- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
- വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളികളെ തൊഴില്‍ മന്ത്രാലയം ആദരിച്ചു
Author: News Desk
ടൊവീനോ തോമസിന്‍റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ നായികയാവാൻ തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷ്. അജയന്റെ രണ്ടാം മോഷണം ഐശ്വര്യയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. തെന്നിന്ത്യൻ നടി കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരെയും കൂടാതെ മൂന്നാമതൊരു നായികയും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്ക് നടക്കുന്ന ചിത്രത്തിന്‍റെ കളരിപ്പയറ്റ് പരിശീലനത്തിലാണ് ടൊവീനോ. ഫൈറ്റ് രംഗങ്ങൾക്കായി മാത്രം 45 ദിവസമാണ് ചിത്രം നീക്കിവച്ചിരിക്കുന്നത്. കളരിയെ അടിസ്ഥാനമാക്കി എട്ടോളം ഫൈറ്റ് രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. അന്‍പറിവ് ആയിരിക്കും സിനിമയ്ക്കായി സംഘട്ടനം ഒരുക്കുക. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990കളിൽ കഥ പറയുന്ന ചിത്രത്തിൽ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക.
ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ഇന്ത്യൻ ടീം പറന്നുയർന്നത്. 2007ൽ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യ ടി20 ചാമ്പ്യൻമാരായിട്ടില്ല. രോഹിത്തിനും രാഹുൽ ദ്രാവിഡിനും കീഴിൽ ഇന്ത്യക്ക് കിരീടം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതാദ്യമായാണ് ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
ദുബായ്: റോഡിന് കുറുകെ സീബ്ര ലൈനിൽ കിടന്നയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ദേര അല്‍ മുറാഖാബാദ് സലാഹ് അല്‍ ദിന്‍ സ്ട്രീറ്റിലാണ് സംഭവം. ട്രാഫിക് സിഗ്നൽ റെഡ് ആയപ്പോൾ, യുവാവ് ഒരു തലയിണയുമായി വന്ന് സീബ്ര ക്രോസിംഗിൽ കിടക്കുകയായിരുന്നു. തുടർന്ന് ഇയാൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. “എനിക്ക് മരിക്കാന്‍ ഭയമില്ല, പക്ഷെ അന്യരാജ്യത്ത് മരിക്കാന്‍ ഭയമാണ്” എന്ന് ഇയാൾ വീഡിയോയില്‍ പറയുന്നു. യഥാർത്ഥ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും നിരവധി പേർ ഇതിനകം തന്നെ ഇത് ഷെയർ ചെയ്തിരുന്നു. സ്വന്തം ജീവൻ മനപ്പൂർവ്വം അപകടത്തിലാക്കുകയും കൂടെ റോഡിലുള്ള മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഷ്യൻ പൗരനാണെന്ന് ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. ഇയാള്‍ക്ക് 2021 ലെ ഫെഡറല്‍ പീനല്‍ കോഡ് നമ്പർ 31 പ്രകാരം തടവും പിഴയും ശിക്ഷ ലഭിക്കും.…
വലിയ അപകടം ഉണ്ടായാൽ മാത്രം പരിശോധന ശക്തമാക്കുന്ന എംവിഡി രീതി മാറണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ‘അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ച് 5 കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ’ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് മണിക്കൂറിൽ 97.2 കിലോമീറ്ററായിരുന്നു വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കുന്ന നിയമം നിലനിൽക്കെ ഈ ബസിന് വേഗത കൂട്ടാൻ എങ്ങനെ സാധിച്ചു? മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ…
പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി. ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണു മെസ്സിയുടെ പേരിലായത്. ബെൻഫിക്കയ്ക്കെതിരെ പിഎസ്ജിക്കായി ഗോൾ നേടിയതോടെയാണ് മെസ്സിയുടെ ഈ നേട്ടം. 22-ാം മിനിറ്റിലാണ് മെസി ഗോൾ നേടിയത്. 41-ാം മിനിറ്റിൽ പി.എസ്.ജിയുടെ ദനിലോ പെരേരയുടെ സെൽഫ് ഗോളിൽ ബെൻഫിക സമനില പിടിച്ചു. നിലവിൽ ചാംപ്യൻസ് ലീഗ് കളിക്കാനില്ലാത്ത പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗില്‍ 38 ടീമുകൾക്കെതിരെയാണു ഗോൾ നേടിയിട്ടുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോ ഇപ്പോഴും മുന്നിലാണ്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ 140 ഗോളുകൾ നേടിയിട്ടുണ്ട്. 127 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.
‘ഈശോ’ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ക്രിസ്ത്യന്‍ സംഘടന കാസ
ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയെന്നു ക്രിസ്ത്യന്‍ സംഘടനയായ കാസ. സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വമല്ല, സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതാണ് പ്രശ്‌നമെന്ന് കാസ അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍ ജയസൂര്യയുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. “ഈശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നാണ്. നമ്മള്‍ ഒരു ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ എന്ന് നോക്കില്ല, അവിടെ അദ്ദേഹം നമ്മുടെ ദൈവമാണ്.” അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ താങ്കളുടെ അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്നിടാന്‍ കഴിയുമോ? എന്ന ചോദ്യം കെവിന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിന് എന്റെ കഴിഞ്ഞ പടത്തിന്റെ പേര് സണ്ണി എന്നാണ്. നാദിര്‍ഷയും ഞാനും നേരത്തെ ഒന്നിച്ച പടത്തിന്റെ പേര് അമര്‍ അക്ബര്‍ അന്തോണി എന്നാണ് എന്ന് ജയസൂര്യ പ്രതികരിച്ചു.
പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം പേരിലെ കൗതുകം കാരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലീസ്’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുൾ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസർ കൂടി പുറത്തിറങ്ങി. പുതിയ ടീസറും ആകാംക്ഷ വർദ്ധിപ്പിക്കുന്നു. മമ്മൂട്ടിയുടെ ‘വെൽക്കം ബാക്ക്’ എന്ന ഡയലോഗും ടീസറിൽ കേൾക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. മിഥുൻ മുകുന്ദനാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. മമ്മൂട്ടി, സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ,…
ന്യൂഡല്‍ഹി: എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്ഫോണുകളുടെയും നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിൽ നിന്നുള്ള പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. എയർപോഡുകളുടെയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ വിതരണക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. ഫോക്‌സ്‌കോണ്‍ അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചൈനയിൽ നിന്ന് പതുക്കെ പിന്‍വാങ്ങാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. യുഎസുമായുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ ചൈനയിലെ ഉൽപാദനത്തിന്‍റെ പേരിലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഈ നീക്കത്തിലൂടെ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം: പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഫിൻലൻഡ് കേരളവുമായി സഹകരിക്കും. ഗവേഷണ സ്ഥാപനങ്ങളും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളും തമ്മിൽ ധാരണയായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന, മൂല്യനിർണയത്തിലായിരിക്കും സഹകരണം. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവും ഫിൻലാൻഡിലെ വിദ്യാഭ്യാസ സെക്രട്ടറി ഡാൻ കോയ് വുലാസോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമാണ് തീരുമാനമെടുത്തത്. ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് കേരള ടീമിന്‍റെ സന്ദർശനം. കൈറ്റിന്‍റെ തനത് സംരംഭമായ ലിറ്റില്‍ കൈറ്റ് എന്ന അടിസ്ഥാന ഐ.ടി വിദ്യാഭ്യാസപദ്ധതി, ഫിന്‍ലാന്‍ഡിലെക്ക് കൊണ്ടുവരാന്‍ ഫിന്നിഷ് ഗവണ്മെന്റ് താത്പര്യം പ്രകടിപ്പിച്ചു.
ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്ന ചിത്രം തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. പലരും ചിരഞ്ജീവിയെയും ചിത്രത്തിന്‍റെ നിർമ്മാണത്തെയും പ്രശംസിക്കുന്നു. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗോഡ്ഫാദർ ആദ്യ ദിനം നേടിയത് 38 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ലൂസിഫർ തനിക്ക് പൂർണ സംതൃപ്തി നൽകുന്ന സിനിമയല്ലെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിരസമായ മുഹൂർത്തങ്ങൾ ഇല്ലാത്ത തരത്തിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നും സിനിമ ഏറ്റവും ആകർഷണീയമായിരിക്കുമെന്നും ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു.
