Author: News Desk

കൊച്ചി: നടന്‍ ദിലീപിനേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ നീക്കം ചെയ്യണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍. ഇരുവരേയും പുറത്ത് ചാടിക്കുന്ന വിഷയത്തിലടക്കമുള്ള അന്തിമ തീരുമാനങ്ങള്‍ ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊള്ളും. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയറ്റര്‍ ഉടമകള്‍ നീക്കം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ ഭാരവാഹികളാക്കരുതെന്നാണ് പൊതുവികാരം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുമ്പോഴും സിനിമകള്‍ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റര്‍ ഉടമകളുടെ അതൃപ്തി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലെത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് സംഘടനയിലെ അംഗങ്ങളും ആന്റണി പെരുമ്പാവൂരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കമുള്ള അതൃപ്തി അംഗങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

Read More

മോസ്‌കോ: യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്‍പ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവസാന ആയുധമായി മാത്രം ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ക്രെലിന്‍ വക്താവ് സൂചിപ്പിച്ചിരിക്കുന്നത്.അതേസമയം യുക്രൈനിലെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന ശക്തമായ ആക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രൈനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ 62 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്…

Read More

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.1978ന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമാണ് ബാർട്ടി. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാർട്ടി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. 2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി.

Read More

ന്യൂഡൽഹി: സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ 2021ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന തലസ്ഥാനനഗരം ഡല്‍ഹി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം മലിനീകരണം വര്‍ദ്ധിച്ചതോടെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയത്.ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്.ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹിയുടെ വായു മലിനീകരണം. രാജസ്ഥാനിലെ ഭിവാദിയാണ് ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം. തൊട്ടുപിന്നിൽ ഡല്‍ഹിയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ്. ലോകത്തിലെ ഏറ്റവും മലിനമായ 100 സ്ഥലങ്ങളുടെ പട്ടികയിൽ 63 ഇന്ത്യന്‍ നഗരങ്ങളാണുള്ളത്. 2021-ലെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഡ‍ല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ നഗരങ്ങൾ പാലിക്കാറേയില്ലെന്നാണ് റിപ്പോർട്ടുകൾ.

Read More

ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.അതേസമയം, മാസ്‌ക്, ആൾക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവക്കുള്ള കേസുകൾ ഒഴിവാക്കണം. കോവിഡ് കേസുകൾ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം. മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സർക്കാർ തീരുമാനം.

Read More

വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രില്‍ 13ന് റിലീസിനെത്തും. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ സണ്‍ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശിവ കാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ജോര്‍‌ജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ‘അറബിക് കുത്ത്’ ഗാനം ഇതിനോടകം തരം​ഗമായിക്കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുന്‍പ് എത്തുന്നതെന്നാണ് സൂചന. ഏപ്രില്‍ 14നാണ് കെജിഎഫ് 2 റിലീസ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍…

Read More

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാര്‍ച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിക്കാണ് അയക്കേണ്ടത് . അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ ചുവടെ : 1 – അനറ്റോളിയന്‍ ലെപ്പേര്‍ഡ് (കോഡ് : IC001)2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)3- ക്യാപ്റ്റന്‍ വോള്‍കൊനോഗോവ് എസ്‌കേപ്പ്ഡ് (കോഡ് : IC003)4- ക്ലാര സോള (കോഡ് : IC004)5- കോസ്റ്റ ബ്രാവ , ലെബനന്‍ (കോഡ് : IC005)6- നിഷിദ്ധോ (കോഡ് : IC006)7- ഐ ആം നോട്ട് ദി റിവര്‍ ഝലം – (കോഡ് : IC007)8- ലെറ്റ്…

Read More

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തിരുവനന്തപുരം ലുലു മാളിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ക്കൊപ്പം കമ്ബനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ കമ്ബനിയുടെ രണ്ടാമത്തെ ഷോറൂമാണിത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കല്യാണ്‍ ജൂവലേഴ്‌സ് കുടുംബത്തിന്‍റെ ഭാഗമാണെന്നും ഈ ബന്ധം വലിയ ബഹുമതിയാണെന്നും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ഒരു മാളിന്‍റെ അന്തരീക്ഷത്തില്‍ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമൊരുക്കുന്ന മറ്റൊരു ഷോറൂം തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഉപയോക്താക്കള്‍ പുതിയ ഷോറൂമിനേയും ഹൃദയപൂര്‍വം സ്വീകരിക്കും എന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മഞ്ജു പറഞ്ഞു. കമ്ബനി എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിലും സമഗ്രമായ അന്തരീക്ഷം ഒരുക്കുന്നതിലും ഏറെ മുന്നേറുകയും വലിയ നാഴികക്കല്ലുകള്‍ പിന്നിടുകയും ചെയ്തുവെന്ന് പുതിയ ഷോറൂമിനെക്കുറിച്ച്‌ പറയവെ…

Read More

തിരുവനന്തപുരം: ശശി തരൂര്‍ എംപി ഇടതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.കാള വാലു പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടും. സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി ബിജെപി വേദി പങ്കിടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഇളക്കി വിടുന്നവരാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. പിഴുതെടുത്ത സര്‍വേ ലൈന്‍ കല്ലുകളുമായാണ് പ്രവര്‍ത്തകരെത്തിയത്. മാര്‍ച്ച്‌ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച്‌ പൊലീസ് തടഞ്ഞു.

Read More