Author: News Desk

ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) സെപ്റ്റംബർ മാസത്തിൽ 15,378 യൂണിറ്റുകൾ വിറ്റതായി പ്രഖ്യാപിച്ചു. അങ്ങനെ 2021 ലെ ഇതേ കാലയളവിനേക്കാൾ 66 ശതമാനം വളർച്ച രേഖപ്പെടുത്തി. ടൊയോട്ട കിർലോസ്കർ 2021 സെപ്റ്റംബറിൽ 9,284 യൂണിറ്റുകൾ വിറ്റു. 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിലെ സഞ്ചിത മൊത്തക്കച്ചവട വിപണിയിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 68 ശതമാനം ശ്രദ്ധേയമായ വളർച്ചയാണ് ഉണ്ടായതെന്ന് വാഹന നിർമ്മാതാക്കൾ പറഞ്ഞു.

Read More

2022 സെപ്റ്റംബറിൽ വിൽപ്പനയിൽ 17 ശതമാനം വർദ്ധനവുണ്ടായതായി സ്കോഡ ഓട്ടോ ഇന്ത്യ ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം 3,027 യൂണിറ്റുകൾ വിറ്റഴിച്ച അതേ മാസത്തെ അപേക്ഷിച്ച് സ്കോഡ കഴിഞ്ഞ മാസം 3,543 യൂണിറ്റുകൾ വിറ്റു. കുശാഖ്, സ്ലാവിയ തുടങ്ങിയ മോഡലുകൾ കഴിഞ്ഞ മാസം വിൽപ്പന കണക്കുകൾ ക്രിയാത്മകമായി വർദ്ധിപ്പിച്ചതായി സ്കോഡ പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിലും രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ടച്ച്പോയിന്‍റുകൾ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പിറ്റെർ സോൾക് പറഞ്ഞു.

Read More

ഡൽഹി: കേരളത്തിൽ ആർ.എസ്.എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷ ഒരുക്കുന്നത്. ഇവർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും, ഇതിനേക്കാൾ ഉപരിയായി, ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.  കേരളത്തിലെ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നോട്ടമിട്ട നേതാക്കളുടെ പേരുകൾ അടങ്ങിയ ഹിറ്റ്ലിസ്റ്റ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്കും സുരക്ഷ ഒരുക്കുന്നത്. 

Read More

ന്യൂഡൽഹി: അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്‍റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ മേധാവികൾ ചടങ്ങിൽ പങ്കെടുത്തു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഐഎംസി. തുടക്കത്തിൽ, വേഗതയേറിയ 5ജി ടെലികോം സേവനം തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിൽ ലഭ്യമാകും. ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് 5ജി സർവീസുകൾ ആദ്യം എത്തുക. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. ഉയർന്ന വേഗതയും കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റൻസിയുള്ളതുമായ ശൃംഖലയാണ് 5ജി. OFDM എന്ന എൻകോഡിങ് ആണ് 5ജിയിൽ ഉപയോഗിക്കുന്നത്.…

Read More

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ ഇലക്ട്രിക് കാറായ പുതിയ ടിയാഗോ ഇവി ടാറ്റാ മോട്ടോഴ്‍സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അടിസ്ഥാനപരമായി നിലവിലെ ഐസിഇ പവർഡ് ടിയാഗോ ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പാണ് ഇത്. പുതിയ മോഡലിന് 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് വില വരിക. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് വാഹനം എത്തുന്നത്.  നിലവിലുള്ള മോഡലുകളുടെ ഇലക്‌ട്രിഫൈഡ് പതിപ്പുകൾ ഉൾപ്പെടെ ഒന്നിലധികം പുതിയ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചെറുതായി പരിഷ്‌ക്കരിച്ച ICE പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ടിഗോർ, നെക്‌സോൺ, ടിയാഗോ ഇവികൾ. ഇന്ധന ടാങ്ക് സ്ഥലത്തും ബൂട്ട് ഫ്ലോറിലും ഘടിപ്പിച്ച കസ്റ്റം സ്പ്ലിറ്റ്-ബാറ്ററി പായ്ക്ക് ഈ മോഡലുകളുടെ സവിശേഷതയാണ്. മറുവശത്ത്, ബ്രാൻഡിന്റെ ജെൻ 2 ഇവികൾ ഒരു വലിയ ബാറ്ററി പാക്കിനായി കൂടുതൽ ഇടം സൃഷ്ടിക്കുന്നതിനായി നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Read More

കോഴിക്കോട്: നിരോധനത്തെ തുടർന്ന് പോലീസും എൻഐഎയും പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരെ നടപടികൾ ആരംഭിച്ചു. മിക്ക ജില്ലകളിലെയും പോപ്പുലർ ഫ്രണ്ടിന്‍റെയും മറ്റ് നിരോധിത സംഘടനകളുടെയും ഓഫീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നോട്ടീസ് ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിൽ പ്രവേശിക്കുന്നവർക്കെതിരെ യു.എ.പി.എ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് കളക്ടറുടെ ഉത്തരവ് പ്രകാരം വടകര പ്രദേശത്തെ ഓഫീസുകൾ സീൽ ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എൻ.ഐ.എ സംഘം കണ്ടുകെട്ടി. കോഴിക്കോട് നഗരത്തിലെ അഞ്ച് ഓഫീസുകളും വടകരയിലെ നാല് ഓഫീസുകളുമാണ് അടച്ചത്. കോഴിക്കോട് നഗരത്തിലെ ഓഫീസുകൾ സീൽ ചെയ്യാനുള്ള കളക്ടറുടെ ഉത്തരവ് അടുത്ത ദിവസം പുറപ്പെടുവിക്കും. ഇതിന് മുന്നോടിയായി പോലീസ് നോട്ടീസ് ഒട്ടിച്ചതായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എ ശ്രീനിവാസ് പറഞ്ഞു. എറണാകുളം ജില്ലയില്‍ ഇതുവരെ മൂന്ന് ഓഫീസുകളാണ് പോലീസ് പൂട്ടി നോട്ടീസ് പതിച്ചത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ പെരിയാര്‍ വാലി ട്രസ്റ്റ് കാമ്പസ്, പെരുമ്പാവൂരില്‍ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരിയില്‍ കടവില്‍ ടവേഴ്സിലെ ആദ്യ നിലയിലെ…

Read More

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി നിർദേശിക്കില്ല. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മത്സര രംഗത്തുണ്ട്. യുക്തി അനുസരിച്ച് ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്ന് കെ.പി.സി.സി അറിയിച്ചു. മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്നത് ഹൈക്കമാൻഡിന്‍റെ പിന്തുണയോടെയാണ്. ജി 23 നേതാക്കളുടെ പിന്തുണയും ഖാർഗെ നേടിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നടക്കം ശശി തരൂരിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. നാമനിർദ്ദേശ പത്രികയിലും അദ്ദേഹം ഒപ്പുവെച്ചു. എം കെ രാഘവൻ എം പി, കെ സി അബു, തമ്പാനൂർ രവി എന്നിവരും തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിട്ടുണ്ട്. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്ക് എ.കെ ആന്‍റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ട്.

Read More

ഇന്ത്യയിലെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്. മികച്ച യുവ ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോർട്ട്. 2025ഓടെ 2 ദശലക്ഷം ജീവനക്കാർ ഐ ടി രംഗം വിടുമെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതോടെ പലരും ഓഫിസിൽ എത്താൻ മടിക്കുന്നു. കൂടാതെ ഒരേ സമയം പല കമ്പനികൾക്ക് ജോലി ചെയ്യുന്ന പ്രവണതയും വർധിക്കുന്നുണ്ട്. ജീവനക്കാർ മൂൺ ലൈറ്റിംഗ് ചെയ്യുന്നതിനെതിരെ പ്രമുഖ കമ്പനികൾ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് കമ്പനികൾക്ക് ജോലി ചെയ്യുന്നത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Read More

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം ഗാന്ധിജയന്തി ദിനത്തിൽ നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 2നാണ് ഇത്തരമൊരു പരിപാടി ആരംഭിക്കേണ്ടത്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻമാരുടെ സമിതി (കെസിബിസി) ഉന്നയിച്ച എതിർപ്പിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read More

പത്തനംതിട്ട: ലഹരിവിരുദ്ധ ക്യാംപെയ്ൻ നാളെ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭാ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ, പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ തീരുമാനത്തിൽ കെസിബിസി നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നാളെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരീക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി…

Read More