്കമാൻഡിന്‍റെ പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. തങ്ങൾ പറഞ്ഞ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ഖാർഗെയെ പിന്തുണച്ചതായിരിക്കാമെന്നാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. പ്രകടന പത്രികയിലെ ഭൂപടത്തിലെ പിശക് മനപ്പൂർവ്വമല്ലെന്നും തെറ്റിന് നിരുപാധികം മാപ്പ് പറയുന്നെന്നും തരൂർ പറഞ്ഞു. പ്രകടന പത്രികയിൽ ചേർത്ത ഭൂപടത്തിൽ പാക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് തന്റെ സ്ഥാനാർഥിത്വം. ഖാർഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. താന്‍ പുതിയ ചിന്താധാരയെന്നും തരൂര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഖാർഗെയെ…

Read More

ഒരുമാസം മുമ്പാണ് മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയിൽ, ഹാച്ച്ബാക്കിൽ വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്നാണ് റിപ്പോര്‍ട്ട്. 25,000 രൂപ കിഴിവാണ് പുതിയ K10-ന് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആൾട്ടോ 800cc ഹാച്ച്ബാക്കിന് 29000 രൂപയുടെ ആനുകൂല്യം ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഒരു കാർ ഇത്തരമൊരു സ്‍കീമിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ അപൂർവമാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

Read More

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരിൽ എട്ട് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ. കണ്ണൂരുകാരനാണെങ്കിലും കോഴിക്കോട്ടുനിന്നുള്ള എം.പിയായ എം.കെ രാഘവന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് എന്‍.കെ അബ്ദു റഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, കെ.എം ഉമ്മര്‍, മഠത്തില്‍ നാണു, പി.രത്‌നവല്ലി, എ. അരവിന്ദന്‍ എന്നിവരാണ് ഒപ്പുവെച്ചവര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തരൂരിന്റെ വിശ്വസ്തരായ രണ്ടുപേര്‍ ഈ നേതാക്കളെ കണ്ടാണ് ഒപ്പ് വാങ്ങിയത്. സംസ്ഥാനത്തു നിന്ന് തമ്പാനൂര്‍ രവി, പി. മോഹന്‍രാജ് തുടങ്ങിയവരെല്ലാം തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.

Read More

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു. ഇന്നലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണയുടനെ സാഗർ പാണ്ഡെയെ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.  സാഗർ പാണ്ഡെയുടെ വിയോഗത്തിൽ സൽമാൻ ഖാൻ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സൽമാൻ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളിൽ സാഗർ പാണ്ഡെ അഭിനയിച്ചിട്ടുണ്ട്. സൽമാനൊപ്പം, കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ് ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിൽ സാഗർ പാണ്ഡെ പ്രവർത്തിച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ് സാഗർ.

Read More

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വി സി ഡോ.വി.പി മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിക്കും. സെനറ്റ് പേര് നൽകാത്തതിനെ തുടർന്ന് ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. വി സിയുടെ നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന് വി സി ആരോപിച്ചിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കാനുള്ള സെനറ്റ് പ്രമേയത്തിന് മറുപടിയില്ലാത്തതിനാലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്നായിരുന്നു വി സിയുടെ വിശദീകരണം. സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്ന് സിൻഡിക്കേറ്റ് യോഗത്തിന് ശേഷം വി സി ഡോ.വി.പി മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിച്ചു. സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനവുമായി മുന്നോട്ട് പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവൻ മറുപടി നൽകി.

Read More

തിരുവനന്തപുരം: ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ സഹപ്രവർത്തകരുടെ പിന്തുണയാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്. ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർത്ഥിക്കായിരിക്കും വോട്ടെന്ന നിലപാടിലാണ് വിവിധ ഗ്രൂപ്പുകൾ. ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് നെഹ്റു കുടുംബം പരസ്യമായി പറയുമ്പോഴും മല്ലികാർജുൻ ഖാർഗെ അവരുടെ മൗന പിന്തുണയോടെയാണ് മത്സരിക്കുന്നത്. കേരളത്തിൽ നിന്നുള്ള 303 പേർക്കാണ് വോട്ടവകാശമുള്ളത്. കേരളത്തിൽ നിന്നുള്ളവരുടെ ഒപ്പോടെയാണ് തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ റോൾ ഇല്ലാത്തതിനാൽ തരൂരിന് സംഘടിത പിന്തുണ ലഭിക്കുന്നില്ല. തരൂരിന് ഒറ്റയ്ക്ക് വോട്ട് തേടേണ്ടി വരും. എന്തുകൊണ്ടാണ് തരൂർ വിപരീത സാഹചര്യത്തിൽ മത്സരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. പുതുതലമുറയിൽ താൻ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം. അന്താരാഷ്ട്രതലത്തിലുള്ള തന്റെ അനുഭവപരിചയവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കരുതുന്നു.

Read More