Author: News Desk

ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന സുപ്രധാന അവസരമാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ വെല്ലുവിളികൾ നേരിടാൻ പ്രചണ്ഡ് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് വ്യോമസേന പൈലറ്റുമാർക്കൊപ്പം രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ പറത്തി. തുടർന്ന് വ്യോമാഭ്യാസം നടന്നു. പ്രചണ്ഡ് എന്ന വാക്കിന്‍റെ അർത്ഥം അതിതീവ്രം, അത്യുഗ്രം എന്നാണ്. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും. 16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും.…

Read More

വിവാദങ്ങൾക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. കോടതിയിൽ ഗൗരവ ഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെയാണ് പോസ്റ്ററിൽ കാണുന്നത്. സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി.  ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനിടെ അപമര്യാദയായി പെരുമാറി എന്ന് ഓൺലൈൻ അവതാരക പരാതിയുമായി എത്തിയതോടെ ശ്രീനാഥ് ഭാസി വിവാദത്തിലായിരുന്നു. താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ശ്രീനാഥിനെ താൽക്കാലികമായി സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ പറയുന്ന ചിത്രമാണ് ‘നമുക്ക് കോടതിയിൽ കാണാം’.  ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയാണ്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. 

Read More

ന്യൂദല്‍ഹി: അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്, പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം, ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ പിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം നല്‍കി. വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം.പി സി സി അധ്യക്ഷൻമാർ യോഗം വിളിക്കരുത്.ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികൾ സ്വീകരിക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും.കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർഗ്ഗനിർദേശം പുറത്തിറക്കിയത്.

Read More

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്. കാര്യക്ഷമവും വേഗത്തിലുള്ളതുമായ രോഗനിർണയവും വർഗ്ഗീകരണവും നടത്താൻ ന്യൂറോളജിസ്റ്റുകളെ സഹായിക്കുന്ന ഒരു രീതിയാണിത്. ഐ.ഐ.എസ്.സി.യിലെ ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് വകുപ്പ് (ഡി.ഇ.എസ്.ഇ.) പ്രൊഫസർ ഹാർദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് അൽഗോരിതം വികസിപ്പിച്ചെടുത്തത്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സഹകരണവുമുണ്ടായിരുന്നു. അൽഗോരിതത്തിനുള്ള പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എയിംസ് ഋഷികേശിലെ വിദഗ്ധർ വിശ്വാസ്യതയ്ക്കായി ഇത് പരിശോധിക്കുകയാണെന്നും ക്ലിനിക്കൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ഡി.ഇ.എസ്.ഇ അസി. പ്രൊഫസർ ഹാർദിക് ജെ.പാണ്ഡ്യ പറഞ്ഞു. അപസ്മാര രോഗിയെ തിരിച്ചറിയാൻ നിലവിൽ സ്വീകരിക്കുന്ന രീതിക്ക് ധാരാളം സമയം ആവശ്യമാണെന്നും പിശകുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങള്‍ ആണ് വിന്യസിച്ചത്. മഹാന്‍ എയര്‍ എന്ന ഇറാനിയന്‍ കമ്പനിയുടേതാണ് വിമാനം. അധികൃതകരുടെ അനുമതി ലഭിച്ചതോടെ വിമാനം ചൈനയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Read More

ദുബായ്: ആരാധനാലയങ്ങൾ ചുവരോട് ചുവർ ചേർന്ന് നിൽക്കുന്ന ജെബൽ അലിയുടെ സഹിഷ്ണുതയുള്ള മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുമ്പ് ക്ഷേത്രത്തിന്‍റെ വാതിലുകൾ ഭക്തർക്കായി തുറന്നിരുന്നു. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവരുൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ വൈകുന്നേരം 5 മണിക്ക് ക്ഷേത്രം ഔദ്യോഗികമായി തുറക്കും. എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. ദുബായിലെ ആദ്യത്തെ സ്വതന്ത്ര ഹിന്ദു ക്ഷേത്രമെന്ന ബഹുമതിയും ജെബൽ അലിയിലെ ഗ്രാൻഡ് ടെമ്പിളിന് സ്വന്തമാണ്.

Read More

കൊച്ചി: കേരളത്തിൽ നിന്ന് വൻ തോതിൽ വിദേശത്തേക്ക് ഡോളർ കടത്തിയ ഈജിപ്ഷ്യൻ പൗരനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ്. മൊഴി വൈരുദ്ധ്യങ്ങൾ ഉൾപ്പെടെ ശിവശങ്കറിന്‍റെ വാട്സാപ്പ് ചാറ്റുകൾ തെളിവായി കസ്റ്റംസ് കണ്ടെത്തി. ഡോളർ കടത്ത് കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇത് ഉൾപ്പെടുത്തി. ഡോളർ കടത്ത് കേസിൽ കാര്യമായ തെളിവുകൾ കിട്ടിയില്ലെങ്കിലും ശിവശങ്കറിന്‍റെ മൊഴികൾ സംശയാസ്പദമാണെന്ന് സ്ഥാപിക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്.

Read More

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമ വിവാദത്തിൽ. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹത്തിൽ മഹിഷാസുരന് പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് സമാനമായ രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യത യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി. മാധ്യമപ്രവർത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് പ്രതിമയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Read More

ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിനോട് പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  നിലവിലെ വിലയിൽ ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ തനിക്ക് പോലും കഴിയില്ലെന്ന് പറഞ്ഞ ഗഡ്കരി, പ്രാദേശിക ഉൽപാദനം വർദ്ധിപ്പിച്ചാൽ ഇന്ത്യയിലെ കൂടുതൽ ഇടത്തരക്കാർക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയുമെന്നും പറഞ്ഞു.  പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. “നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുക. എങ്കിൽ മാത്രമേ ചെലവ് കുറയ്ക്കാൻ കഴിയൂ. ഞങ്ങൾ ഇടത്തരക്കാരാണ്. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല.” അദ്ദേഹം വ്യക്തമാക്കി.

Read More

അബുദാബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. -സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ തന്നെ അബൂദബിക്ക് കോവിഡ് മഹാമാരിയെ നേരിടാനായെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സുരക്ഷയും ബിസിനസുകളുടെ തുടര്‍ച്ചയും ഉറപ്പുവരുത്തിയായിരുന്നു എമിറേറ്റ് കോവിഡ് മഹാമാരിയെ നേരിട്ടത്. കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആദ്യമായി ആരംഭിച്ച രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. അബൂദബിയിലെ ആരോഗ്യപരിചരണ സൗകര്യങ്ങളും ഭരണകര്‍ത്താക്കളും കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഏറെ സഹായിച്ചു. ഇതിലൂടെ കോവിഡിനെ അതിജീവിച്ച ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ അബൂദബി ഒന്നാം റാങ്ക് നേടുകയും ചെയ്തിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) ആയിരുന്നു ഇത്തരമൊരു പട്ടിക പുറത്തുവിട്ടത്. പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ആരോഗ്യരംഗത്ത് മാതൃകാപരമായ കോവിഡ് വിരുദ്ധ പോരാട്ടം…

Read More