Author: News Desk

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഒൻപതു പുരസ്‌ക്കാരങ്ങൾ . മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം,മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം ,മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് ,കെ ആർ മോഹനൻ എൻഡോവ്മെന്റ് എന്നീ പുരസ്‌കാരങ്ങളാണ് നൽകുക . മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.

Read More

ന്യൂഡൽഹി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മ‍ർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാ‌ർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്.

Read More

ന്യൂഡൽഹി: ഏപ്രില്‍ 1 മുതല്‍ ഡല്‍ഹി നഗരത്തില്‍ ഗതാഗതനിയന്ത്രണം ശക്തമാക്കുന്നു. ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ നിശ്ചയിച്ചുകൊണ്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി കൈലേഷ് ഗെഹ്ലോട്ട് പറഞ്ഞു. ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേകം നിശ്ചയിച്ച ലൈനിലൂടെ രാവിലെ എട്ട് മുതല്‍ 10 വരെയും മറ്റ് വാഹനങ്ങള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ എട്ട് വരെയും കടന്നുപോകാനാണ് അനുമതിയുള്ളതെന്ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും ചുമത്തും.ട്രാഫിക് പൊലീസും ഗതാഗതവകുപ്പും ചേര്‍ന്നാണ് നിശ്ചയിച്ച സമയത്തിലൂടെ പ്രത്യേക ലൈനിലൂടെ വാഹനങ്ങള്‍ കടത്തിവിടുക. വാഹന പാതകള്‍ തിരിച്ചറിയാനായി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.

Read More

ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ബെഹ്‌റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു. അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ ബെഹ്‌റോർ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Read More

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഉപരിതല -ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആയിരുന്നു പരീക്ഷണം. കരയിൽ നിന്നും, വെള്ളത്തിൽ നിന്നും, വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത.പരീക്ഷണത്തിൽ മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സാന്നിധ്യത്തിൽ ആയിരുന്നു മിസൈൽ പരീക്ഷണം.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225 പേർ ജയിൽ മോചിതരാകും. ബാക്കി വരുന്ന തടവുകാർക്ക് ശിക്ഷാ കാലാവധി കുറച്ചു കൊടുക്കുകയോ, പിഴി ഒഴിവാക്കി കൊടുക്കയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ജയിൽ മോചിതരാകുന്ന പ്രവാസികളായ തടവുകാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നീ കേസുകളിൽ അകപ്പെട്ടവരെ പൊതുമാപ്പ് ആനുകൂല്യത്തിന് പരിഗണിച്ചിട്ടില്ല. തടവകാലത്തെ ഇവരുടെ നല്ല നടപ്പ് പരിശോധിച്ചാണ് അമീരി കാരുണ്യത്തിനു പരിഗണിച്ചത്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിൽ പ്രവാസികളും സ്വദേശികളുമായ സ്ത്രീകളടക്കമുള്ളവർ ഉണ്ട്. കഴിഞ്ഞവർഷവും 459 തടവുകാർക്ക് അമീരി കാരുണ്യം ലഭിച്ചിരുന്നു.

Read More

ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് തമിഴ് നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി. രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയാണ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെയും ചെന്നെയിലെ പുഴല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയവരെ, അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാരായി പരിഗണിച്ചാണ് ഈ വിധിയെന്നും കോടതി നിരീക്ഷിച്ചു. ഏപ്രില്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ , അനധികൃതമായി എത്തിയവര്‍ അഭയാര്‍ത്ഥികളാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇവരെ ക്യാംപുകളിലേക്ക് മാറ്റും. ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ് നാട്ടിലെ ക്യാംപുകളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരില്‍ പലരും നേരത്തെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവരാണ്. കൂടുതല്‍ പേര്‍ തമിഴ് നാട് തീരത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ച് തീരദേശ സംരക്ഷണ സേനയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്.

Read More

ബെം​ഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതി വീടിനുള്ളില്‍ മരിച്ച നിലയില്‍. കാസര്‍​ഗോഡ് സ്വദേശിയായ ശ്രുതിയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘റോയിട്ടേഴ്‌സ്’ ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് ലഭിച്ചില്ല. തുടര്‍ന്ന് ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതേസമയം, ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍…

Read More

തിരുവനന്തപുരം: കെ എസ് ഇ ബിയും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ലൈറ്റ്സ് ഓൺ’ കാർട്ടൂൺ ക്യാമ്പ് കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോക് ഐ എ എസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും മുൻ മന്ത്രി എം എം മണിയും ഒന്നിക്കുന്ന ‘ചിരി സല്ലാപ’ത്തോടെ ദ്വിദിന ക്യാമ്പിന് സമാപനം കുറിക്കും. കാർട്ടൂൺ അക്കാദമി അംഗങ്ങളായ 20 കാർട്ടൂൺ ചിത്രകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പ് വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം, ഊർജ്ജ സംരക്ഷണം, ഉപഭോക്തൃ സേവനം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയ കാർട്ടൂൺ സന്ദേശങ്ങളുടെ പണിപ്പുരയായി. ക്യാമ്പ് അംഗങ്ങളെ കെ എസ് ഇ ബി പബ്ലിക് റിലേഷൻസ് ഓഫീസർ കെ ജി സന്തോഷ് സ്വാഗതം ചെയ്തു. കാർട്ടൂൺ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണൻ കെ ക്യാമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കെ എസ് ഇ ബി മാനവ വിഭവ ശേഷി വിഭാഗം…

Read More

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ സി. എസ്സ്. ഐ. മദ്ധ്യ കേരളാ ബിഷപ്പ് ആയ റൈറ്റ് റവ. ഡോ. മലയില്‍ ഷാബു കോശി ചെറിയാന്‍ തിരുമേനിക്ക് സ്വീകരണം നല്‍കി. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അദ്ധ്യക്ഷതയില്‍, ബഹറൈന്‍ സി. എസ്സ്. ഐ. മലയാളി പാരീഷില്‍ വച്ച് കൂടിയ സ്വീകരണ യോഗത്തിന്‌ ജോയന്റ് സെക്രട്ടറി രാജീവ് പി. മാത്യൂ സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ വൈദീകര്‍ ആശംസകളും നേര്‍ന്നു. കെ. സി. ഇ. സി. യുടെ പുതിയ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരിയായ റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബിയേ കൗൺസിലിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പ്രവാസികളായി അന്യ ദേശത്ത് പാര്‍ക്കുമ്പോഴും പല സഭകളില്‍ ഉള്ളവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം…

Read More