Author: Starvision News Desk

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്.

Read More

മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ “മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ SKSSF സ്വാതന്ത്രചത്വരം സംഘടിപ്പിച്ചത്. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്ത സംഗമം എസ് കെ എസ് എസ് എഫ് ഖത്തർ നഷണൽ ജനറൽ സെക്രട്ടറി ഫള്ലുസാദാത്ത് നിസാമി പ്രമേയ പ്രഭാഷണം നടത്തി. വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഒത്തൊരുമയും സ്നേഹവും സൗഹൃദവും കൊണ്ട് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്രത്തിൻ്റെ കലർപ്പില്ലാത്ത സ്നേഹം അസ്തമിച്ച്കൂട എന്നും നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന സന്ദേശം കൈമുതലാക്കി ഇന്ത്യയുടെ പൈതൃകം ഉൾകൊണ്ട് മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം സദസിനെ ഉണർത്തി. സമസ്ത ബഹ്റൈൻ ജോ:സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ICRF ബഹ്റൈൻ വൈസ് ചെയർമാൻ വി.കെ തോമസ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്, പ്രതിഭ ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ…

Read More