Author: News Desk

. പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധു മാഷ് (മധുസൂദനന്‍ -73) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രസിദ്ധമായ ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരള നാടക ചരിത്രത്തില്‍ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനൊപ്പം നിര്‍ത്താവുന്ന ചരിത്ര പ്രസക്തിയുള്ള നാടകമാണ് അമ്മ.ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്സ്, കറുത്ത വാര്‍ത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.1948 ഒക്ടോബര്‍ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താമത്തെ മകനായി അത്താണിക്കലിലാണ് ജനനം.സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. അക്കാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവര്‍ത്തകനായി. വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പിന്നീട് കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അധ്യാപകനായി.

Read More

ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ വാർഷിക കൗൺസിൽ അബ്ദുൾറസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ സർവീസ് സെക്രട്ടറി സിയാദ് വളവട്ടണം പുനഃസംഘടനക്ക് നേത്രത്വം നൽകി. നൗഷാദ് കാസറഗോഡ് , അസ്‌കർ താനൂർ, നസ്വീഫ് ഹസനി, നസീർ കാരാട്, അസീസ് പൊട്ടച്ചിറ എന്നിവർ പ്രവർത്തന റിപ്പോർട്ടുകളും നൗഫൽ മയ്യേരി ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ, അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര(പ്രസിഡന്റ് ) അസ്‌കർ താനൂർ (ജ.സെക്രട്ടറി ) കബീർ ഒളവണ്ണ (ഫിനാൻസ് സെക്ര).സിറാജ് ത്വല്ഹ (ഓർഗനൈസേഷൻ പ്രസിഡന്റ്), നൗഷാദ് കാസറഗോഡ് (ഓർഗനൈസേഷൻ സെക്ര), നസ്വീഫ് അൽ ഹസനി (ദഅവാ പ്രസിഡന്റ്), കബീർ വലിയകത്ത് (ദഅവാ സെക്രട്ടറി ), ഷൗക്കത്ത് (പി.ആർ & അഡ്മിൻ പ്രസിഡന്റ) ഇസ്മായിൽ (പി.ആർ & അഡ്മിൻ സെക്ര ) നാസർ ഹരിപ്പാട് (വെൽഫയർ & സർവീസ് പ്രെസിഡ) അസീസ് പൊട്ടച്ചിറ (വെൽഫയർ & സർവീസ് സെക്ര ) മുസ്തഫ സി.വി…

Read More

രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനം നാളെ(ഞായറാഴ്ച). നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് 6.45 ന് മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക. രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.അതിഥി തൊഴിലാളിയായ രുദ്രയുടെ ബന്ധുവിന്റെ മരണവും ശവസംസ്‌ക്കാര ത്തിനുണ്ടാകുന്ന പ്രതിസന്ധികളിലൂടെയുമാണ് കഥയുടെ വികാസം.വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമ പോർട്ടൽ ആയ സിനിഡയറി രാജ്യാന്തര ചലച്ചിത്ര മേള യ്ക്കെത്തുന്നവർക്കായി പ്രേത്യേക മത്സരം ഒരുക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് ആസ്വാദന കുറിപ്പുകളോ അനുഭവ കഥകളോ, നിരൂപങ്ങളോ മേളയുമായി ബന്ധപ്പെട്ട മറ്റു വിശേഷങ്ങളോ പങ്കു വെയ്ക്കാം, തിരഞ്ഞെടുക്കപ്പെടുന്നവ സിനിഡയറിയുടെ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അവയിൽ നിന്നും ഏറ്റവും മികച്ച കുറിപ്പിന് സമ്മാനവും ലഭിക്കുന്നതാണ്.

Read More

26മത് രാജ്യാന്തര ചലച്ചിത്ര മേള ആസ്വദിക്കാൻ എത്തുന്നവർക്ക് തിയേറ്റർ കളിൽ നിന്നും തിയേറ്റർ കളിലേക്ക് ഓടി എത്താൻ ഇനി വിയർക്കേണ്ട.iffk യുടെ പ്രധാന വേദിയായ ടാഗോറിൽ വനിതാ ഓട്ടോ കൾ രംഗത്തുണ്ട്.പൂർണ മായും ഇലക്ട്രിക് ഓട്ടോ കളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സിനിമ പ്രദർശനത്തിന്റെ സമയ ക്രമം അനുസരിച്ചു തീയേറ്റർ നിന്നും തിയേറ്റ ലേക്ക് മേളക്ക് എത്തുന്ന ഡെലിഗേറ്റ് കളെ എത്തിക്കുകയാണ് ഈ ഓട്ടോ നിർവഹിക്കുന്ന ദൗത്യം. രാവിലെ 8:30മുതൽ രാത്രി 7:30വരെ ആണ് ഈ ഓട്ടോ പ്രവർത്തിക്കുക. 10ഓട്ടോറിക്ഷ കളാണ് ഈ സേവനത്തിനായി ടാഗോറിൽ ഒരുക്കിയിരിക്കുന്നത്.സമ്പൂർണ മായും വനിതകളാണ് ഓട്ടോകൾ ഓടിക്കുന്നത് എന്നതാണ് ഇതിന്റ പ്രധാന സവിശേഷത.

Read More

കൊച്ചി: കെഎസ്‌ആര്‍ടിസി യാത്രയും സ്മാര്‍ട്ടാവുന്നു. സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം ഉടനെ ബസുകളില്‍ ഉപയോ​ഗിച്ച്‌ തുടങ്ങും. ചില്ലറയുടെ പേരിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തലവേദനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകളിലൂടെ പരിഹാരമാവും. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ എറണാകുളം കെഎസ്‌ആര്‍ടിസി ഓഫീസില്‍ എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് കാര്‍ഡ് എടുത്ത് അതില്‍ പണം ചേര്‍ത്ത് ചാര്‍ജ് ചെയ്താല്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ സ്കാനിയ, സൂപ്പര്‍ഫാസ്റ്റ് ബസുകളിലായിരിക്കും ഇത്‌ നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയില്‍ പണം നല്‍കിയാലും അത് കാര്‍ഡിലേക്ക് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ. ഫോണ്‍ പേ ആണ് ഏജന്‍സി. ഓരോ ബസിന്റെയും കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം എന്നിവയും അറിയാനാവും. ബസിലെ ജിപിഎസ്…

Read More

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹോളി ആഘോഷത്തിനിടെ യുവാവ് കത്തികൊണ്ട് സ്വയം കുത്തി മരണപ്പെട്ടു.ഹോളി ആഘോഷത്തിനിടെ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. കൈയില്‍ കത്തിയുമായി നൃത്തം ചെയ്ത ഇയാള്‍ സ്വയം കുത്തുകയായിരുന്നുവെന്ന് ബംഗംഗ പൊലീസ് പറഞ്ഞു. ഗോപാല്‍ എന്നയാളാണ് മരിച്ചത്. ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റ ഗോപാലിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഗോപാലിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മാറ്റി.

Read More

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തി. പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം എന്ന് വിശേഷിപ്പിച്ച് അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ നടിയെ സ്വീകരിച്ചത്. https://youtu.be/KnTIbdKwHpk ജീവിതത്തിലെ പ്രതിസന്ധികൾക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് ഭാവന ആശംസകൾ നേർന്നു. കേരളത്തിന്റെ റോൾ മോഡലാണ് ഭാവനയെന്ന് മന്ത്രി സജി ചെറിയാൻ വേദിയിൽ പറഞ്ഞു. “26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് ഒരു അവസരം തന്ന് എന്നെ ഇവിടേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകർക്കും ലിസയെപ്പോലെ എല്ലാ പ്രതിസന്ധികൾക്കെതിരെയും പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാവിധ ആശംസകളും”, ഐഎഫ്എഫ് കെ ഉ​ദ്ഘാടന വേദിയിൽ ഭാവന പറഞ്ഞു.

Read More

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളില്‍ കുടുങ്ങിയ 7 അതിഥി തൊഴിലാളികളില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മറ്റ് 4 പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം രക്ഷപ്പെടുത്തിയ മണിറൂള്‍ മണ്ഡല്‍, ജയറോള്‍ മണ്ഡല്‍ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല്‌ പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.

Read More