- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
Author: News Desk
തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂരിന് അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂർ കേരള പര്യടനത്തിൽ പറഞ്ഞു. അതേസമയം, പിസിസി പ്രസിഡന്‍റുമാർ പരസ്യനിലപാട് സ്വീകരിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ വരുന്നതിനു മുമ്പാണ് സുധാകരന്‍റെ പ്രസ്താവനയെന്ന് കെ.പി.സി.സി വിശദീകരിച്ചു. വോട്ട് ഉറപ്പിക്കാൻ തരൂർ കേരളത്തിലെത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. തരൂരിന് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാൻഡിന്‍റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് തരൂരിനെ പിന്തുണയ്ക്കുന്നവർ കരുതുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് എഐസിസി പറയുമ്പോഴും പാർട്ടി ദേശീയ നേതൃത്വം ഖാർഗെയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ്റെ മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള സുധാകരന്‍റെ പരസ്യ നിലപാടിൽ ശശി തരൂരിന് അതൃപ്തിയുണ്ട്. മാർഗനിർദേശങ്ങൾക്ക് മുമ്പാണ് കെ സുധാകരൻ പ്രസ്താവന ഇറക്കിയതെന്ന് കെ.പി.സി.സി പറയുന്നു. മാർഗനിർദേശങ്ങളുടെ…
രാജമല: മൂന്നാറിലെ രാജമല നെയ്മക്കാട് പ്രദേശത്തെ ജനവാസ മേഖലകളിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്താൻ പരിശീലനം ലഭിച്ച വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടുവയെ പിടികൂടാനുള്ള നീക്കം ഇപ്പോൾ പുരോഗമിക്കുകയാണ്. അതേസമയം, ഇന്നും കടുവയെ കണ്ടതായി നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. നെയ്മക്കാട് പ്രദേശത്ത് നാലിടങ്ങളിലായി കടുവയെ പിടികൂടാൻ കൂട് വെച്ചെങ്കിലും കടുവ എവിടെയും കുടുങ്ങിയില്ല. ഇന്ന് കടുവ ഒരു വളർത്തുമൃഗത്തെയും ആക്രമിച്ചിട്ടില്ല എന്നതാണ് നാട്ടുകാരുടെ ഏക ആശ്വാസം. അതേസമയം, 10.30 ഓടെ പെരിയവരാക്ക് സമീപം കടുവയെ കണ്ടതായി പ്രദേശവാസിയായ സാമുവേല്‍ വനംവകുപ്പിനെ അറിയിച്ചു. ഇന്നലെ രാത്രി കടുവയുടെ ദൃശ്യങ്ങൾ പകർത്തിയ സ്ഥലത്തിന് സമീപം തന്നെയാണ് വീണ്ടും കടുവയെ കണ്ടത്. കടുവയെ ഭയന്ന് നെയ്മക്കാട് പ്രദേശത്തെ തോട്ടം തൊഴിലാളികൾ ഇന്ന് ജോലിക്ക് പോയിട്ടില്ല. കടുവയെ പിടികൂടുന്നത് വരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഒളിച്ചിരിക്കുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നൂറുകണക്കിന്…
വിപണിയിൽ അടുത്ത 200 മെഗാപിക്സൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ 200 മെഗാപിക്സൽ ക്യാമറകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഡൈമെൻസിറ്റി 920 പ്രോസസ്സറുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ 200 മെഗാപിക്സൽ ക്യാമറകളും ഉണ്ടാകും. ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി + പിഒഎൽഇഡി ഡിസ്പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കും. ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണുകൾ 8 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ എം എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസർ ആയിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ പിഎഫ്ഐ നിരോധന നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. പിഎഫ്ഐയുടെ പ്രവർത്തനവുമായി ബന്ധപെട്ട് അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതും സർവീസ് ചട്ടം ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ അദ്ദേഹം 2020 ഡിസംബർ 14 മുതൽ സസ്പെൻഷനിൽ ആയിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യ വ്യാപകമായി നടന്ന റെയ്ഡിൽ സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഒ എം എ സലാം എൻഐഎയുടെ കസ്റ്റഡിയിലാണ്.
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും ജൂലൈ ആദ്യ വാരമാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഡോക്ടർമാരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും. ഗർഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നു. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഇതിനിടയിൽ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അടുത്ത ദിവസം നവജാത ശിശുവും മരിച്ചു. ചികിത്സാപിഴവാണ് മരണകാരണമെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ…
അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍ മരിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌നാച്ചില്‍ 90 കിലോ ഉയര്‍ത്തിയ ആന്‍ മരിയ, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 121 കിലോ ഉയര്‍ത്തി വെള്ളിമെഡല്‍ ഉറപ്പിച്ചു. ഉത്തർ പ്രദേശിന്‍റെ പൂർണിമ പാണ്ഡെയാണ് സ്വർണം നേടിയത്. 215 കിലോഗ്രാം ഉയര്‍ത്തിയാണ് പൂർണിമ സ്വർണം നേടിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരങ്ങൾ രേഖാമൂലം അറിയിച്ചില്ല; അതൃപ്തി അറിയിച്ച് രാജ്ഭവൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടന പ്രകാരം രേഖാമൂലം ഗവർണറെ അറിയിക്കാത്തതാണ് അതൃപ്തിക്ക് കാരണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറെ കണ്ട് യാത്രാ പദ്ധതികൾ വിശദീകരിച്ച് വിശദാംശങ്ങൾ രേഖാമൂലം കൈമാറുന്നതാണ് കഴ് വഴക്കം. എന്നാൽ ഇത്തവണ അത് ലംഘിക്കപ്പെട്ടുവെന്ന് രാജ്ഭവൻ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് സംസാരിച്ചത്. 10 ദിവസത്തെ യൂറോപ്യൻ പര്യടനത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചു. ഗവർണർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. എന്നാൽ യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് നിശ്ചയിച്ചതിലും രണ്ട് ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
മുംബൈ: രാജ്യത്തെ കന്നുകാലികളിൽ പടരുന്ന ലംപി വൈറസും വിദേശത്ത് നിന്ന് കൊണ്ടുവന്ന ചീറ്റകളും തമ്മിൽ ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോലെ അവകാശപ്പെട്ടു. രാജ്യത്ത് ലംപി വൈറസ് വ്യാപനത്തിന് പിന്നിൽ നൈജീരിയൻ ചീറ്റകളാണെന്ന് അദ്ദേഹം ആരോപിച്ചു. “ലംപി വൈറസ് നൈജീരിയയിൽ കുറച്ച് കാലമായി നിലവിലുണ്ട്. ഇപ്പോൾ ചീറ്റകളെയും അവിടെ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. കർഷകർക്ക് നഷ്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ചീറ്റകളെ കൊണ്ടുവന്നാൽ, രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ അവസാനിക്കില്ല, ” അദ്ദേഹം പറഞ്ഞു. അതേസമയം, നാനാ പട്ടോലെയെ പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. നാനാ പട്ടോലെയെ ‘മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധി’ എന്നാണ് ഷെഹ്സാദ് വിശേഷിപ്പിച്ചത്. ലംപി വൈറസ് നൈജീരിയയിൽ നിന്നാണ് വന്നതെന്നും ചീറ്റകളാണ് വൈറസ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചീറ്റകളെ നമീബിയയിൽ നിന്നാണ് കൊണ്ടുവന്നത്, നൈജീരിയയിൽ നിന്നല്ല. നൈജീരിയയും നമീബിയയും തമ്മിലുള്ള വ്യത്യാസം…
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്കെതിരായ ഔദ്യോഗിക നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് തന്‍റെ മുന്നേറ്റത്തിന് തടയിടാനാകും എന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിലപാട് സ്വീകരിക്കട്ടെയെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. ഖാർഗെയ്ക്കും തരൂരിനും പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുത്, പക്ഷം ചേരണമെങ്കിൽ പദവികൾ രാജിവയ്ക്കണം… തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദനൻ മിസ്ത്രി എഐസിസി ഭാരവാഹികള്‍ മുതല്‍ വക്താക്കള്‍ വരെയുള്ളവര്‍ക്ക് നൽകിയ നിർദ്ദേശം. എ കെ ആന്‍റണി നാമനിര്‍ദ്ദേശം ചെയ്ത , ദീപേന്ദര്‍ ഹൂഡ , ഗൗരവ് വല്ലഭ് തുടങ്ങിയ ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന കൃത്യമായ സന്ദേശം നല്‍കിയ ശേഷമാണ് മധുസൂദനന്‍ മിസ്ത്രിയിലൂടെ ഹൈക്കമാന്‍ഡ് ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്ത് ഇറക്കിയത്.
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നിലനിൽക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിലാണ് നടപടിയെന്നും ശ്രീനാഥിനെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടന പറഞ്ഞു. ശ്രീനാഥ് ഭാസിക്ക് സിനിമയിൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നടനെ വിലക്കരുതെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് നീക്കിയതായാണ് താൻ മനസിലാക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയത്.
