Author: News Desk

ലൊസാഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ ആറ് പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ ആണ് മുന്നിൽ. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച…

Read More

ലൊസാഞ്ചലസ്: കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.മികച്ച ആനിമേറ്റഡ് ഫിലിമിനുള്ള ഓസ്‍കര്‍ ‘എൻകാന്റോ’യ്‍ക്ക്. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ ആറ് പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ ആണ് മുന്നിൽ. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‍കര്‍ ‘ഡ്രൈവ് മൈ കാർ’ സ്വന്തമാക്കി.

Read More

പത്തനംതിട്ട ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നാഷനൽ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കലഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 1992ൽ കലഞ്ഞൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ജെയിംസ് കൂടലിനെ കഴിഞ്ഞ ദിവസമാണ് ഒഐസിസി യുഎസ്എ നാഷനൽ കമ്മിറ്റി ചെയർമാനായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നാമനിർദ്ദേശം ചെയ്തത്. ജെയിംസ് കൂടലിന്റെ നേട്ടം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കൂടി നേട്ടമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റായി ഇരുന്ന കാലം മുതൽ ജെയിംസ് നടത്തിവന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് നൽകി വരുന്ന പിന്തുണയ്ക്ക് നന്ദിയും രേഖപ്പെടുത്തി. കലഞ്ഞൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തന്നെ നയിച്ചതെന്നും ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മറുപടി പ്രസംഗത്തിൽ ജെയിംസ് കൂടൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി വൈസ്…

Read More

വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ രാധാകൃഷ്ണന്‍ തെരുവത്ത് ചെയര്‍മാനായുള്ള പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു .വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ ജനറല്‍ കൌണ്‍സില്‍ മീറ്റിങ്ങും 2022- 2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച മാര്‍ച്ച്‌ 25,വൈകുന്നേരം ബഹറിന്‍ സമയം 7 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു . മിഡില്‍ ഈസ്റ്റ്‌ റീജിയന്റെ കീഴിലുള്ള പതിനൊന്ന് പ്രോവിനസുകളില്‍ നിന്നായി അറുപതോളം പ്രതിനിധികളും ഗ്ലോബല്‍ റിജിയണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു . അന്തരിച്ച വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പി . എ .ഇബ്രാഹിം ഹാജിയെ അനുസ്മരിച്ച് മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ കലാമിന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ ജനറല്‍ സെക്രടറി ദീപു ജോണ്‍ യോഗത്തിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്തു . തുടര്‍ന്ന് നാലു വര്‍ഷക്കാലം പ്രസിഡണ്ടായി പ്രവര്‍ത്തിക്കുവാനും കൂടെ നിന്ന് പിന്തുണ നല്‍കിയ എല്ലാ ഭരണ സമിതിയോടും…

Read More

മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജിടിഎഫ് ) ബഹ്‌റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേർ രക്തം ദാനം ചെയ്തു. ജിടിഎഫ് ബഹ്‌റൈൻ പ്രെസിഡന്റ്‌ മജീദ് തണലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ. ടി. സലിം, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എഴുത്തുകാരി ഡോ: ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അഷ്‌കർ പൂഴിത്തല, ജിടിഎഫ് ഗ്ലോബൽ ചെയർമാൻ രാധാകൃഷ്ണൻ. എ കെ, ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി എന്നിവർ സംസാരിച്ചു. ജിടിഎഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി കളത്തൽ ഗഫൂർ സ്വാഗതവും , ബിഡികെ ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധർ നന്ദിയും പറഞ്ഞു. നാല്പത്തിരണ്ടാമത്തെ…

Read More

മലയാളികളുടെ പ്രിയ താരം സുകുമാരിയുടെ ഓർമ്മകൾക്ക് ഇന്ന് 9 വയസ് തികയുന്നു. ആറ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ ആറ് ഭാഷകളിലായി 2500ൽ അധികം സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. സിനിമയ്ക്കൊപ്പം 1000ൽ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്. പത്താമത്തെ വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേയ്ക്കെത്തിയത്. അഭ്രപാളികളില്‍ അവര്‍ തീര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളി മനസുകളിൽ അനശ്വരമായി ജീവിയ്ക്കുന്നു. എംജിആര്‍, ജയലളിത, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പവും സുകുമാരി അഭിനയിച്ചിട്ടുണ്ട്.പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ തനിയ്ക്ക് കോമഡിയും വഴങ്ങുമെന്ന് അവർ തെളിയിച്ചു.2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ…

Read More

കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വനിത തെരഞ്ഞെടുക്കപ്പെട്ടു. ലയ മരിയ ജയ്സന്‍ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്ബാടിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. അഭിമാനം വാനോളം അതിലേറെ ഉത്തരവാദിത്തം, എന്നാണ് പുതിയ ചുമതല ഏറ്റെടുത്ത ലയയുടെ പ്രതികരണം. ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്‍റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിര്‍വ്വഹിക്കുമെന്നും ലയ പറഞ്ഞു. ചങ്ങനാശേരി സ്വദേശിനിയായ ലയ ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്‍റാണ് ഈ 30കാരി.

Read More

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടൻ ഖേദപ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശം വ്യക്തിപരമായിരുന്നില്ലെന്ന് വിനായകൻ പറഞ്ഞു. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഉദ്ദേശിക്കാത്ത മാനത്തിൽ മാദ്ധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ( ഒട്ടും വ്യക്തിപരമായിരുന്നില്ല ). വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ചത്. മീ ടു ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആയിരുന്നു നടന്റെ പ്രതികരണം. താത്പര്യമുള്ള സ്ത്രീകളോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ആവശ്യപ്പെടുന്നതാണ് മി ടൂ എങ്കിൽ അത് ആവർത്തിക്കും. നിങ്ങളോടും അത് ചോദിക്കുമെന്നായിരുന്നു വിനായകൻ മാദ്ധ്യമ…

Read More

കൊളംബോ : ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പത്ര അച്ചടിയ്ക്ക് ആവശ്യമായ പേപ്പറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ ദിനപത്രങ്ങള്‍ പ്രിന്റ് എഡിഷനുകള്‍ താത്കാലികമായി നിറുത്തി. തങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ‘ ദ ഐലന്‍ഡ് “, ഇതിന്റെ സിംഗള പതിപ്പായ ‘ ദിവൈന ” എന്നിവയുടെ പ്രിന്റ് എഡിഷനുകള്‍ പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് താത്കാലികമായി നിറുത്തുകയാണെന്നും ഓണ്‍ലൈന്‍ പതിപ്പുകള്‍ തുടരുമെന്നും ഉടമസ്ഥരായ സ്വകാര്യ കമ്ബനി ഉപാലി ന്യുസ്പേപ്പഴ്സ് അറിയിച്ചു. ന്യൂസ് പ്രിന്റ് വില കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നിരട്ടിയായതും ഇറക്കുമതിയിലെ ബുദ്ധിമുട്ടും പരിഗണിച്ച്‌ രാജ്യത്തെ മറ്റ് പ്രധാന ദിനപത്രങ്ങള്‍ പേജുകള്‍ കുറയ്ക്കുകയാണ്. അതേ സമയം, ഇന്ധന ക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയ്ക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 40,000 ടണ്‍ ഡീസല്‍ വൈകാതെ ശ്രീലങ്കയ്ക്ക് കൈമാറും. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഒഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക്…

Read More

സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. അതേസമയം ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.നാല് ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും പ്രതിസന്ധിയാവും. 30, 31 തീയതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.

Read More