Author: News Desk

മനാമ: റമദാൻ മാസത്തിൽ ബഹ്റൈനിലെ പാർപ്പിട മേഖലകളിലോ വാണിജ്യ മേഖലയിലോ സ്ഥാപിക്കുന്ന അനധികൃത ടെൻ്റുകൾ ഉടൻ പൊളിച്ചുനീക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സിവിൽ ഡിഫൻസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. താൽക്കാലിക വൈദ്യുതി കണക്ഷനും ശീഷ പുകവലിയും തീപിടിത്തത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധന നടത്തും. റമദാൻ തമ്പ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഐഡി കാർഡ് പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. ജനവാസ മേഖലയിലാണെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരവും സിവിൽ ഡിഫൻസിന്റെ അംഗീകാരവും നേടിയിരിക്കണമെന്നും നിശ്ചിത കാലയളവിനുശേഷവും തമ്പ് നീക്കം ചെയ്തില്ലെങ്കിൽ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 11 മുതൽ 17 വരെയുള്ള ആഴ്‌ചയിൽ 1,395 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. 124 നിയമലംഘകരെ നാടുകടത്തി. 96 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 1,373 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 22 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം, നാഷണൽ ബ്യൂറോ ഫോർ റവന്യൂ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി…

Read More

മനാമ: ഇഡിബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല നിർവഹിക്കുന്നതിനായി സുസ്ഥിര വികസന മന്ത്രിയെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസന ബോർഡ് (ഇഡിബി) ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നിയമിക്കുന്നതുവരെ സുസ്ഥിര വികസന മന്ത്രി ഇഡിബിയുടെ സിഇഒയുടെ സാങ്കേതികവും ഭരണപരവുമായ ചുമതലകൾ നിർവഹിക്കും.

Read More

മനാമ: ബഹ്റൈനിലെ മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണ്ണമെൻറിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹ്റൈൻ മെഡികോ ക്രിക്കറ്റ് ലീഗ് 2023-24 ൽ , അൽ റബീഹ് മെഡിക്കൽ സെൻറർ ചാമ്പ്യൻമാരായി. ബുസൈത്തീൻ ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ കലാശ പോരാട്ടത്തിൽ റോയൽ സ്ട്രൈക്കേഴ്സിനെ പരാചയപ്പെടുത്തിയാണ് അൽ റബീഹ് എ.ഇ ചാമ്പ്യൻമാരായത്. ടൂർണ്ണമെൻറിലെ മികച്ച താരമായി അൽ റബീഹ് മെഡിക്കൽ സെൻററിലെ ദിജിൽ പയ്യന്നൂരിനെയും ഫൈനൽ മത്സരത്തിലെ മികച്ചതാരമായി അർഷാദിനെയും തിരഞ്ഞെടുത്തു. അൽ റബീഹിനെ വിജയത്തിലേക്ക് നയിച്ച എല്ലാ അംഗങ്ങൾക്കും സിഇഒ നൗഫൽ അടാട്ടിൽ , ജനറൽ മേനേജർ ഷെഫീൽ എന്നിവർ ആശംസകൾ നേർന്നു.

Read More

മനാമ: ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു. വെസ്റ്റ് റിഫയിൽ സംഘടിപ്പിച്ച  പ്രവർത്തക സംഗമത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളെ പുതിയ അവസരങ്ങളാക്കി മാറ്റണം. ഭാവിയെ കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് ഓരോ പ്രവർത്തകൻ്റെയും കൈമുതൽ. ജീവിതത്തിൽ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് സഹജീവികളുടെ നന്മക്കും ക്ഷേമത്തിനും വേണ്ടി മുന്നിട്ടിറങ്ങാനും സാധിക്കണം. പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള സമയം കണ്ടെത്താൻ  എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷത്തെ റിപ്പോർട്ട് സെക്രട്ടറി യൂനുസ് രാജ് അവതരിപ്പിച്ചു. അലി അഷ്‌റഫ്, സലിം ഇ.കെ, മുഹമ്മദലി, എ.എം.ഷാനവാസ് തുടങ്ങിയവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.  2024 -2025 കാലയളവിലെ പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി വിശദീകരിച്ചു. എക്സിക്യുട്ടീവ് അംഗം  അബ്ദുൽ ഹഖ്, ജാസിർ പി.പി,  വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് 2024-ലെ വാർഷിക ദിനം  വർണ്ണശബളമായ  പരിപാടികളോടെ  ആഘോഷിച്ചു. വിവിധ തലങ്ങളിൽ മികവ്  തെളിയിച്ച മുന്നൂറോളവും വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.    വിദ്യാഭ്യാസ മന്ത്രാലയം  ലൈസൻസിങ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ  ലുൽവ ഗസ്സൻ അൽ മുഹന്ന മുഖ്യാഥിതിയായിരുന്നു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി രാജപാണ്ഡ്യൻ,   അസി. സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.  പ്രിൻസിപ്പൽ പമേല  സേവ്യർ സ്വാഗതം പറഞ്ഞു.   സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ  അദ്ധ്യക്ഷ പ്രസംഗത്തിൽ  റിഫ കാമ്പസ്  കൈവരിച്ച  നേട്ടങ്ങളെ അഭിനന്ദിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം  പരിപോഷിപ്പിക്കുന്ന അന്തരീക്ഷം  പ്രദാനം ചെയ്യുന്ന സ്‌കൂളിലെ അർപ്പണബോധമുള്ള അധ്യാപകരെയും  രക്ഷിതാക്കളെയും  അദ്ദേഹം അഭിനന്ദിച്ചു.  മുഖ്യാതിഥി  ലുൽവ…

Read More

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “താങ്കൾക്കും ഇടമുണ്ട്” എന്ന കാംപയിന്റെ  ഭാഗമായി തയാറാക്കിയ ലഘുലേഖ പ്രകാശനം ചെയ്തു. മുതിർന്ന പ്രവർത്തകൻ ഇ.കെ സലീമിന് പ്രസിഡന്റ് സുബൈർ എം.എം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്‌സ് ക്യാപ്റ്റൻ ഷാദി റഹ്‌മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ എന്നിവരും സന്നിഹിതരായിരുന്നു അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജാസിർ പി.പി നന്ദിയും പറഞ്ഞു.

Read More

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മദ്രസാ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് പി .കെ. മുഹമ്മദ് ഫാസിൽ ‘ഇഫക്ടീവ് പാരൻ്റിങ്’ എന്ന വിഷയത്തിൽ ക്‌ളാസ് എടുത്തു. നവമാധ്യമങ്ങളും ടെക്നോളജിയും കുട്ടികളിലെ വൈകാരിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ രക്ഷിതാക്കൾ സ്വയം മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ കാണുന്നതിനപ്പുറം ജീവിതത്തെ കൃത്യമായി കുട്ടികൾക്ക് ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം. കുട്ടികളുടെ റോൾ മോഡലായി രക്ഷിതാക്കൾ തന്നെ മാറുന്ന പോസിറ്റീവ് പാരന്റിംഗ് ആണ് കുട്ടികൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രെട്ടറി ഖാലിദ് ചോലയിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി ആമുഖ ഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതമാശംസിച്ച പരിപാടിയിൽ ഫിൽസ . എൻ ഖുർആൻ പാരായണം നടത്തി. അസി. അഡ്മിനിസ്ട്രേറ്റർ…

Read More

മനാമ : ഐ വൈ സി സി ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “മിഷൻ 2024” സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷത വഹിച്ച പരിപാടി ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് രാജ്യത്ത് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് ചിന്താഗതികളെ സംബന്ധിച്ചും, ഫാസിസ്റ്റ് ചിന്താഗതി ഉണ്ടാക്കുന്ന കോട്ടങ്ങളെ പറ്റിയും പ്രഭാഷകർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ വെള്ളികുളങ്ങര (കെഎംസിസി ബഹ്‌റൈൻ), ബഷീർ അമ്പലായി (ഐഒസി ബഹ്‌റൈൻ ), പങ്കജ് നാഭൻ (എഎപി ബഹ്‌റൈൻ), സുൽത്താൻ ഇബ്രാഹിം (എൻആർടിഐഎ ബഹ്‌റൈൻ), സജിത്ത് വെള്ളിക്കുളങ്ങര (ആർഎംപി ബഹ്‌റൈൻ) തുടങ്ങിയവർ പ്രഭാഷണം നടത്തി. ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ വൈ സി സി ഏരിയ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജമീൽ…

Read More

മനാമ: ഒഐസിസി ആലപ്പുഴ ജില്ലയുടെ കുടുംബ സംഗമം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6 30ന് കലവറ റസ്റ്റോറൻറ് പാർട്ടി ഹാളിൽ വച്ച് നടത്തുന്നു. ഒ ഐ സി സിയുടെ ബഹ്റൈൻ  ദേശീയ നേതാക്കൾ, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫ്രെയിം അർജുൻ രാജ് , മലയാള മനോരമ D4 ഫ്രെയിം വൈഷ്ണവി രമേശ് എന്നിവർ സംബന്ധിക്കുന്നു. തരംഗ് മ്യൂസിക് ബഹ്റൈൻ്റെ കരോക്കി ഗാനമേള, മിമിക്സ് പരേഡ്, സിനിമാറ്റിക് ഡാൻസ്, ഗെയിംസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ഈ പരിപാടിയിലേക്ക് ആലപ്പുഴ ജില്ല ഓ ഐ സി സി കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ജിബി കളിയിക്കൽ 33126098,  സന്തോഷ് ബാബു 39163509 എന്നിവരുമായി ബന്ധപ്പെടുക.

Read More