Author: News Desk

തിരുവല്ലം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ്. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടമെന്നും സുഭാഷ് പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കലും സുരേഷിന്‍റെ ശരീരത്തിലെ ചതവുകൾ ഹൃദ്രോഗത്തിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്. https://youtu.be/z3vLqodUT8c സുരേഷിന്‍റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ഇതോടെ സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലീസ് വാദമാണ് പൊളിഞ്ഞത്.

Read More

ന്യൂഡൽഹി: കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രശ്‌നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഗുരുതര വിഷയമാണെന്നും, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി സൂചന നല്‍കിയിട്ടുണ്ട്. കൊവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കേന്ദ്ര ദുരന്ത നിവാരണ വിഭാഗം തീരുമാനിച്ചിരുന്നത്.

Read More

പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്. എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Read More

മനാമ: രണ്ടാം പിണറായി സർക്കാർ സഭയിൽ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്നും, കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം പ്രഖ്യാപനങ്ങളും ഇതുവരെ പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പുനരുജ്ജിവിപ്പിക്കാനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ലെന്നും ഐ വൈ സി സി പറഞ്ഞു. കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെപ്പറ്റിയോ, കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നവരും, തിരികെ പോകാൻ സാധിക്കാത്തവരുമായ പ്രവാസികളുടെ പുനരധിവാസത്തെപ്പറ്റിയുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നാൽ, “മദ്യം വർജിക്കലാണ് തങ്ങളുടെ നയം” എന്ന് പറഞ്ഞ സർക്കാർ മദ്യ നിർമ്മാണത്തിന് ബജറ്റിൽ തുക മാറ്റിവച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാതെ അവതരിപ്പിച്ച ഈ ബജറ്റ് പൂർണ്ണ പരാജയമാണെന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.

Read More

തിരുവനന്തപുരം: മരച്ചീനിയില്‍ നിന്നും മദ്യം ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി ഇതിന്റെ നടപടികള്‍ വേഗം തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും മരച്ചീനിയില്‍ നിന്നും മദ്യം ഉദ്പാദിപ്പിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ‘ധാന്യങ്ങളല്ലാത്ത പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കണമെന്നാണ് പൊതുവേ കാണുന്നത്. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യമുള്‍പ്പടെയെല്ലാം പരിശോധിക്കാനാവുന്നതാണ്. ഇതിന് പ്രത്യേക നിയമഭേദഗതികള്‍ ഒന്നും ആവശ്യമില്ല. 29 ശതമാനത്തില്‍ കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിന് സാധാരണ സംവിധാനത്തിന്റെ ഭാഗമായി ചെയ്യാവുന്നതാണ്. ബജറ്റില്‍ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ നടപടികള്‍ ഉണ്ടാവുന്നതാണ്’. ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം മരച്ചീനി കൃഷി വലിയ രീതിയില്‍ വ്യാപിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തിയിരുന്നു. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇതിനായി രണ്ടുകോടി വകയിരുത്തിയതായി…

Read More

ന്യൂഡല്‍ഹി: പുരുഷ ജനനേന്ദ്രിയമുള്ള ഭാര്യ തന്നെ വഞ്ചിച്ചതിന്, അവരെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട ഭര്‍ത്താവിന്റെ ഹര്‍ജി പരിശോധിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച സമ്മതിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ആദ്യം വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് ലിംഗവും കന്യാചര്‍മവും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഭര്‍ത്താവ് ഹാജരാക്കിയതിനെ തുടര്‍ന്ന്, ഭാര്യയോട് പ്രതികരണം തേടി.ഒരു ദ്വാരമില്ലാത്ത യോനിയെ കന്യാചര്‍മ്മം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്ന, ജന്മനാ ഉള്ള ഒരു അപായ വൈകല്യമാണ് ‘ഇംപെര്‍ഫോറേറ്റ് കന്യാചര്‍മ്മം’. എന്നാണു ഭാര്യയുടെ വാദം. ‘എന്നാല്‍, ഇവരുടെ വൈകല്യം മറച്ചു വെച്ചാണ് ഇവര്‍ വിവാഹിതയായത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ് ഭാര്യ ‘പുരുഷന്‍’ ആയി മാറിയത്’ എന്ന് ഭര്‍ത്താവിനെ പ്രതിനിധീകരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. ‘അവള്‍ ഒരു പുരുഷനാണ്, ഇത് തീര്‍ച്ചയായും ചതിയാണ്. ദയവായി മെഡിക്കല്‍ രേഖകള്‍ നോക്കൂ. ഇത് എന്തെങ്കിലും ജന്മനായുള്ള തകരാറല്ല.…

Read More

കൊച്ചി: കൊച്ചി ടാറ്റൂ പീഡനക്കേസില്‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി പൊലീസില്‍ പരാതി നല്‍കി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ -മെയില്‍ ചെയ്തത്. 2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി. അതേസമയം പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.നിലവില്‍ 3 പീഡന പരാതികളാണ് പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. ആദ്യം സോഷ്യല്‍മീഡിയയിലൂടെ ആരോപണമുന്നയിച്ച ശേഷമാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്. അത് തന്നെ പ്രതിക്ക് രക്ഷപെടാനുള്ള പഴുതായിരുന്നു’.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. ഉടന്‍തന്നെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.

Read More

കൊച്ചി: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്. പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു. കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകൻ സജീവന്‍റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപിസ് പറഞ്ഞത്.പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ ഡിക്സി പറഞ്ഞു.

Read More

കൊച്ചി: മീ ടു ആരോപണം നേരിടുന്ന കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അനസാരി ഒളിവിൽ. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് വ്യക്തമാക്കി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

Read More