Author: News Desk

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം വിടുകയും ചെയ്തു. ഡൽഹിയിലെ ഓഫീസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രി നടത്തിയ അന്വേഷണത്തിൽ എല്ലാ കുട്ടികളും കഫ് സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. ഇന്ത്യയിലെ ഒരു കമ്പനിയാണ് മരുന്ന് നിർമ്മിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

Read More

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ വളരെ വേദനാജനകമായിരുന്നു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും മറ്റ് യാത്രക്കാരുടെയും വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു’. ഫെയ്സ്ബുക്കിലെ പോസ്റ്റ് ഇങ്ങനെയാണ്. രാത്രി 12 മണിയോടെ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റ് ബസ് കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും മൂന്ന് പേർ കെ.എസ്.ആർ.ടി.സി യാത്രക്കാരും ഒരാൾ അധ്യാപകനുമാണ്.  എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ.…

Read More

ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ചിൽഡ്രൻസ് ഡേ കെയർ സെന്‍ററിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വക്താവ് സ്ഥിരീകരിച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിൻ്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടൻ പിടികൂടാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായി സർക്കാർ വക്താവ് പറഞ്ഞു. 2020ൽ സൈനികൻ 29 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്ലൻഡിൽ തോക്കുധാരികളുടെ എണ്ണം വളരെ കൂടുതലാണ്.

Read More

കർണാടക: ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. കർണാടകയിൽ 4.5 കിലോമീറ്റർ പദയാത്രയാണ് സോണിയ ഗാന്ധി നടത്തിയത്.  പ്രിയങ്ക ഗാന്ധിയും നാളെ യാത്രയുടെ ഭാഗമാകും. ‘ഭാരത് ജോഡോ യാത്ര’ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കം കുറിച്ചു. ഭിന്നതകൾ മറന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും യാത്രയിൽ പങ്കുചേർന്നു.  കർണാടകത്തിൽ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ സന്ദേശവും ‘ഭാരത് ജോഡോ യാത്ര’ നൽകി. കർണാടകയിൽ നിന്നുള്ള ഖാർഗെയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മൈസുരുവിൽ തങ്ങുന്ന സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര നടക്കുക.   രാഹുൽ ഗാന്ധിയുടെ യാത്ര, എത്ര ദിവസം ഓരോ സംസ്ഥാനത്ത്, എന്ന് ആ പാർട്ടിക്ക് തീരുമാനിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിര് ദുർബലമാകുകയാണെന്നും കോണ്‍ഗ്രസ് നേതാക്കൾക്ക്…

Read More

മെക്‌സിക്കന്‍ സിറ്റി: മെക്സിക്കോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയും വെടിയേറ്റു മരിച്ചു. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയുള്‍പ്പെടെയുള്ള മറ്റുനഗരസഭാ അധികൃതരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ ഗ്യാങ്ങ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ച്ചയായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2006 ഡിസംബര്‍ മുതല്‍ 340000 കൊലപാതകങ്ങളാണ് മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. മെക്സിക്കന്‍ സര്‍ക്കാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണിത്.

Read More

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇ.എം ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. രാവിലെ 10.30ന് കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഫ്ളാറ്റ് നിർമ്മാണത്തിൽ കരാർ നൽകാൻ കരാറുകാരിൽ നിന്ന് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്യൽ. തന്‍റെ പക്കൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലി തുകയാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നത്. കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Read More

ദോഹ: നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇസ്ലാമിക കല, ചരിത്രം, സംസ്കാരം എന്നിവ പ്രദർശിപ്പിക്കുന്ന 18 ആധുനിക ഗാലറികളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്. ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഇസ്ലാമിക കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന ഖുർആന്‍റെ കൈയെഴുത്തുപ്രതികൾ, പാത്രങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, പരവതാനികൾ, ആഭരണങ്ങൾ എന്നിവ നേരിൽ കാണാം. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, യുവജന-കായിക മന്ത്രി സലാഹ് ബിൻ ഗനിം അൽ അലി, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽതാനി, ഖത്തർ മ്യൂസിയം പ്രസിഡന്‍റ് ശൈഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Read More

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും. ‘ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍’ കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’, ‘ആര്‍ആര്‍ആര്‍’, എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ‘ചെല്ലോ ഷോ’ ഓദ്യോഗികമായി ഓസ്‌കറിലേക്കെത്തിയത്. ‘ആര്‍ആര്‍ആറി’ന്റെ പൂര്‍ണനാമം ‘രൗദ്രം രണം രുധിരം’ എന്നാണ്. ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (ചരണ്‍), കൊമരം ഭീം (രാമ റാവു) എന്നിവരെക്കുറിച്ചും ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെയും കുറിച്ചുമുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്.

Read More

അഹമ്മദാബാദ്: ദസറ ദിനത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് വേറിട്ട പ്രതിഷേധം നടത്തി. രാജ്യം മുഴുവൻ രാവണന്‍റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോൾ, ഗുജറാത്തിലെ ഭുജിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും (സിബിഐ) കോലം കത്തിച്ചാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ദസറ ആഘോഷിച്ചത്. ഭുജിലെ ഹമിർസാറിൽ ബിജെപി സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇ.ഡി, സി.ബി.ഐ, വിലക്കയറ്റം എന്നിവയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Read More

പാലക്കാട്: വടക്കാഞ്ചേരി ബസപകടത്തിൽ മരിച്ചവരിൽ ഒരു ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനും ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു 24 കാരനായ രോഹിത് രാജ്. അദ്ദേഹം ഒരു ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരൻ കൂടിയാണ്. രോഹിതിന്‍റെ മൃതദേഹം ബന്ധുക്കൾ കണ്ട് സ്ഥിരീകരിക്കുകയും ചെയ്തു.

Read More