ലണ്ടൻ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറും ഓസ്ട്രേലിയന്‍ താരവുമായ ആഷ്ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവെയെ 6-3, 6-7, 6-3 സ്കോറിന് തോല്‍പ്പിച്ചു. 41 വര്‍ഷത്തിന് ശേഷമാണ് ഒരു ഓസ്ട്രേലിയന്‍ താരം വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്ട്രേലിയന്‍ താരമായ ആഷ്ലി ബാര്‍ട്ടി. ഓസ്ട്രേലിയന്‍ താരമായ ആഷ്ലി ബാര്‍ട്ടിയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഇത്. 2019ല്‍ ഫ്രഞ്ച് ഓപണിലാണ് താരം ആദ്യമായി മുത്തമിട്ടത്.
കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാന്സ്ലാം ഫൈനലിലെത്തുന്നത്. 2016ലെ യുഎസ് ഓപണിലും താരം നേരത്തെ ഫൈനലിലെത്തിയിരുന്നെങ്കിലും അന്നും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബാര്‍ടിയുടെ വിജയം. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി വിജയം പിടിക്കാന്‍ പ്ലിസ്കോവയ്ക്ക് സാധിച്ചെങ്കിലും ഒന്നും മൂന്നും സെറ്റുകള്‍ ബാര്‍ടി അനായാസം സ്വന്തമാക്കുകയായിരുന്നു.
