Author: News Desk

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്. മത്സരം 9-7നാണ് കേരളം വിജയിച്ചത്. നിലവിൽ 13 സ്വർണവും 15 വെള്ളിയും 11 വെങ്കലവുമടക്കം 39 മെഡലുകളുമായി കേരളം പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Read More

തിരുപ്പൂർ: ‘കർല്യു സാൻഡ് പൈപ്പർ’ ഇനം ദേശാടനപ്പക്ഷി നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ എത്തി. ഇതാദ്യമായാണ് ഈ ഇനത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നത്. തിരുപ്പൂരിലെ നേച്ചർ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകനായ നന്ദഗോപാൽ പതിവ് നിരീക്ഷണത്തിനിടെയാണ് പക്ഷിയെ കണ്ടത്. ആർട്ടിക് സൈബീരിയയിൽ മുട്ടയിട്ട് വളരുകയും, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവയുടെ തീരങ്ങളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നവയാണ് ഈ ചെറിയ ഇനം പക്ഷികളെന്ന് നേച്ചർ സൊസൈറ്റി പ്രസിഡന്‍റ് കെ. രവീന്ദ്രൻ പറഞ്ഞു. ദേശാടനപക്ഷികളും ഉൾനാടൻ പക്ഷികളും ഉൾപ്പെടെ നഞ്ചരായൻകുളം പക്ഷി സങ്കേതത്തിൽ ഇതുവരെ എത്തിയ പക്ഷികളുടെ എണ്ണം 185 ആയി.

Read More

ഓസ്‌ലോ: 2022ലെ സമാധാന നൊബേൽ പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറുസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കി, റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, ഉക്രേനിയൻ മനുഷ്യാവകാശ സംഘടനയായ സെന്‍റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്. ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലെസ് ബിയാലിയറ്റ്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആള്‍ കൂടിയാണ് അദ്ദേഹം. ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്‍റെ പേരിൽ രണ്ട് വർഷമായി ബിയാലിയറ്റ്സ്കി ജയിലിൽ കഴിയുകയാണ്.

Read More

കൊച്ചി: വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തം എന്താണെന്ന് എസ് ശ്രീജിത്തിനോട് കോടതി ചോദിച്ചു. എസ് ശ്രീജിത്ത് റോഡ് സുരക്ഷാ കമ്മീഷണറുടെ പ്രവർത്തന രീതി വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടങ്ങൾ തടയാൻ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.  ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. എംവിഡി വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും എസ് ശ്രീജിത്ത്‌ കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വാഹനങ്ങളാണ് റോഡിലുള്ളതെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും ശ്രീജിത്ത് കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്‍റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.  എന്നാൽ എന്തുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിക്കുന്നതെന്ന് കോടതി ചോദിച്ചു.…

Read More

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യ-പാക് പോരാട്ടം ഉൾപ്പെടെ 10 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ഉണ്ടാവുക. 90 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്‍റെ ഷുഹൈബും പാകിസ്താന്‍റെ ഷക്കീൽ അബ്ദുള്ളയും നേർക്കുനേർ വരും. 90 കിലോ വിഭാഗത്തിലെ ലോകചാമ്പ്യനായ സ്പെയിനിന്‍റെ റൂബന്‍ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലൂവും തമ്മിലുളള മത്സരവും ആരാധകർ കാത്തിരിക്കുന്ന മത്സരമാണ്. 190 രാജ്യങ്ങളിലെ 64 ബ്രോഡ്കാസ്റ്റർമാരാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് ദുബായിൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ മുവെ തായ് ചാമ്പ്യൻഷിപ്പിൽ ആറ് തവണ ചാമ്പ്യനാണ് ഷുഹൈബ്. ഈ ചാമ്പ്യൻഷിപ്പ് തന്‍റെ കരിയറിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഷുഹൈബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണയും സൗകര്യങ്ങളും ലഭിക്കുന്നു. ബോക്സിംഗ് റിംഗിൽ ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ…

Read More

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്.പി സോജന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പകരം കോട്ടയം എസ്.പി കെ.എം സാബു മാത്യുവിനെയാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എസ്.പി സോജന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഐജി ജി ലക്ഷ്മണ്‍ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Read More

നടൻ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ആഞ്ജലീന ജോളി അടുത്തിടെ രംഗത്തെത്തിയിരുന്നു. വിമാനയാത്രയ്ക്കിടെ തന്നെയും മക്കളെയും ആക്രമിച്ചെന്നായിരുന്നു ആരോപണം. ഇപ്പോൾ ബ്രാഡ് പിറ്റിന്‍റെ അഭിഭാഷക ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ആരോപണങ്ങൾക്ക് താരം കോടതിയിൽ മറുപടി നൽകുമെന്ന് അഭിഭാഷക പറഞ്ഞു.  ബ്രാഡ് പിറ്റ് താൻ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പക്ഷേ താൻ ചെയ്യാത്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ബ്രാഡ് പിറ്റ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയുമാണെന്ന് അഭിഭാഷക പറഞ്ഞു.  2016 ലെ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങൾ വിശദീകരിച്ച് ആഞ്ജലീന കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹർജി നൽകിയത്. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആറ് മക്കളിൽ ഒരാളുടെ മുഖത്തടിച്ചെന്നും ഒരാളെ ശ്വാസം മുട്ടിച്ചെന്നുമാണ് നടി പറഞ്ഞത്. ഇതാണ് വിവാഹമോചനത്തിനുള്ള കാരണമെന്നും വ്യക്തമാക്കിയിരുന്നു. 

Read More

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന പേരോടെ ടാറ്റ മോട്ടോഴ്സ് അടുത്തിടെ ടിയാഗോ ഇവി പുറത്തിറക്കിയിരുന്നു. ടിയാഗോ ഇവിയുടെ ബുക്കിംഗ് ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും അംഗീകൃത ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പിൽ നിന്നോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായോ ഇലക്ട്രിക് ഹാച്ച്ബാക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ടോക്കൺ തുകയായ 21,000 രൂപ നൽകണം.  ഈ മാസം പ്രധാന നഗരങ്ങളിലെ പ്രമുഖ മാളുകളിൽ ഈ മോഡൽ പ്രദർശിപ്പിക്കും. 2022 ഡിസംബർ അവസാനത്തോടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കും, പക്ഷേ ഡെലിവറികൾ 2023 ജനുവരിയിലാണ് ആരംഭിക്കുക.

Read More

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 180 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഈ ഫോണുകൾ 12 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ്ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കർവ്ഡ് ഡിസ്പ്ലേയും പ്രീമിയം ഡിസൈനുമാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത. 500 ഡോളറിന് മുകളിലാണ് ഫോണുകളുടെ വില. ആഗോള വിപണിയിൽ മൊത്തം ഒരു സ്റ്റോറേജ് വേരിയന്‍റിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിന് 520 ഡോളറാണ് വില. അതായത് ഏകദേശം 42,400 രൂപ. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്‍റുകളിൽ ഫോണുകൾ ലഭ്യമാണ്. ഫോണുകൾ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം ഉള്ളവർ അഭിപ്രായം പറയരുതെന്ന് എ.ഐ.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെന്ന നിലയിൽ അത് പാലിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാമെന്നും മറ്റ് നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read More