- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
തിരുവനന്തപുരം: രാത്രികാല സ്കൂൾ, കോളേജ് യാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകി. പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് സ്കൂൾ, കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു. വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. ഈ പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഡ്രൈവർമാരുടെ അമിത വേഗത, മയക്കം, ഡ്രൈവർമാരുടെ മയക്കുമരുന്ന് ഉപയോഗം എന്നിവ പലപ്പോഴും രാത്രി സമയങ്ങളിൽ വർദ്ധിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. 2007 ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറിൽ രാത്രി 9 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, പാലക്കാട് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ…
ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ലണ്ടൻ സെന്‍റ് ജെയിംസ് കോർട്ട് ഹോട്ടലിൽ നടക്കുന്ന മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയിൽ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിനൊപ്പം ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം ചേരുന്നതെന്ന് നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യൂറോപ്യൻ മേഖലയിൽ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങളും വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ മികവ് പുലർത്തിയ മലയാളികൾ, വിദ്യാർത്ഥി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും ക്ഷണിതാക്കളാണ്. നവകേരള നിര്‍മ്മാണം; പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും,…
തിരുവനന്തപുരം: കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ദയ ബായിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദര്‍ശിച്ചു. സമാനതകളില്ലാത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോഴും കാസർകോട്ടുകാർ അനുഭവിക്കുന്നതെന്നും സതീശൻ പറഞ്ഞു. നിസ്സഹായരായ അമ്മമാർ സമരത്തിനിറങ്ങിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ ജില്ലയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദയ ബായിയുടെ നേതൃത്വത്തിൽ സമരം നടത്തുകയാണ്, സതീശൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്‍റെ പ്രതികരണം.
ഇതിഹാസ കാവ്യം മഹാഭാരതം സിനിമയാക്കിയാൽ അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. മഹാഭാരതത്തിലെ ഒരു വേഷം തന്‍റെ തലമുറയിലെ മിക്ക താരങ്ങളുടെയും സ്വപ്നമാണെന്നും താരം പറഞ്ഞു. തെന്നിന്ത്യൻ ബോളിവുഡ് താരങ്ങളെ ഒന്നിപ്പിച്ച് ഒരു സിനിമ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു. “ആരെങ്കിലും മഹാഭാരതത്തെ ലോർഡ് ഓഫ് ദി റിംഗ്സ് പോലെ ആക്കുകയാണെങ്കിൽ, ഞാൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നു. കച്ചേ ധാഗെ മുതൽ ഞാൻ അജയ് ദേവ്ഗണുമായി ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. നമ്മുടെ തലമുറയിലെ ഭൂരിഭാഗം പേർക്കും ഇതൊരു സ്വപ്ന പദ്ധതിയാണ്. ബോളിവുഡ് സിനിമാ വ്യവസായത്തെയും ദക്ഷിണേന്ത്യൻ സിനിമയെയും ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു ഗംഭീര സിനിമ നിര്‍മ്മിക്കും,” സെയ്ഫ് അലി ഖാൻ പറഞ്ഞു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ‘ആദിപുരുഷ്’ ആണ് സെയ്ഫ് അലി ഖാന്‍റെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ രാവണൻ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് ധാരാളം…
ന്യൂഡൽഹി: മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം ഒരു കമ്മീഷനെ നിയോഗിച്ചു. മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് കേന്ദ്രം നിയമിച്ചത്. ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളിൽപ്പെട്ട ദളിതർക്ക് പട്ടികജാതി സംവരണത്തിന്‍റെ ആനുകൂല്യം പൂർണ്ണമായി അനുവദിക്കണമെന്ന ആവശ്യം പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അത്തരം മതപരിവർത്തനക്കാരെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നാണ് കമ്മിഷൻ പ്രധാനമായും പഠിക്കുക. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രവീന്ദ്രകുമാർ ജയിൻ, യുജിസി അംഗം ഡോ. സുഷ്മ എന്നിവരാണ് അംഗങ്ങൾ. ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിത് സമുദായത്തിൽ നിന്നുള്ളവരുടെ നിലവിലെ ജീവിതസാഹചര്യങ്ങൾ കമ്മീഷൻ പഠിക്കും. പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളെ ബാധിക്കുമോ എന്നതും കമ്മിഷൻ പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 26,407 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2,49,231 റോഡപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. 2,81,320 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. ഈ വർഷം ഓഗസ്റ്റിൽ മാത്രം 28,876 അപകടങ്ങളാണുണ്ടായത്. 2,838 പേർ മരിച്ചു. 32,314 പേർക്ക് പരിക്കേറ്റു.
രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്. 3:58.11 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഈ വർഷത്തെ ഗെയിംസിൽ സജന്‍റെ ഏഴാമത്തെ മെഡലാണിത്. മധ്യപ്രദേശിന്‍റെ അദ്വൈത് പാഗേ വെള്ളിയും കർണാടകയുടെ അനീഷ് ഗൗഡ വെങ്കലവും നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിൽ സജൻ സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും സ്വർണം നേടി. 400 മീറ്റർ വ്യക്തിഗത മെഡ്ലിയിലും 200 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളിയും 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും സജൻ നേടി.
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്‍റായി നിയമിതയായ സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ നിയമ പോരാട്ടത്തിലേക്ക്. ശമ്പളത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് (പിഡബ്ല്യുസി) നോട്ടീസ് അയച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. പിഡബ്ല്യുസിയെ നിരോധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് ഇത്തരമൊരു നോട്ടീസ് അയച്ചതെന്നാണ് കമ്പനി മറുപടി നൽകിയത്. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ പ്രതികരിക്കാമെന്നാണ് കമ്പനിയുടെ നിലപാട്. കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ നിയമപരമായി നേരിടാനാണ് കെഎസ്ഐടിഐഎല്ലിന്റെ തീരുമാനം. 2020 ജൂലൈ 16 ന് പിഡബ്ല്യുസിയെ നിരോധിക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ ചെയ്തിരുന്നു. കെ-ഫോണിലെ കൺസൾട്ടൻസി കരാർ തീരുന്നതിന് മൂന്നു ദിവസം മുന്‍പ് നവംബറിൽ കമ്പനിയെ വിലക്കി ഉത്തരവിറങ്ങി. സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് നേരത്തെ കെഎസ്ഐടിഐഎല്ലിനെ അറിയിച്ചിരുന്നു. തുക…
ദോഹ: ഓൺലൈൻ പേയ്മെന്‍റ് സേവനങ്ങൾ നൽകുന്നതിന് സദാദ് പേയ്മെന്‍റ് സൊല്യൂഷൻസിന് ലൈസൻസ് ലഭിച്ചു. ഫിൻടെക് മേഖലയെ വികസിപ്പിക്കാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ ഖത്തർ സെൻട്രൽ ബാങ്കിന്‍റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിലവിലുള്ള കമ്പനികളുടെ എണ്ണം മൂന്നായി.
തിരുവനന്തപുരം: എലിപ്പനി സ്ഥിരീകരണം വേഗത്തിലാക്കാൻ സംസ്ഥാനത്തെ ഒമ്പത് സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എലിപ്പനി ബാധിച്ചവരെ എത്രയും വേഗം കണ്ടെത്തി ചികിത്സിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ പരിശോധന നടത്തിയാലും എലിപ്പനിയാണോ എന്ന് കണ്ടെത്താൻ കഴിയുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാകുന്ന തരത്തിൽ എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) ഇഷ്യൂ ചെയ്തു. സാമ്പിൾ ശേഖരണം മുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നത് വരെ പാലിക്കേണ്ട മാനദണ്ഡങ്ങൾ എസ്ഒപിയിൽ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പൊതുജനാരോഗ്യ ലാബുകളിലും എലിപ്പനി നിർണ്ണയിക്കുന്നതിനുള്ള ഐജിഎം എലിസ പരിശോധന നടത്തുന്നുണ്ട്. ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനി കണ്ടെത്താൻ കഴിയൂ. അതേസമയം, രോഗം ബാധിച്ച്…
