- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, മെച്ചപ്പെട്ട റിഫ്രഷ് റേറ്റ് എന്നിവയുള്ള ഫോണുകൾ 10,000 രൂപ നിരക്കിൽ ലഭ്യമാകും എന്നതാണ് ഫോണിന്‍റെ പ്രധാന ആകർഷണം. ഒരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമാണ് ഫോണുകൾ വരുന്നത്. 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റുമാണ് ഫോണിനുള്ളത്. 10,499 രൂപയാണ് ഫോണിന്‍റെ വില. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ വരുന്നത്. ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രമാണ് ഫോണുകൾ ലഭ്യമാവുക. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത്. 1600× 700 പിക്സലിന്‍റെ എച്ച്ഡി+ റെസല്യൂഷനാണ് ഫോണിനുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്കുള്ളത്. എഫ് /1.8 അപ്പെർച്ചറും 2 എംപി ഡെപ്ത് ലെൻസുമുള്ള 50-മെഗാപിക്സൽ മെയിൻ ലെൻസാണ്…
കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും കെ.എം.സച്ചിന്ദേവ് എം.എൽ.എ.യുടെ കാറിടിച്ച് പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മലാപ്പറമ്പ് ബൈപ്പാസിലായിരുന്നു അപകടം. പറമ്പിൽ കടവ് മഖാമിൽ സിയാറത്തേക്ക് പോകുകയായിരുന്നു അച്ഛനും മകളും. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരും സ്കൂട്ടറിനടിയിൽ പെട്ടു. ആബിത്തിന്റെ ഇടതുകൈയ്ക്കും മകൾക്ക് ഇടതുകാലിനുമാണ് പരിക്കേറ്റത്. എം.എൽ.എ.യെ കൂട്ടാൻ വീട്ടിലേക്ക് പോകുകയായിരുന്നു കാർ. പരിക്കേറ്റ അച്ഛനെയും മകളെയും എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു.
ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡിസിനെ തകര്‍ത്തത്. 29 റൺസെടുത്ത ജോൺസൺ ചാര്‍ളസാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ബ്രണ്ടൻ കിംഗ് (23), അകെയ്ന്‍ ഹുസൈൻ (25) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. കെയ്ൽ മയേഴ്സ് (6), നിക്കോളാസ് പുരാൻ (2), ജേസൺ ഹോൾഡർ (16), റോവ്മാൻ പവൽ (18), ഒഡെയ്ന്‍ സ്മിത്ത് (4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. അൽസാരി ജോസഫ്, യാനിക് കരിയ എന്നിവർ പുറത്താകാതെ നിന്നു. സ്റ്റാർക്കിനെക്കൂടാതെ പാറ്റ് കമ്മിൻസ് രണ്ടും ആദം സാംപ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ വടക്കൻ മേഖലയിൽ സിംഹങ്ങൾ, പാമ്പുകൾ, മുതലകൾ എന്നിവയുടെ ആക്രമണത്തിൽ നിരവധി ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൊസാംബിക്കിൽ ഐ.എസ് തീവ്രവാദികളും സർക്കാർ അനുകൂല സേനയും തമ്മിൽ ഏറെക്കാലമായി ഏറ്റുമുട്ടൽ തുടരുകയാണ്. മൊസാംബിക്കിൽ അൽ ഷബാബ് എന്ന ഉപസ്ഥാപനത്തിന്‍റെ നേതൃത്വത്തിലാണ് ഐഎസ് പ്രധാനമായും പ്രവർത്തിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ക്വിസാംഗ ജില്ലയിലെ പോലീസ് മേധാവിയാണ് അൽ-ഷബാബ് തീവ്രവാദികൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നെന്ന വിവരം നൽകിയത്. ചിലർ പ്രതിരോധ സേനയുടെ വെടിവെപ്പിലും മറ്റ് പലരും പാമ്പുകൾ, കാട്ടുപോത്ത്, സിംഹങ്ങൾ, മുതലകൾ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടതായി ക്വിസംഗ പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 16 ഭീകരരാണ് ക്വിസംഗയിൽ കൊല്ലപ്പെട്ടത്. മൊസാംബിക്കിലെ എണ്ണ സമ്പന്നമായ പ്രദേശമാണ് കാബോ ഡെൽഗാഡോ. 2017 മുതൽ ഇവിടെ ഐഎസ് ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ 2020 ആയപ്പോഴേക്കും ആക്രമണങ്ങൾ മൂർദ്ധന്യാവസ്ഥയിലായതായി ഈ പ്രദേശത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ പറയുന്നു. ദുർബലമായ സർക്കാരിനെയും മൊസാംബിക്കിലെ…
മുംബൈ: നഷ്ടം നേരിട്ട് ആഭ്യന്തര വിപണി. സൂചികകൾ ഇന്ന് ഉയർന്നില്ല. സെൻസെക്സ് 30.81 പോയിന്‍റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലും നിഫ്റ്റി 50 17.15 പോയിന്‍റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 17,314.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണികളിൽ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.15 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ്, ഐടിസി എന്നിവയാണ്. അതേസമയം ടൈറ്റൻ കമ്പനി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി. യു എസ് ഫെഡറൽ റിസർവ് നികുതി കുത്തനെ ഉയർത്തിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയ മൂല്യം. ഇന്ന്…
ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ അവസാന ഓവറിൽ 18 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ, വാലറ്റത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 13 പന്തിൽ 26 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യ 23 റൺസെടുത്തപ്പോൾ തന്നെ ഓപ്പണർ മേഘ്നയെ പാകിസ്ഥാൻ മടക്കി അയച്ചു. 15 റൺസ് മാത്രമാണ് മേഘ്ന ഈ സമയംകൊണ്ട് നേടിയത്. അധികം താമസിയാതെ മന്ദാനയും മടങ്ങി. 17 റൺസെടുത്താണ് മന്ദാന പുറത്തായത്.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകി. സിൽവർ ലൈൻ പദ്ധതി മുടങ്ങിയെന്നും പ്രതിഷേധം ശക്തമായപ്പോൾ പിൻവാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചന സർക്കാർ നൽകിയത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയത്. മെയ് പകുതിയോടെ നിർത്തിവച്ച സർവേ നടപടികൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗിലൂടെ അതിരടയാളമിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും എതിർപ്പുണ്ടായാൽ എന്തുചെയ്യണം എന്ന ചോദ്യം കെ റെയിലിനേയും സർക്കാരിനെയും കുഴക്കുകയാണ്. ഭൂവുടമകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നാണ്…
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ് വൈറലാവുകയും വിവാദമാവുകയും ചെയ്തത്. 1956 ഒക്ടോബറിൽ ഡോ.അംബേദ്കർ ബുദ്ധമതത്തിലേക്ക് അദ്ദേഹത്തിന്‍റെ ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം പരിവർത്തനം ചെയ്തതിന്‍റെ ഓർമ്മയ്ക്കായി നടന്ന ചടങ്ങാണിത്. അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകൾ ആം ആദ്മി പാർട്ടി മന്ത്രി രാജേന്ദ്ര പാൽ ഗൗതം ചടങ്ങിൽ ചൊല്ലിക്കൊടുത്തു. “ഞാൻ ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വസിക്കുകയില്ല, അവരെ ആരാധിക്കുകയുമില്ല.” ഈ പ്രതിജ്ഞയാണ് ബി.ജെ.പി വിവാദമാക്കിയത്. ഇത് ഹിന്ദുത്വത്തെയും ബുദ്ധമതത്തെയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. എഎപി മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഹിന്ദുവിനെതിരെ വിഷം വമിപ്പിക്കുന്നുവെന്ന പേരിലാണ് വിവാദ വീഡിയോ ബി.ജെ.പി ട്വീറ്റ് ചെയ്തത്. ബി.ജെ.പിയുടെ ആരോപണങ്ങളോട് ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് രാജേന്ദ്ര പാൽ പ്രതികരിച്ചത്. ബിജെപി…
ജയ്പൂർ: രാജസ്ഥാനിൽ 250 കോടി രൂപ ചെലവിൽ നിർമ്മിച്ച എലിവേറ്റഡ് പാതക്ക് ‘ജോഡോ സേതു’ എന്ന് പേര് നൽകി സർക്കാർ. 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത ജയ്പൂർ നഗരത്തിലാണ് നിർമ്മിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ സോഡാല എലിവേറ്റഡ് റോഡ് എന്നായിരുന്നു ഈ റോഡിന്‍റെ പേര്. പുതുക്കിപ്പണിതതോടെയാണ് റോഡിന് സർക്കാർ പുതിയ പേര് നൽകിയത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പുതിയ പാത വന്നതോടെ അംബേദ്കർ സർക്കിളിനും അജ്മീർ റോഡിനുമിടയിലെ ഗതാഗതം എളുപ്പമാകും. ഇതിനൊപ്പം മറ്റ് ആറ് പദ്ധതികൾക്കും മുഖ്യമന്ത്രി തറക്കല്ലിട്ടു.
സീതാരാമം ഈ വർഷം തെലുങ്ക് സിനിമയിൽ നിന്നുള്ള ഹിറ്റുകളിൽ ഒന്നാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ പീരിയഡ് റൊമാന്‍റിക് ഡ്രാമ ചിത്രം ദക്ഷിണേന്ത്യൻ പതിപ്പുകളിൽ മാത്രം 75 കോടിയിലധികം രൂപ നേടി. ദക്ഷിണേന്ത്യൻ പതിപ്പുകൾ തീയേറ്ററുകളിലെത്തി ഒരു മാസത്തിനപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ തിയേറ്റർ റിലീസ് എത്തി. ഹിന്ദി പതിപ്പിനും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ചാഴ്ചയ്ക്കുള്ളിലെ ചിത്രത്തിന്‍റെ മൊത്തം കളക്ഷൻ കണക്കുകൾ പുറത്തുവന്നു. ആദ്യ ആഴ്ചയിൽ 3.25 കോടി രൂപയുമായി ബോക്സ് ഓഫീസിൽ യാത്ര ആരംഭിച്ച സീതാരാമിന്‍റെ ഹിന്ദി പതിപ്പ് രണ്ടാം ആഴ്ചയിൽ 1.43 കോടി രൂപയും മൂന്നാം ആഴ്ചയിൽ 1.38 കോടി രൂപയും നേടി. നാലാം ആഴ്ചയിൽ ഇത് 1.55 കോടി രൂപയും അഞ്ചാം ആഴ്ചയിൽ 58 ലക്ഷം രൂപയുമായിരുന്നു. ഹിന്ദി പതിപ്പിന്‍റെ മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ 8.19 കോടി രൂപയാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ചാണിത്. സീതാരാമിന്‍റെ ദക്ഷിണേന്ത്യൻ പതിപ്പിന്‍റെ…
