Author: News Desk

ന്യൂ ഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയുമായി ബന്ധമുള്ള പത്ത് പേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാക് പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശി ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീർ സ്വദേശി ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോർ സ്വദേശി സജാദ് എന്നിവർ ഭീകരർ ആയി പ്രഖ്യാപിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പൂഞ്ചിൽ നിന്നുള്ള സലിം പട്ടികയിലുണ്ടെങ്കിലും ഇപ്പോൾ ഇയാൾ പാകിസ്ഥാനിലാണ്. പുൽവാമ നിവാസിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്ന ഷെയ്ഖ് സാഹബ്. ശ്രീനഗർ സ്വദേശിയായ ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്, നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയിൽ നിന്നുള്ള ഇർഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്‌വാരയിലെ ബഷീർ അഹമ്മദ് പീർ എന്ന എൽമതിയാസ്,…

Read More

കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. 250 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ മാത്രം 100 കോടി രൂപ നേടി. തമിഴ്നാട്ടിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന ചിത്രമെന്ന നേട്ടവും ‘പൊന്നിയിൻ സെൽവൻ’ സ്വന്തമാക്കി. ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും ചെന്നൈയിൽ ഒത്തുചേർന്നു. വിജയാഘോഷത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. ആദ്യ ദിനം 25.86 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ചിത്രങ്ങളുടെ പട്ടികയിൽ ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്താണ്. അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. ‘വലിമൈ’ ആദ്യ ദിനം നേടിയത് 36.17 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ…

Read More

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. സംഭവത്തിന് ശേഷം കാണാതായ യാസിർ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയെ (57) കൊലപ്പെടുത്തിയത് യാസിർ അഹമ്മദാണെന്ന് പ്രാഥമിക അന്വേഷണവും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നതായി ജമ്മു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുകേഷ് സിംഗ് പറഞ്ഞു. സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ജമ്മുവിനടുത്തുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് ഹേമന്ത് ലോഹിയ താമസിച്ചിരുന്നത്. കഴുത്തറുത്ത്, ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ ഓഗസ്റ്റിലാണ് ജയിൽ ഡിജിപിയായി നിയമിച്ചത്. യാസിർ അഹമ്മദ് കടുത്ത വിഷാദത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഡയറിയും ആയുധവും കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോയും പുറത്തുവിട്ടു. ഡയറിയിൽ കൂടുതലും മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. “പ്രിയപ്പെട്ട മരണമേ, എന്‍റെ ജീവിതത്തിലേക്ക് വരൂ,” എന്നാണ് ഡയറിയിലെ ഒരു വാചകം.…

Read More

ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടി നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ ഇരു രാജ്യങ്ങളും വിക്ഷേപിച്ചു. ഇതിന് പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും നടന്നു. അഞ്ച് വർഷത്തിനിടെ ആദ്യമായി ഉത്തരകൊറിയ ജപ്പാന് കുറുകെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത് മേഖലയിൽ പരിഭ്രാന്തി പരത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു.  ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. മിസൈൽ കടലിൽ പതിച്ചെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. നിരവധി പേരെ ഒഴിപ്പിക്കുകയും ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. കമ്യൂണിസ്റ്റ് കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജാപ്പനീസ് സർക്കാർ അപലപിച്ചു.

Read More

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ അപകടസാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ എപിജനറ്റിക് ബയോമാർക്കുകൾ കണ്ടെത്തി. ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞനാണ് കണ്ടെത്തൽ നടത്തിയത്. ഒരു മനുഷ്യൻ രോഗത്തിന്റെ എത്രമാത്രം മൂർദ്ധന്യാവസ്ഥയിലേക്ക് എത്തുമെന്ന് പ്രവചിക്കാൻ കഴിയുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ബയോ മാർക്കറുകൾ പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങളുമായി സംയോജിച്ച് ചെയ്യുന്ന ഈ സാങ്കേതികത രോഗികൾക്കായി മെച്ചപ്പെട്ട ചികിത്സാരീതി വികസിപ്പിക്കാൻ ഡോക്ടർമാരെ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പുരുഷന്മാരിൽ അവരുടെ മുഴകളുടെ സ്വഭാവമനുസരിച്ച് കൂടുതൽ വ്യക്തിഗതമായ ചികിത്സകൾ നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ രോഗം വ്യക്തിയിൽ എത്രമാത്രം വ്യാപിക്കുമെന്ന് തിരിച്ചറിയാതെ ഈ ചികിത്സ നൽകാൻ സാധിക്കില്ലെന്ന് ഗാർവാനിലെ ജനറ്റിക് റിസർച്ച് ലാബിന്റെ തലവനും ഗവേഷകനുമായ പ്രൊഫസർ സൂസൻ പറഞ്ഞു. പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രാരംഭഘട്ടത്തിൽ ഈ തരത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ ഓരോരുത്തരിലും എത്രമാത്രം മാരകം ആകുമെന്ന് നേരത്തെ പ്രവചിക്കാൻ സാധിച്ചാൽ ഡോക്ടർമാർക്ക് മികച്ച ചികിത്സാരീതി നിർദ്ദേശിക്കാൻ ആയേക്കും. എപിജെനോം…

Read More

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ഉള്ളടക്കം അടങ്ങിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ടിക് ടോക്കിന് പിഴ ചുമത്തിയത്. റഷ്യൻ വാര്‍ത്താവിനിമയ നിയന്ത്രണ വിഭാഗമായ റോസ്‌കോംനാഡ്സർ നൽകിയ പരാതിയെ തുടർന്നാണ് മോസ്‌കോയിലെ ടാഗന്‍സ്‌കി ഡിസ്ട്രിക്റ്റ് കോടതിയുടെ നടപടി. ടിക് ടോക്കിന് 30 ലക്ഷം റൂബിൾ (ഏകദേശം 40,77,480 രൂപ) പിഴയടയ്ക്കേണ്ടി വരും. ഒരു യുക്രൈൻ രാഷ്ട്രീയ നേതാവിൻ്റെ അഭിമുഖം സംപ്രേഷണം ചെയ്ത ആമസോൺ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമായ ട്വിച്ചിനെതിരെയും, വ്യാജമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്.

Read More

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ ഇനിയും അവസാനിച്ചിട്ടില്ല. മൂളു പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ 2 പേർ ഹനാൻ ബിൻ യഖൂബും, ജംഷദുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Read More

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണച്ചിത്രങ്ങളിലൊന്നായിരുന്നു ‘ഒരു തെക്കൻ തല്ല് കേസ്’. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രം ജി ആർ ഇന്ദുഗോപന്‍റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനും റോഷൻ മാത്യുവും തിയേറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഒക്ടോബർ ആറ് മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് വഴിയായിരിക്കും സ്ട്രീമിംഗ്. എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ വളരെ രസകരമായ രീതിയിലാണ് ബിജു മേനോൻ അമ്മിണി പിള്ള എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും ഇടകലർത്തിയ മുഴുനീള എന്‍റർടെയ്നറാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു. റോഷൻ മാത്യുവിൻ്റെ പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു  പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മുകേഷ്.ആർ മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ…

Read More

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. കശ്മീർ താഴ്‌വരയില്‍ നിന്ന് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കല്ലേറ് സംഭവങ്ങളെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന. ജമ്മുവിൽ 1,960 കോടി രൂപയ്ക്കടുത്ത വികസന പദ്ധതികളും അമിത് ഷാ പ്രഖ്യാപിച്ചു.

Read More

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തിയത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോർവീജിയൻ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കുകയായിരുന്നു. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലാൻഡ് എന്നിവിടങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. അതേസമയം, മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. യാത്രയെ കുറിച്ച് രേഖാ മൂലമോ, രാജ്ഭവനിൽ നേരിട്ട് എത്തിയോ അറിയിക്കുന്ന സമ്പ്രദായം ലംഘിച്ചതിലാണ് അതൃപ്തി. ഇന്നലെ കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് ഗവർണറെ അറിയിച്ചതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. 

Read More