- പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം; നിരവധി പേർക്ക് പരിക്ക്
- മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങിമരിച്ച നിലയിൽ
- ബഹ്റൈൻ ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു
- കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും
- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
- മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
Author: News Desk
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം . പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്.
സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കമാൻഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.പ്രതിഷേധങ്ങളെ തുടര്‍ന്ന് നേരത്തെ ക്ലിഫ് ഹൗസിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് ക്ലീഫ് ഹൗസിന്റെ സുരക്ഷ ഉടൻ കൈമാറാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സില്‍വര്‍ലൈനിലെ സര്‍ക്കാര്‍ പ്രതിരോധം. അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിൽ എം എ യൂസഫലി ഒന്നാമത്;രവി പിള്ളയെ പിന്തള്ളി ബൈജു രവീന്ദ്രൻ മൂന്നാമത്
ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് രണ്ടാമത്, 4.1 ബില്യണ്‍ ഡോളര്‍. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രനാണ് 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. പിന്നാലെയുള്ള മലയാളികളും ആസ്തിയും: രവി പിള്ള: 2.6 ബില്യണ്‍ ഡോളര്‍, എസ്. ഡി ഷിബുലാല്‍: 2.2 ബില്യണ്‍ ഡോളര്‍, ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി: 2.1 ബില്യണ്‍ ഡോളര്‍, ജോയ് ആലുക്കാസ്: 1.9 ബില്യണ്‍ ഡോളര്‍, മുത്തൂറ്റ് കുടുംബം 1.4 ബില്യണ്‍ ഡോളര്‍ (ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ് 1.4 ബില്യണ്‍ വീതം).
കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി; ശമ്പളവിതരണം മുടങ്ങി, ഗതാഗതമന്ത്രിക്കെതിരെ ഇടത് യൂണിയനുകള്‍ രംഗത്ത്.
കെഎസ്ആര്‍ടിസിയില്‍ (KSRTC) ഗുരുതരപ്രതിസന്ധി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി. ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലേ ഓഫ് നീക്കം നേരത്തെ കെഎസ്ആർടിസി മാനേജ്മെന്റ് ആലോചിച്ചിരുന്നു. പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് എന്ന ആശയം മാനേജ്മെന്റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാർ പോലും അനുകൂലമായി പ്രതികരിച്ചില്ല. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയാറാന്‍ കെഎസ്ആര്‍ടിസി ശമ്രിക്കുന്നതിനിടയിലാണ് ഇന്ധനവിലവര്‍ദ്ധന വലിയ തിരിച്ചടിയായത്. ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ പെടുത്തി ഡീസല്‍ ലിറ്ററിന് 21 രൂപയാണ് എണ്ണകമ്പനികള്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ലിറ്ററിന് 100 രൂപ പിന്നിട്ടതോടെ പൊതുവിപണിയില്‍ നിന്ന് ഡീസല്‍ വാങ്ങി സര്‍വ്വീസ് നടത്തുന്നതും പ്രായോഗികമല്ലാതായി.
ന്യൂയോർക്ക്: രണ്ട് വർഷത്തിനിപ്പുറവും കൊവിഡിൽ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തിൽ നിന്ന് കരയറും മുൻപേ തന്നെ ചൈനയിലെ ഷാംഗ്ഹായിൽ നാലാം തരംഗത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെയാണ് വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക, ഡെങ്കിപ്പനി എന്നിവ പോലെ പ്രാണികളിൽ നിന്നാകും അടുത്ത മഹാമാരി പടർന്ന് പിടിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയാണ് ലോകമെമ്പാടും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികൾ. 130 രാജ്യങ്ങളിലായി 390 മില്യൺ ആളുകളെയാണ് ഓരോ വർഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുൻ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച റിസ്ക് വർധിക്കുന്നതായി തങ്ങൾക്ക് സൂചന…
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. കണ്ണൂർ സർവകലാശാല ചാൻസലർ എന്ന നിലയിലാണ് നോട്ടിസ്. ഹർജിയിൽ ഗവർണർ ഒന്നാം എതിർ കക്ഷിയാണ്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി.പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മർദ്ദത്തോടെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നുമുള്ള ഗവർണറുടെ പരാമർശങ്ങളും വിവാദമായി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം…
മുന്‍ സോവിയേറ്റ് ഏകാധിപതി സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് താനെന്ന് പുടിന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്റെ നേതൃത്വത്തില്‍ 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ‘ക്രൂരമായ മഹത്തായ ശുദ്ധീകരണ’ ത്തെ തന്നെയാണ് പുടിനും റഷ്യയില്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഏതിരെ നില്‍ക്കുന്നുവെന്ന് തോന്നിയ എല്ലാവരെയും സ്റ്റാലിന് അധികാരം ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. യുക്രൈന് അധിനിവേശത്തോടെ ലോകത്തിന് മുമ്പില്‍ ഒറ്റപ്പെട്ട് പോയ വ്ളാദിമിര്‍ പുടിന് രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 1930 കളില്‍ സ്റ്റാലിന് ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെ പുടിനും ആവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ശത്രുക്കളെ കണ്ടെത്താന്‍ പുടിന് ഫോണ്‍ ചോര്‍ത്തുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫോണിനോടൊപ്പം ഇന്റര്‍നെറ്റും ചോര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.വഴിയായിരുന്നു സ്റ്റാലിന് ഉപയോഗിച്ചത്. 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ആ ക്രൂരമായ മഹത്തായ ശുദ്ധീകരണ വേളയിൽ 7,50,000 പേരെങ്കിലും വധിക്കപ്പെട്ടതായി ചില കണക്കുകള്‍ പറയുന്നു. തന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള…
. കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്.സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എ എ പി അധികാരത്തിലേറിയ പഞ്ചാബില്‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില്‍ എത്തുന്നത്.
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.
കുട്ടികളോട് കരുണ കാട്ടാതെ ഫാക്ട് മാനേജ്മന്റ്; സ്കൂള്‍ കെട്ടിടം ഒഴിയാൻ മാനേജ്മന്റിന് നോട്ടീസ്.
പരീക്ഷാ സമ്മർദ്ദങ്ങള്‍ക്കിടെ, ഏലൂരിലെ ഇരുനൂറിലധികം സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തിയിരിക്കുകയാണ് ഫാക്ട് മാനേജ്മെൻ്റ്.പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ എങ്ങോട്ട് പോകണം എന്നറിയാതെ ആശങ്കയിലാണ് യുകെജി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍. ദേശീയ സൈക്കിൾ പോളോ ചാപ്പൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരളാ ടീമംഗങ്ങളായ അനഘയും ലിയോണയും ഈ സ്കൂളിലാണ് പഠിക്കുന്നത്. നേട്ടങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും അടുത്ത അധ്യയന വർഷം എവിടെ പഠിക്കും എന്ന കടുത്ത ആശങ്കയിലാണ് ഈ കുട്ടികൾ. ഇവർ പഠിക്കുന്ന ടൗൺഷിപ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഫാക്ട് കോംപൗണിലാണ്. 2014 ലാണ് ഫാക്ടിലെ ജീവനക്കാരുടെ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുന്നത്. വര്‍ഷം ആറ് ലക്ഷം രൂപ ഫാക്ടിന് പാട്ടത്തുക നല്‍കണം എന്നാിരുന്നു വ്യവസ്ഥ. പ്രളയം, കൊവിഡ് എന്നിവ വന്നതോടെ സാമ്പത്തിക പ്രതിസന്ധിയായി. ആകെയുള്ള വരുമാനം വിദ്യാര്‍ത്ഥികളുടെ ഫീസ് മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പലര്‍ക്കും…