Author: News Desk

ന്യൂ ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്യാങ്സ്റ്റര്‍ ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കപുര്‍ത്തല ജയിലിൽ നിന്ന് മാൻസയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയാണ് ദീപക്. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനാണ് ലോറൻസ് ബിഷ്ണോയി. ശനിയാഴ്ചത്തെ സംഭവം ഉൾപ്പെടെ ഇത് നാലാം തവണയാണ് ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. 2017ൽ അംബാല ജയിലിൽ കഴിയവെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് ദീപക് രക്ഷപ്പെട്ടിരുന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. കൊലപാതകത്തിന്‍റെ വീഡിയോകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതയും ദീപക്കിനുണ്ട്.  മെയ് 29നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. മൂസെവാലയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു ബന്ധുവിനും…

Read More

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ആരംഭിക്കുന്നതിന് മുമ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയർ താരം ശിഖർ ധവാനോ സഞ്ജു സാംസണോ ഇന്ത്യൻ ക്യാപ്റ്റനായേക്കും. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിനാലാണ് പുതിയ ക്യാപ്റ്റനെ തേടുന്നത്. ഏകദിന പരമ്പര ആരംഭിക്കുന്ന അതേ ദിവസം തന്നെ ഇന്ത്യൻ ടീം പുറപ്പെടും. ഇടക്കാലത്ത് ക്യാപ്റ്റൻമാരായിരുന്ന ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരും ലോകകപ്പിനുള്ള ടീമിലുണ്ട്. സീനിയർ താരങ്ങൾക്ക് വിശ്രമം നല്‍കിയപ്പോഴൊക്കെ ധവാനായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധവാനായിരുന്നു ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്.

Read More

കണ്ണൂർ: സി.പി.എം പി.ബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് വാട്സ് ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗണ്മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരൻ ഉറൂബിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഇപ്പോൾ ഉപരോധ സമരം നടക്കുന്നത്. എൽവിഎച്ച്എസ് പിടിഎ 2021-22 എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെതിരെ ഇയാൾ അപകീർത്തികരമായ കുറിപ്പിട്ടത്. സംസ്ഥാന പൊലീസിനെ നവീകരിക്കാൻ മുൻകൈയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഇത് ഓർത്തെടുക്കുമ്പോഴാണ്, കോടിയേരിയുടെ മരണത്തിന് പുറകെ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കോടിയേരിക്കെതിരെ അപകീർത്തികരമായ പോസ്റ്റിടുന്നത്. എക്കാലവും വിവാദങ്ങളിൽപ്പെട്ട ആഭ്യന്തരവകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു മന്ത്രിസ്ഥാനത്തെ കോടിയേരിയുടെ വിജയം.

Read More

ഗുജറാത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷത്തിനിടെയാണ് സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്. കെജ്രിവാളിന്‍റെ ദേഹത്ത് പ്ലാസ്റ്റിക് കുപ്പി പതിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കെജ്രിവാൾ കഴിഞ്ഞ ദിവസമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ആരാണ് കുപ്പി എറിഞ്ഞതെന്ന് വ്യക്തമല്ല.

Read More

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ അതിജീവിച്ചവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ, റെസ്റ്റോറന്‍റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീ കൗണ്ടിയിൽ മാത്രം 35 പേരാണ് മരിച്ചത്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ബുധനാഴ്ച ഫ്ലോറിഡ സന്ദർശിക്കും. അതേസമയം, ഫിയോന ചുഴലിക്കാറ്റിൽ തകർന്ന പ്യൂർട്ടോ റിക്കോ സന്ദർശിച്ച ശേഷമാകും തിങ്കളാഴ്ച അദ്ദേഹം ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് ഫിയോന അമേരിക്കയിൽ ആഞ്ഞടിച്ചത്.  വൈദ്യുതിയും ഫോൺ ബന്ധവും പൂർണ്ണമായും തകരാറിലായി. ഫ്ലോറിഡയിൽ 9,00,000 പേർക്ക് വൈദ്യുതി ലഭ്യമല്ല. വിർജീനിയയിലും നോർത്ത് കരോലിനയിലുമായി 45,000 പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പാലങ്ങൾ…

Read More

ഡൽഹി: ഡൽഹിയിൽ ഇനി മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിന് ഡൽഹിയിലെ വാഹന ഉടമകൾ മലിനീകരണ നിയന്ത്രണ (പിയുസി) സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കൈവശം വയ്ക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. പരിസ്ഥിതി, ഗതാഗതം, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടപടിക്രമങ്ങളും പദ്ധതി നടത്തിപ്പും യോഗത്തിൽ ചർച്ച ചെയ്തു. ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണം വാഹനങ്ങളിൽ നിന്നുള്ള പുകയാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതിന് വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) നിർബന്ധമാക്കിയുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്നും ഗോപാൽ റായ് പറഞ്ഞു

Read More

കോട്ടയം: ചങ്ങനാശേരി ദൃശ്യം മോഡൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ. മുത്തുകുമാർ എന്നയാളാണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദുകുമാറിനെ മുത്തുകുമാർ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കാണാതായെന്ന പരാതി ലഭിച്ചതോടെ മൊബൈൽ ഫോണിന്‍റെ കോൾ റെക്കോർഡ് പരിശോധിച്ച പൊലീസ് ബിന്ദുകുമാറിന് അവസാനമായി ലഭിച്ച ഫോൺ കോൾ മുത്തുകുമാറിന്‍റേതാണെന്ന് കണ്ടെത്തി. ഇതേതുടർന്ന് പൊലീസ് മുത്തുകുമാറിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അന്ന് വിളിച്ചിരുന്നോ എന്നറിയില്ലെന്ന തരത്തിൽ ആയിരുന്നു മറുപടി. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു.  ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തുകുമാർ താമസിച്ചിരുന്ന വാടക വീട്ടിലെത്തി പരിശോധന നടത്തി. അപ്പോഴാണ് വീടിന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമ്മാണം കണ്ടത്. അത് പൊളിച്ച് പരിശോധിച്ചപ്പോൾ അതിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.

Read More

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാവ് ശശിതരൂരിനെ തള്ളി കെപിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരൻ പക്ഷക്കാരനുമായ കെ ജയന്ത്. കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുൽ ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് ഇറങ്ങുമ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും പ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിൽക്കുന്ന കൂറുള്ള നേതാവ് വേണം അധ്യക്ഷ സ്ഥാനത്തെന്ന് കെ ജയന്ത് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ജയന്ത് തന്‍റെ വോട്ട് ആര്‍ക്കാണെന്ന് വ്യക്തമാക്കിയത്. “ഇന്ത്യയിലെ മുഴുവൻ നേതാക്കളെയും പേരെടുത്തു വിളിക്കുവാൻ ബന്ധമുള്ള നേതാവാണ് ഖാര്‍ഗെ. ചാതുർവർണ്യത്തെ തിരിച്ചു കൊണ്ടുവരുവാൻ സംഘപരിവാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ഈ കെട്ടകാലത്തു 60 വർഷകാലം നേതൃത്വപരമായ കഴിവ് തെളിയിച്ചു കടന്നു വന്ന കോൺഗ്രസിന്റെ ദളിത് മുഖം. തനിക്കു മുകളിലാണ് പാർട്ടിയെന്ന് തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ച  മല്ലികാർജുൻ ഖാർഘയെ അഭിമാനത്തോട് കൂടി ഞാൻ പിന്തുണയ്ക്കുന്നു.” കെ ജയന്ത് വ്യക്തമാക്കി.

Read More

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രശ്മിക ഭാഷ ഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി”ന്റെ ബോളിവുഡ് റീമേക്കിൽ രശ്മിക അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ചിത്രത്തിൽ ടൈഗർ ഷ്രോഫിന്‍റെ നായികയായാകും രശ്മിക അഭിനയിക്കുക. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്ബൈ’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. ‘ചില്ലര്‍ പാര്‍ട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ഗുഡ്‍ബൈ ചിത്രം സംവിധാനം ചെയ്യുന്നത്. വികാസാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. നീന ഗുപ്ത, സുനിൽ ഗ്രോവർ, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക്…

Read More

അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന് നടന്ന വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം മൂലമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമായാണോ എന്നാണ് മമ്മൂട്ടിയോട് വാർത്താസമ്മേളനത്തിൽ ചോദിച്ചത്. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. അത് ചർച്ച ചെയ്യാൻ പോയാൽ ഒരു ദിവസം മതിയാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഓരോരുത്തരും അവർ അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അത് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ഒരു ധാരണയാണ് വേണ്ടത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Read More