Author: News Desk

സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്‌ എന്ന പ്രമേയവുമായി ,മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം , ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിഐക്യദാർഢ്യ സംഗമം നടത്തി.മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. കെഎംസിസി സൗത്ത് സോൺ ജനറൽ സെക്രെട്ടറി സഹിൽ തൊടുപുഴ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കര , സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പർ അസ്ലം വടകര എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഷാഫി പാറക്കട്ട , ഗഫൂർ കൈപ്പമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു. കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷൻ ആയിരുന്നു , ഓർഗനൈസിംഗ് സെക്രെട്ടറി അൻസിഫ്‌സ്വാഗതവും , ഷാനവാസ് കായംകുളം നന്ദിയും പറഞ്ഞു.

Read More

. കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെ റെയിൽ ബോധവത്‌കരണപരിപാടി. പദ്ധതി കേരളത്തിന് ആവശ്യമാണ് അതിനെ പറ്റി ജനങ്ങളോട് കൂടുതൽ വിശദീകരിക്കനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Read More

എട്ട് രാപ്പകലുകൾ നീണ്ട ലോക സിനിമാ കാഴ്ച്ചകളുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാ​ഗന്ധി ആ‍ഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരൻ ടി. പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങളും സഹകരണ മന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകളും സമ്മാനിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ തുടങ്ങിയവർ പങ്കെടുക്കും. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിച്ചത്. മധുശ്രീ നാരായണൻ, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ സം​ഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്. മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.

Read More

എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജൻസി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സർവ്വേ സംഘത്തിന്‍റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാർ പറയുന്നത്. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു.എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് നിൽക്കുകയായിരുന്നു സമരസമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ…

Read More

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.

Read More

തിരുവനന്തപുരം: വിവിധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ട്രേ​ഡ്​ യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി പ്ര​ഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടക്കും. 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച്‌ 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച്‌ 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്ബോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്‌എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കുചേരും.ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി.​എം.​എ​സ്​ ഒ​ഴി​കെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​യു​ക്ത​സ​മി​തി…

Read More

രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 1, വെള്ളിയാഴ്ച സൽമാനിയ ആശുപത്രിയിൽ വെച്ചു നടത്തപ്പെടുന്നതാണ്. ന ഈ ക്യാമ്പിലേക്ക് രക്തദാനം നടത്തുവാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്വിഷ്ണു -39251019ജയേഷ് – 39889317ലിജോ -36923467ബോബി – 34367281

Read More

ബഹറൈന്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ ആദരിച്ച്‌ ബഹറൈന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ഫ്രണ്ട് ഓഫ് ഓര്‍ഫന്‍’ എന്ന ബഹുമതി നല്‍കി ബഹറൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ മകന്‍ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ആദരിച്ചത്. ബഹറൈനില്‍ വെച്ചായിരുന്നു ചടങ്ങ്. എം.എ യൂസഫലി സ്‌നേഹാദരവിന് നന്ദി അറിയിച്ചു. ബഹറൈനില്‍ ലുലു ഫ്രഷ് മാര്‍ക്കന്റിന്റെ 10-ാം മത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആണ് എം.എ യൂസഫലിയെ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആദരിച്ചത്. ദനത്ത് അല്‍ ലവ്‌സിയില്‍ ഇന്നലെയാണ് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രക്ഷോഭങ്ങളെ മറികടന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് കെ-റെയിൽ പദ്ധതിക്കെതിരെ വലിയ ജനരോഷമുയരുന്ന സാഹചര്യത്തിൽ അതിരടയാള കല്ലുകൾ നിഷേപിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കാമെന്നാണ് വിവരം.

Read More

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .എം പിമാർ എന്ന പരിഗണനപോലും നൽകാതെയാണു പോലീസിൻ്റെ ഈ കിരാത നടപടി. ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച്ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്. അതിൻ്റെ ഒരു തുടർക്കഥയാണു ഇന്നു എം പിമാർക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

Read More