Author: News Desk

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി എന്‍റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ,” താരം കുറിച്ചു. ഇന്ന്, ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തും. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്കും ഇന്ന് വിദ്യാരംഭമുണ്ട്.

Read More

ന്യൂ ഡൽഹി: റിലയൻസ് ജിയോ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി. ലാപ്ടോപ്പ് ഇപ്പോൾ സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്ടോപ്പിന്‍റെ പേര്. ലാപ്ടോപ്പിന് 19,500 രൂപയാണ് വില. ഇതിനകം വിൽപ്പനയിലാണെങ്കിലും, എല്ലാവർക്കും ഇത് വാങ്ങാൻ കഴിയില്ല.  സർക്കാർ വകുപ്പുകൾക്ക് മാത്രമേ ജിഇഎം പോർട്ടൽ വഴി ഷോപ്പിംഗ് നടത്താൻ കഴിയൂ. ദീപാവലിക്ക് ലാപ്ടോപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ന്‍റെ ആറാം പതിപ്പിൽ ജിയോബുക്ക് ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഇ-മാർക്കറ്റ്പ്ലേസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് പോലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ഒക്ടാ-കോർ പ്രോസസ്സറിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലാപ്ടോപ്പിനുള്ളത്.

Read More

ന്യൂഡല്‍ഹി: പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഡോ. ശശി തരൂർ എംപിയെ മാറ്റി. ശിവസേന നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി സ്റ്റാൻഡിങ് കമ്മിറ്റിക്ക് പുറമെ ആഭ്യന്തര കാര്യം, ശാസ്ത്ര സാങ്കേതികം ഉൾപ്പെടെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റിയിട്ടുണ്ട്. പുതിയ ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബിജെപി രാജ്യസഭാ എംപി ബ്രിജ്ലാലിനെയും, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബിജെപി എം പി വിവേക് താക്കൂറിനെയും തെരഞ്ഞെടുത്തു. ശാസ്ത്ര സാങ്കേതിക, വനം പരിസ്ഥിതി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ കോൺഗ്രസ് എം പി ജയറാം രമേശ് ആണ്. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന്…

Read More

മസ്‌കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകൾ ഇപ്പോൾ ഒമാനിലും ഉപയോഗിക്കാം. നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇന്‍റർനാഷണൽ പെയ്മന്റ് ലിമിറ്റഡും ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ധാരണാപത്രം ഒപ്പുവെച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. യുപിഐ സംവിധാനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക ബാങ്കുകൾ നൽകുന്ന റുപേ കാർഡുകൾ എല്ലാ ഒമാൻനെറ്റ് എടിഎമ്മുകളിലും സ്വൈപ്പിംഗ് മെഷീനുകളിലും ഒമാനിലെ ഓൺലൈൻ വെബ്സൈറ്റുകളിലെ ഇടപാടുകളിലും സ്വീകരിക്കും. ഒമാനിലെ ബാങ്കുകൾ നൽകുന്ന കാർഡുകൾ ഇന്ത്യയിലെ നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നെറ്റ്‌വര്‍ക്കുകളിലും സ്വീകരിക്കും.

Read More

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയാൻ ഒരുങ്ങുകയാണെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാൽ, ബന്ധുക്കളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങളുമായി വിഷയത്തിൽ ഇടപെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച ശേഷം കുടുംബാംഗങ്ങളുടെ ആശീർവാദത്തോടെ മുന്നോട്ട് പോകാനാണ് ഇരുവരുടെയും നീക്കമെന്നാണ് റിപ്പോർട്ടുകൾ. 2020 വരെ ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ആരംഭിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഐശ്വര്യയും രണ്ട് മക്കളും രജനീകാന്തിനൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ താമസിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Read More

ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ജന്മനാ ഉണ്ടായിരുന്ന മറുക് പ്രഭുലാലിനൊപ്പം വളർന്ന് മുഖത്തിന്‍റെ പകുതിയും കവർന്നിരുന്നു. മുഖത്തും വയറിലും നെഞ്ചിലും ആയി വളർന്ന മറുക് പ്രഭുലാലിന്‍റെ ശരീരത്തിന്‍റെ 80 ശതമാനത്തിലധികമാണ് കവർന്നത്. ത്വക്ക് അർബുദമായ മാലിഗ്നന്റ് മെലോമ ആണ് പ്രഭുലാലിന് ബാധിച്ചത്.  വലതു തോളിലുണ്ടായ മുഴ പഴുത്ത്, വലതുകൈയുടെ സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സുമനസുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോതെറാപ്പി ചികിത്സ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവമായിരുന്നു.

Read More

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വിലയിൽ 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ ഒന്നിന് 37,200 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒരു പവന്‍റെ വില 38,200 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില കഴിഞ്ഞ ദിവസം 37,880 രൂപയായിരുന്നു. സ്വർണ വിലയിൽ ഇന്ന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 4775 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിൽ നേരിയ ഇടിവുണ്ടായി. ഇടിവിൽ നിന്ന് ഡോളർ സ്ഥിരത കൈവരിച്ചതാണ് സ്വർണ്ണ വില കുറയാൻ കാരണം. എന്നിരുന്നാലും, സ്വർണ്ണ വില ഇപ്പോഴും ഔൺസിന് 1700 ഡോളറിന് മുകളിലാണ്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണ്ണം ഇപ്പോഴും.

Read More

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. ഈ ചിത്രം മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് അർഹമായിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യാ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം കൈവരിച്ചത്.  ടൊവീനോ തോമസ് നായകനായ ചിത്രമാണ് മിന്നൽ മുരളി. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങി. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും മികച്ച വിഎഫ്എക്‌സിനുള്ള അവാർഡും ആണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നോമിനേഷൻ പട്ടികയിലും ഈ ചിത്രം ഇടം നേടി. സൈമ അവാർഡിലും ചിത്രം തിളങ്ങി.  ‘ഗോദ’യ്ക്ക് ശേഷം ടൊവീനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച ചിത്രമാണ്…

Read More

ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് ഇതിനകം തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അധികമാർക്കും അറിയാത്ത വസ്തുതയാണ് ഭാരം ഉയർത്തുന്നതും ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്നത്. അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശരാശരി 71 വയസ്സുള്ള ഒരു ലക്ഷം പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.27.8 ആണ് ഇവരുടെ ശരാശരി ബോഡി മാസ് ഇൻഡക്സ്. ഒരു ദശാബ്ദത്തിന് ശേഷം ഇവരെ വീണ്ടും നിരീക്ഷിച്ചു. ഹൃദ്രോഗം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഇവരിൽ ആരെങ്കിലും മരിച്ചോയ്യെന്ന് പഠന വിധേയമാക്കുകയും ചെയ്തു. ഭാരം ഉയർത്തുന്നതും ഏറോബിക് വ്യായാമവും ക്യാൻസർ ഒഴികെയുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കും എന്ന് പഠനഫലം വെളിപ്പെടുത്തി. ഭാരം മാത്രം ഉയർത്തിയവരിൽ പെട്ടെന്നുള്ള മരണ സാധ്യത, 9-22 ശതമാനവും എയ്റോബിക് വ്യായാമം മാത്രം ചെയ്തവരിൽ മരണസാധ്യത 24-34 ശതമാനവും കുറഞ്ഞു. ഏറോബിക് വ്യായാമവും ഭാരോദ്വാഹനവും ചെയ്തവർക്ക് കൂടുതൽ ഫലങ്ങൾ ലഭിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ…

Read More

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള സാമ്പത്തിക ചെലവ്, രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശവുമായി രംഗത്തെത്തിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശത്തോട് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ ഒരു പുതിയ കൂട്ടിച്ചേർക്കൽ നടത്താൻ പോകുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടർമാരെ അറിയിക്കാൻ നിർദ്ദേശിക്കുന്നു എന്നാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഒക്ടോബർ 19നകം തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. എന്നാൽ, ഈ നിർദ്ദേശം രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ…

Read More