- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
- മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ സമാപിച്ചു
Author: News Desk
കണ്ണൂര്‍: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാൻ ടൗൺ ഹാളിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്.
മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തീയേറ്ററുകളിൽ തരംഗമാവുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് വിവിധ സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നായിരുന്നു ആദ്യ ദിനം മുതൽ ലഭിച്ച പ്രതികരണം. മണിരത്നം ചിത്രം വൻ ഹിറ്റാകുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ ചിത്രങ്ങൾ അണിനിരക്കുന്നു. ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ…
സ്മാര്‍ട്‌ഫോണുകളും ഇന്റർനെറ്റും ഇല്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെ, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇറ്റലിയിലെ നേപ്പിൾസ് ഫെഡെറികോ സർവകലാശാലയിൽ നടന്ന ഓണററി ബിരുദദാനച്ചടങ്ങിൽ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഭാവിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആപ്പ് സ്റ്റോറിൽ ഇതിനകം ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകൾ ഉണ്ട്. അതിന്റെ സാധ്യതകൾ ഇനിയും വർദ്ധിക്കും. എല്ലാ മേഖലകളെയും ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ് എആർ എന്ന് ഞാൻ കരുതുന്നു. എആർ ഉപയോഗിച്ച് പഠിപ്പിക്കുന്നതും കാര്യങ്ങൾ ആ രീതിയിൽ വിശദീകരിക്കുന്നതും സങ്കൽപ്പിക്കുക. ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലഘട്ടത്തിൽ നമ്മൾ എങ്ങനെ ജീവിച്ചുവെന്ന് നമ്മൾ തിരിഞ്ഞുനോക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാലം ഉടനുണ്ടാകുമെന്ന് ഞാൻ പറയുന്നു.” അദ്ദേഹം ഡച്ച് മാധ്യമമായ ബ്രൈറ്റിനോട് പറഞ്ഞു. സമീപ വർഷങ്ങളിൽ, വിവിധ കമ്പനികൾ മെറ്റാവേഴ്‌സ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് അതിന്റെ പേർ മെറ്റ…
ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ ശുപാർശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ കോഡിന്‍ അധിഷ്ഠിത ചുമ സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഡിസിജിഐ കൈക്കൊള്ളും. ഒരു മരുന്നിൽ ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ. അഞ്ച് മരുന്നുകൾക്ക് ഇടക്കാല ആശ്വാസം നൽകിയെങ്കിലും, ഫാർമസി കമ്പനികളോട് അവയുടെ ഉപയോഗം സാധൂകരിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 19 നിശ്ചിത ഡോസ് കോമ്പിനേഷനുകൾ അവലോകനം ചെയ്യാൻ ഫെബ്രുവരി 2ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടേതാണ് നിർദേശം. നിരോധിക്കാൻ നിർദേശിച്ചവയിൽ മിക്ക മരുന്നുകളും വ്യാപകമായി ഇന്ത്യയിൽ ഉപയോഗിക്കുന്നവയാണ്.
കാൺപൂർ: കേടായ ഒരു ഓക്സിമീറ്റർ കാരണം യുവാവിന്റെ മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. ഒരു ആദായനികുതി ജീവനക്കാരന്‍റെ മൃതദേഹമാണ് 18 മാസത്തോളം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത്. കാണ്‍പൂരിലാണ് സംഭവം. വീട്ടിൽ ഉണ്ടായിരുന്നത് ഒരു കേടായ ഓക്സിമീറ്റർ ആയിരുന്നു. അതുവെച്ചാണ് രാം ദുലാരി എന്ന സ്ത്രീ തന്‍റെ മകൻ വിംലേഷ് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിച്ചത്. ആ ഓക്സിമീറ്റർ എപ്പോഴും വിംലേഷിന്‍റെ വിരലിൽ വച്ചിരുന്നു. അതിൽ റീഡിംഗും കാണിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ദുലാരി തന്‍റെ മകൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിച്ചത്. രാം ദുലാരി മാത്രമല്ല, കുടുംബവും അങ്ങനെ വിശ്വസിച്ചു. അസുഖമായി കിടന്ന കാലത്ത് പരിചരിച്ചിരുന്ന പോലെ മൃതദേഹം പരിചരിച്ചു എന്നും പൊലീസിന്റെ റിപ്പോർട്ട് പറയുന്നു. വിംലേഷിന്റെ അമ്മ അന്ധവിശ്വാസിയാണെന്നും പറയപ്പെടുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് വിംലേഷിന്‍റെ വീട്ടിൽ പരിശോധന നടത്തി. പ്രത്യേകിച്ച് വിംലേഷ് കിടന്നിരുന്ന മുറി വിശദമായി പരിശോധിച്ചു. കൂടാതെ വീട്ടിലെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുകയും ചെയ്തു. വിംലേഷ് മരിച്ചു എന്ന് തനിക്ക് അറിയാമായിരുന്നു എന്ന്…
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ സൽമാന്‍റെ ‘കിംഗ് ഓഫ് കോത്ത’. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. ദുൽഖറും ഗോകുലും ഒരുമിച്ചുള്ള ചിത്രം സിനിമയുടെ ലൊക്കേഷനിൽ നിന്നാണെന്ന തരത്തിൽ വൈറലാവുകയാണ്. ദുൽഖറിന്‍റെ നിർമ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചിത്രവും ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് fരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവസമ്പത്ത് മല്ലികാർജുൻ ഖാർഗെയ്ക്കുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് ശുദ്ധമായ ഹൃദയമുണ്ടെന്നും ഖാർഗെ ഒരു ദളിതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഖാർഗെ വിജയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. രാജസ്ഥാന്‍ സെക്രട്ടറിയേറ്റില്‍ മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രഖ്യാപനം. തരൂര്‍ നല്ല മനുഷ്യനാണെന്നും ഉയര്‍ന്ന ചിന്താഗതിയുണ്ടെന്നും പക്ഷേ വരേണ്യവര്‍ഗത്തില്‍ നിന്നുള്ളയാളാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
ടെഹ്റാൻ: ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷന് നേരെ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. സഹേദാൻ നഗരത്തിലെ പള്ളിക്ക് സമീപം ഒളിച്ചിരുന്ന അക്രമികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 32 കാവൽക്കാർക്കും പരിക്കേറ്റു. ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇറാനിയൻ യുവതി മരിച്ചതിനെ തുടർന്ന് ഇറാനിൽ നടന്ന രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ബലൂചി വംശീയ വിഘടനവാദികൾ മുമ്പും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം മേധാവി സയ്യിദ് അലി…
അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഉക്രൈൻ-റഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂണിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില നാല് ദിർഹം കടന്നിരുന്നു. അതിനുശേഷം വില ക്രമേണ കുറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം ജൂലൈയിൽ ഏറ്റവും മോശമായ അവസ്ഥയിൽ എത്തിയപ്പോൾ യുഎഇയിലെ സൂപ്പർ 98 പെട്രോളിന് 4.63 ദിർഹമായിരുന്നു വില. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധന വിലയായിരുന്നു ഇത്. രണ്ട് ദിവസം മുമ്പ് ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ സൂപ്പർ 98 പെട്രോളിന്‍റെ വില 3.03 ദിർഹമായി. സെപ്റ്റംബറിൽ ഇത് 3.41 ദിർഹമായിരുന്നു. മറ്റ് ഗ്രേഡുകളിലുള്ള പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇതേ കണക്കിൽ കുറഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന്‍റെ വില 2.94 ദിർഹമായിരുന്നു. ഇത് മാർച്ചിൽ 3.23 ദിർഹമായി ഉയർന്നിരുന്നു. …
കണ്ണൂര്‍: എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരിയിലേക്ക് ആരംഭിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര. ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. കോടിയേരിയെ അവസാനമായി കാണാൻ റോഡിന്‍റെ ഇരുവശങ്ങളിലും വൻ ജനപ്രവാഹമാണ് നിറഞ്ഞിരിക്കുന്നത്. മട്ടന്നൂർ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, കൂത്തുപറമ്പ്, ആറാംമൈൽ, വെറ്റുമ്മൽ, കതിരൂർ, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.
