- ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളില്‍ എ.ഐ, വെര്‍ച്വല്‍ സംവിധാനങ്ങള്‍ വരുന്നു
- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
Author: News Desk
കൊച്ചി: കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം. മേളയുടെ ഭാഗമായി ആദ്യകാല പ്രസ് ഫേട്ടോഗ്രാഫറും ചെമ്മീനിന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദർശനം, മലയാള സിനിമയുടെ ടൈറ്റിൽ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റൽ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ നാളെ മുതൽ അഞ്ചാം തീയതിവരെയാണ് കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിചിരിക്കുന്നത് . രാവിലെ 9ന് സരിത തിയേറ്ററിൽ നടക്കുന്ന പരിപാടി യിൽ നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ജില്ലയുടെ ആദ്യ ഓക്സിജന്‍ പ്ലാന്റ് ഏപ്രില്‍ ഒന്നിന് വ്യവസായ മന്ത്രി നാടിന് സമര്‍പ്പിക്കും
കാസര്‍കോട്: രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഓക്സിജന്‍ പ്ലാന്റ് ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷയാകും. ഡി.ഐ.സി ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മെഡിക്കല്‍ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വ്വഹിക്കും. വ്യവസായ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ സി.എച്ച്. കുഞ്ഞമ്ബു എം.എല്‍.എ സ്വീകരിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് 1.80 ലക്ഷം രൂപ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്യും. ചടങ്ങില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണേഴ്സ് അസോസിയേഷന്, ക്വാളിറ്റി ട്രേഡേഴ്സ് കാസര്‍കോട്, ബിജു ട്രേഡേഴ്സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിര്‍മ്മിതി കേന്ദ്രം എന്നീ…
മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തികൊണ്ട് പൗരസമിതിയുടെ പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രവും വാര്‍ത്തയും സാമൂഹ്യ മദ്യംനങ്ങളില്‍ നിറഞ്ഞതിനു പിന്നാലെയായിരുന്നു ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഇതിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മമ്പാട് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെക്സില്‍ എഴുതിയിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്ലെക്സില്‍, കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു. കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് ബോര്‍ഡില്‍ ആരോപിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍…
പണിമുടക്ക് രണ്ടാംദിനം; കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശം നല്കി കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശം നല്കി കെഎസ്ആര്‍ടിസി എംഡി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിര്‍ദേശം. 11 മണിക്കുള്ളില്‍ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നും പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളം ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസും തടഞ്ഞു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് ബസ് കടത്തിവിട്ടത്. അതിനിടെ സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി…
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ വാനമ്പാടി ലതാ മങ്കേഷ്ക്കറിന് ഗാനാഞ്ജലി സമർപ്പിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ആർട്സ് വിങ്ങിന്റെയും, ഐടി & മീഡിയ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറിന് ഗാനാഞ്ജലി സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച പരുപാടി ബഹറിനിലെ പ്രശസ്ത സംഗീത സംവിധായകനും, റേഡിയോ അവതാരകനും, മീഡിയ രംഗ് ഹെഡും, ഗായകനുമായ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശ ഭക്തിഗാന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും, വിധി കര്തതാക്കൾക്കുള്ള മൊമെന്റോ വിതരണവും ഈ പരുപാടിയിൽ വച്ച് നടത്തപ്പെട്ടു. ബഹറിനിലെ പ്രശസ്ത ഗായികരായ ലക്ഷ്മി രോഹിത്ത്, ആദ്യ ഷീജു, ബീന ജോൺ, ആഗ്നേയ നിത്യാനന്ദൻ, അക്ഷയ ബാലഗോപാൽ, ജോവിന ജിബിൻ, ദേവ പ്രിയ, വിശ്വനാഥൻ മാരിയിൽ എന്നിവർ പ്രിയ ഗായികയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ ആലപിച്ചു. ചടങ്ങിന് ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ്…
കാബൂൾ: താടി വളർത്താത്ത ഉദ്യോഗസ്ഥരെ സർക്കാർ ഓഫീസുകളിൽ നിന്ന് വിലക്കി താലിബാൻ. എല്ലാ സർക്കാർ ജീവനക്കാരും താടി വടിക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടത്തിൻ്റെ സദാചാര മന്ത്രാലയം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും തിങ്കളാഴ്ച പരിശോധന നടത്താൻ താലിബാൻ നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജീവനക്കാർക്ക് താടിയുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം ഡ്രസ് കോഡും പരിശോധിക്കും. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രവും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദേശം. സർക്കാർ ജീവനക്കാർ ഇനിമുതൽ താടി വടിക്കാൻ പാടില്ലെന്ന നിർദേശം താലിബാൻ നൽകി. നൽകിയിരിക്കുന്ന ഡ്രസ് കോഡ് പാലിക്കാതെ ജോലിയിൽ പ്രവേശിച്ചാൽ ജോലിയിൽ നിന്നും പുറത്താക്കും. ഡ്രസ് കോഡ് നിരീക്ഷിക്കാൻ ഓഫീസുകൾക്ക് മുന്നിൽ പരിശോധന നടത്തുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പുരുഷന്മാർ പ്രദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നുള്ള നിർദേശം മുൻപ് നൽകിയിരുന്നു. രാജ്യാന്തര വിമാനങ്ങളിൽ…
നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറിനും കുടുംബത്തിനും സ്മാരകം ഉയരുന്നു
വിനോദ യാത്രക്കിടെ നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും കുടുംബവും യാത്രയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇന്ന് അവര്‍ക്കായി ഒരു സ്മാരകം ഉയരുകയാണ്. മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന് നായരും പ്രസന്നകുമാരിയുമാണ് മകന്റെ ഓര്മയിക്കായി സ്മാരകം നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒരേ ചിതയില്‍ അവര്‍ അഗ്നിനാളങ്ങളിലേക്കു മറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഒരുമിച്ചു കളിച്ചു വളര്‍ന്ന 3 പിഞ്ചോമനകള്‍ ഒരുമിച്ച് അന്തി ഉറങ്ങുന്ന മണ്ണില്‍ കൂട്ടായി ഇരുവശത്തുമുള്ള ചിതയില്‍ അച്ഛനും അമ്മയും. മകന്റെയും മരുമകളുടെയും ലാളിച്ചു കൊതിതീരും മുമ്പേ പറന്നകന്ന ചെറുമക്കളുടെയും കണ്ണീര് സ്മരണയ്ക്കായി ഒരു സ്മാരകമൊരുക്കിയിരിക്കുകയാണ് മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന് നായരും പ്രസന്നകുമാരിയും.
ന്യൂഡൽഹി: ഫോണുകളില്‍നിന്ന് കൊവിഡ് അറിയിപ്പുകള് നീക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു.ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.
റേസിങ്ങിനിടെ ഞെട്ടിക്കുന്ന അപകടം; മൈക്കൽ ഷൂമാക്കറുടെ മകന്റെ കാർ ചുമരിൽ ഇടിച്ച് തകർന്ന് തരിപ്പണം
ജിദ്ദ: ഫോർമുല വൺ ട്രാക്കിൽ മറ്റൊരു വൻ അപകടം കൂടി. സൗദി അറേബ്യൻ ഗ്രാൻ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൻ മിക് ഷൂമാക്കറുടെ കാർ അപകടത്തിൽപെട്ടു. സർക്യൂട്ടിലെ കോൺക്രീറ്റ് ചുമരിൽ ഇടിച്ച് കാർ തകർന്നു തരിപ്പണമായി. താരം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. https://twitter.com/i/status/1507821363158990848 23കാരനായ മികിന്റെ കാർ ജിദ്ദ സർക്യൂട്ടിന്റെ 12ാം വളവിന് സമീപത്തെ കോൺക്രീറ്റ് ചുമരിൽ ഇടിച്ചു തകരുകയായിരുന്നു. ഇതോടെ മിക് ഷൂമാക്കർ സൗദി അറേബ്യൻ ഗ്രാൻ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി. അമേരിക്കൻ കമ്പനി ഹാസിന്റെ ഡ്രൈവറാണ് മിക്. 170 മൈൽ വേഗത്തിലായിരുന്നു മികിന്റെ കാർ പാഞ്ഞത്. കാർ മതിലിൽ ഇടിച്ചതിനു പിന്നാലെ റെഡ് ഫ്ളാഗ് ഉയർത്തി റേസ് നിർത്തിവെച്ചു. തുടർന്ന് മെഡിക്കൽ സംഘം മികിനെ ആകാശ മാർഗം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മത്സരം ഒരു മണിക്കൂർ തടസപ്പെട്ടു. പിന്നീട് താൻ സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കി മിക് ട്വീറ്റ് ചെയ്തു. താരം…
ലൊസാഞ്ചലസ്: ഓസ്കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന് ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്കാര്‍ വേദിയെ ഞെട്ടിച്ചു. ആഗോള തലത്തില്‍ വലിയ ആരാധകരുള്ള വ്യക്തിയാണ് അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ന്യൂസ്വീക്ക് അദേഹത്തെ ‘ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.